മറക്കാത്ത ബാല്യം ... "എൻ്റെ ഉമ്മ"
മറക്കാത്ത ബാല്യം...
എൻ്റെ ബാല്യം... ഉമ്മ എൻ്റെ കൂട്ടുകാരി കൂടിയായിരുന്നു... എനിക്ക് പറഞ്ഞുതരുന്ന കാര്യങ്ങൾ പലതും ഓർക്കുമ്പോൾ... അതിലൊരു അദ്യാപികയുടെ മനോധർമ്മവും കൂട്ടുകാരിയുടെ കരുതലും മാതാവിന്റെ അധികാരവും പ്രകടമായിരുന്നു...
എനിക്ക് പറഞ്ഞു തന്ന കഥകൾ ഇന്നു മരതക മുത്തുകളായ് തിളങ്ങുന്നു.....
"ഇടങ്ങഴി അരിയെടുത്ത്...
എട്ടപ്പം ചുട്ടു...
ചുട്ടപ്പം രണ്ടപ്പം.ഞാൻ തിന്നു...
പിള്ളേർക്ക് രണ്ടപ്പം കൊടുത്തപ്പം...
രണ്ടപ്പം.ഞാൻ തിന്നു...
ഇപ്പ രണ്ടപ്പം ഞാൻ തിന്നു...."
ഈ കഥയിലെ പൊരുൽ കണക്ക് ശാസ്ത്രം തന്നെ...
അത് ഉമ്മ പറയുമ്പോൾ...
ഇടങ്ങഴി അരിപ്പൊടി എടുത്തു...! ഉമ്മ, ചോദിക്കും... എത്ര എടുത്തു...?
ഞാൻ പറയും എടങ്ങഴി...
ഇടങ്ങഴി പൊടി എടുത്ത് ’എട്ട്' അപ്പം ചുട്ടു....!
ചോദ്യം... എത്ര അപ്പം...?
ഞാൻ ആവേശം ഒട്ടും കുറക്കാതെ പറയും... "എട്ടപ്പം"
പിന്നെ പറയും ശ്രദ്ധിച്ച് കേൽക്കുക....
ഞാൻ ദേഷ്യത്തോടെ മൂളും...!
ചുട്ടപ്പ രണ്ട് അപ്പം ഞാൻ തിന്നു...
ചോദ്യം... എത്ര അപ്പം...?
രണ്ട് അപ്പം....
ഉമ്മ ചോദിക്കും... ബാക്കി എത്ര അപ്പം...?
ഉത്തരം കിട്ടാതെ വരുമ്പോൾ എട്ട് വിരൽ കണിച്ച് രണ്ട് കുറിച്ച് മടക്കും... ബാക്കി എത്ര എന്ന് എണ്ണാൻ പറയും... ഞാൻ എണ്ണി ആറെന്ന് പറയും...
നല്ല കുട്ടി എന്ന് ഉമ്മ പറയും... ആവേശത്തോടെ ഞാൻ കേട്ടിരിക്കും....
പിള്ളേർക്ക് രണ്ട് അപ്പം കൊടുത്തപ്പോൾ രണ്ട് അപ്പം ഞാൻ തിന്നു... ബാക്കി എത്ര...?
ഉമ്മ വിരലുകൾ മടക്കി എന്നെകൊണ്ട് എണ്ണിക്കും..
ബാക്കി രണ്ട് അപ്പം...
വീണ്ടും തുടരും...
ഇപ്പ രണ്ട് അപ്പം ഞാൻ തിന്നു... ബാക്കി എത്ര... ഞാൻ വിരൽ അടച്ചും തുറന്നും നോക്കും...
എന്നാലും ഉത്തരം പറയാൻ കഴിയില്ല....!
ഉമ്മ എൻ്റെ വിരൽ തന്നെ പിടിച്ച് ആദ്യം മുതൽ ആവർത്തിക്കും...
പിന്നെ അപ്പം ഒന്നും ബാക്കി ഇല്ല...!
"ഇവിടെ അപ്പം ചുട്ടയാൽ തന്നെയാണ് എട്ടിൽ ആറും അകത്താക്കിയത്..."
