എല്ലാ ദുഃഖവും എനിക്ക് തരൂ... പ്രിയസഖീ..Abdul Khadar.Vaikom




                                          
    

 LOVELYസിനിമയിലെ ഗാനം‌‌‍‌‍‌- എല്ലാദുഃഖവും......

                 ഹര്‍ഷബാഷ്പം


ഹര്‍ഷബാഷ്പം എന്ന സിനിമയുടെ പേരുമായ് ഈ ഓര്‍മ്മക്ക് ബന്ധം ഇല്ല .... എന്നാല്‍ എന്റ ചെറു പ്രായത്തിലെ മറക്കാത്ത ഓര്‍മ്മകളില്‍ തട്ടിതടയുന്ന ഒന്നാണ് ഹര്‍ഷബാഷ്പം  സിനിമയുടെ നിര്‍മാതാവ് കെ.എച്ച്. ഖാന്‍ സാഹബ് .... അദ്ധേഹം മുസ്ലിംലീഗ്  കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ എന്റ പിതാവ് എം.എ.മുഹമ്മദ് സാഹിബ്  മുസ്ലിംലീഗ്‌ വൈക്കം താലുക്ക് പ്രസിഡന്റ് ആയിരുന്നു.... ഖാന്‍ സാബ്‌ വളരെയധികം പ്രത്യേകതകള്‍ ഉള്ളയാളായിരുന്നു.... വല്ലാത്ത മീന്‍ പ്രിയനുമായിരുന്നു... അദ്ധേഹത്തിന്റെ മോറിസ് കാറില്‍ വലിയ ഒരു ചീന ഭരണി കാണും അതില്‍ വെള്ളവും ഐസും ഉണ്ടാവും...മീന്‍ എവിടെ കണ്ടാലും... വാങ്ങി ഭരണിയില്‍ ശേഖരിക്കും..... ഒരു ദി വസം വീട്ടില്‍ രാവിലെ വന്നു... മുസ്ലിം ലീഗ് വൈക്കം താലുക്ക്കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാണ് എത്തിയത്.... എന്‍റെ പിതാവും ഖാന്‍ സാബും ഒന്നിച്ചു വൈക്കത്തേക്ക് പോകുമ്പോള്‍ എന്നെയും കൊണ്ടുപോയി....ഞാന്‍ അന്ന് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു... അന്ന് ആണ് ഞാന്‍ വൈക്കം ടിബിയില്‍ആദ്യമായി വിശ്രമിച്ചത്.... അവിടെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞു അലികുഞ്ഞ് ഹാ‍ജിയുടെ വീട്ടില്‍ അദ്ധേഹത്തിന്റെ മകനും മുസ്ലിം ലീഗ് താലുക്ക് സെക്രട്ടറിയുമായിരുന്ന മമ്മു റഹുമാനിയ, ഒരുക്കിയ വിരുന്നു സല്‍ക്കാരം കഴിഞ്ഞ് ... രണ്ടു മണിക്ക് തുടങ്ങിയ കണ്‍വന്‍ഷന്‍ വൈകുന്നേരം സമാപിച്ചു.. അന്ന് ഖാന്‍ സാബ് നടത്തിയ   പ്രസംഗം ഇന്നും മായാതെ മനസ്സില്‍ , ഹര്‍ഷബാഷ്പം സിനിമയിലെ അദ്ദേഹം എഴുതിയ"മായാതെ മനസ്സില്‍ മക്ക...." എന്ന ഗാനം പോലെ....
              മുസ്ലിം ലീഗ് നേതാക്കളില്‍ വത്യസ്തനായ ഖാന്‍ സാഹബ് മുസ്ലിം ലീഗിന്റെ അപ്രഖ്യാപിത ഊരുവിലക്ക് അനുഭവിച്ചു.....  മുസ്ലിംലീഗ് നേതാക്കള്‍ ആരുംതന്നെ സിനിമ നിര്‍മ്മാണരംഗത്തേക്ക് കടന്നു വരാത്ത കാലത്താണ് ഖാന്‍സാബ് സിനിമ നിര്‍മിച്ചത്.... ഈ സംഭവം എന്‍റെ പിതാവും ഖാന്‍ സാബുമായി അല്‍പ്പം അകല്‍ച്ച ഉണ്ടാക്കി... 

                      എന്‍റെ പിതാവ് എം.എ. മുഹമ്മദ് സാഹിബ്   മരണപെട്ടപ്പോള്‍ അദ്ദേഹം ഒരു കത്തെഴുതി,,,  എന്‍റെ പ്രിയ സുഹ്ര്ത്തിന്റെ മരണവിവരം ഞാന്‍ അറിയുന്നത്  മദ്രാസ്സില്‍ വച