എൻ്റെ പ്രിയപ്പെട്ട ഉമ്മ മരിച്ചിട്ട് 21 വർഷം..
(അല്ലാഹു മഖ്ഫിറത്ത് കൊടുക്കട്ടെ... ആമീൻ... )
************************
കാക്കതമ്പുരാട്ടി
കാക്കതമ്പുരാട്ടിയെ കാണുമ്പോഈഈൾ എനിക്ക് ഓർമ്മ വരുന്നത് എൻ്റെ ഉമ്മയെയാണ്....
കാക്കയെപോലെ കറുപ്പുള്ള ഏഴ് അഴകാണ് കാക്കതമ്പുരാട്ടിക്ക്...
ഈ കിളികൾ ഇണയായിട്ടാണ് സഞ്ചാരം...
ഇരപിടിക്കുന്നത്... മരചില്ലകളി പതിയിരിക്കുന്ന കിളി... ചെറിയ പ്രാണികൾ പുഴുക്കൾ എന്നിവയെ റാഞ്ചിയാണ് അകത്താക്കുന്നത്...
ഇതിന് താഴോട്ടു തൂങ്ങി കിടക്കുന്ന രണ്ട് വാലുകൾ വളരെ മനനോഹരമാണ്....
എന്നെ എൻ്റെ ഉമ്മ എണ്ണാൻ പഠിപ്പിച്ചത് കാക്കതമ്പുരാട്ടിയുടെ പാട്ട് പാടിയാണ്....
ഉമ്മ പാടിതന്ന പാട്ട്...
"കാക്കേ... കാക്കെ... കാക്കതമ്പുരാട്ടി...
ഓലേ ഓലേ ഓലൻമഞ്ഞാലെ....
എണ്ണുമ്പോൾ ഒത്തിരിക്കും പന്ത്രണ്ട്... ഇതാണ് പാട്ട്...
എന്നാൽ പാട്ട് തുടങ്ങുമ്പോൾ കൈവശം ഒരു വടി എടുക്കും...
ആ വടി ഉപയോഗിച്ച് പാട്ടിനൊപ്പം നിലത്ത് വരകൾ ഇട്ടുകൊണ്ടിരിക്കും... പാട്ട് തീരുമ്പോൾ വരയും നിർത്തും എന്നിട്ട് എണ്ണും... കൃത്യമായി പന്ത്രണ്ട് വരകൾ ഉണ്ടാവും... വീണ്ടും ആവർത്തിക്കും... എന്നോട് എണ്ണാൻ പറയും... പല ആവർത്തി ആയപ്പോൾ ഞാൻ പന്ത്രണ്ട് വരെ എണ്ണാൻ പഠിച്ചു....
കാക്കതമ്പുരാട്ടിയെ കാണിച്ചുതന്നതും ഉമ്മയാണ്...
തെങ്ങിൻ ഓലയിൽ ഞാണുകിടക്കുന്ന ഒരുതരം മഞ്ഞപ്പുള്ള കിളിയേ കാണിച്ച് തന്ന് ഇതാണ് ഓലൻമഞ്ഞാല് എന്ന്പറഞ്ഞത് ഞാൻ ഓർക്കുന്നു.... എൻ്റെ പ്രിയപ്പെട്ട ഉമ്മയുടെ ഓർമ്മകല്ക്കൊപ്പം....
†*********************
ഉപ്പനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നീലകൊടുവേലിയും എൻ്റെ പ്രിയപ്പെട്ട ഉമ്മയേയുമാണ്...
ചെറുപ്പത്തിൽ എനിക്ക് പറഞ്ഞുതന്ന് ഉറക്കിയ നാടൻ കഥയാണ്...
"നീലകൊടൂവേലി"
നീലകൊടൂവേലി മഹാസിദ്ധിയുള്ള ചെടിയാണെന്ന് വിശ്വവസിക്കുന്നത് മനുഷ്യൻ മാത്രമല്ല... ഈ ഉപ്പനും വിശ്വസിച്ചിരുന്നു...
ആദ്യം നമുക്ക് ഉപ്പൻ എന്ന പേര് കിട്ടിയത് അറിയണ്ടേ...?
ഇത് ദൂര ദിക്കിൽ ഇരുന്ന് ശബ്ദം പുറപ്പെടുവിക്കും...
ഉപ്പ്... ഉപ്പ്... ഉപ്പ് എന്നാണ്...
അങ്ങനെ മനുഷ്യൻ ഒരുപേരിട്ടു... "ഉപ്പൻ"
നീലകൊടൂവേലിയുടെ കഥയാണ് ഞാൻ മുഴുവൻ കേൾക്കാതെ ഉറങ്ങുന്നത്...
പിറ്റേന്ന് ഞാൻ കേല്ക്കാത്ത ബാക്കി ഭാഗത്തിനായി ബഹളം വെക്കും... പാവം ഉമ്മ ആദ്യം മുതൽ പിന്നേയും പറയും...
നീലകൊടൂവേലി... അങ്ങ് അകലെ കൊടുമുടിയിൽ അപൂർവമായി കണ്ട് വരുന്ന ഒരു ചെടിയാണ്.... ഇത്, വീടുകളിൽ വച്ചാൽ പെട്ടെന്ന് 'ധനികൻ' ആവാം... പക്ഷെ മനുഷ്യന് നീലകൊടുവേലി കിട്ടാൻ... ഒരേയൊരു വഴിയെ ഒള്ളൂ...
അത് ഒരു കഠിനശ്രമം തന്നെ വേണം...
ഉപ്പൻ്റെ വാസസ്ഥലം കണ്ടെത്തെണം... അത് മുട്ടയിട്ട് അട ഇരിക്കുന്ന സ്ഥലം കണ്ടെത്താൻ, മാസങ്ങൾ അതിനായി ബുദ്ധിമുട്ടണം...
മുട്ടയിട്ട് അട ഇരുന്നാൽ അപൂർവ്വമായെ തീറ്റതേടിപോകൂ...
ഈ സമയത്തിനായി കാത്തിരിക്കണം... പോയാൽ നന്നായി വയർ നിറച്ചാണ് ഉപ്പൻ വരുന്നത്...
ഈ സമയം കൊണ്ട് മുട്ടകൾ എടുത്ത് പുഴുങ്ങി.. തിരികെ കൂട്ടിൽ വെക്കുക...
വീണ്ടും ഉപ്പൻ തിരികെ വന്ന് അടയിരിക്കും... അടയുടെ കാലാവധി കഴിഞ്ഞാലും മുട്ട വിരിയില്ല... അപ്പോൾ ആണ്, കൂട്ടിൽ നീലകൊടൂവേലി വച്ചാൽ മുട്ട വിരിയും എന്ന ഉപ്പൻ്റെ ദൃഢമായ വിശ്വാസം ഉടലെടുക്കുന്നത്...
പർവ്വതങ്ങൾ താണ്ടി നീലകൊടൂവേലി തേടി ഉപ്പൻ യാത്രയാകും... നീലകൊടൂവേലിയും കൊത്തി ഉപ്പൻ തിരികെ വരും.... കൂട്ടിൽ നിക്ഷേപിച്ചു അടയിരിക്കും... അടയിരുന്നാൽ... ധനികൻ ആകാനുള്ള അതിമോഹിയായ മനുഷ്യൻ ഉപ്പൻ പുറത്ത് പോണസമയം കൂടോടെ പൊക്കിയെടുത്ത് കൊണ്ടുവരും... കുറച്ച് ഉണക്ക കമ്പിൽ ഏതാണ് നീലകൊടുവേലി
എന്നറിയാൻ കൂട് ഒഴുക്കുള്ള വെള്ളത്തിൽ ഒഴിക്കിവിടും ഒഴിക്കിനെതിരെ നീന്തുന്നതാണ് "നീലകൊടുവേലി" എൻ്റെ ഉമ്മ യുടെ ഓർമ്മകൾക്ക് ഒപ്പം..

ഉപ്പൻ...
ചിലർ ചെമ്പോത്ത് കാട്ടുപോത്ത് എന്നൊക്കെ പറയും...ഉപ്പനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നീലകൊടുവേലിയും എൻ്റെ പ്രിയപ്പെട്ട ഉമ്മയേയുമാണ്...

എൻ്റെ ഉമ്മ
മറുപടിഇല്ലാതാക്കൂ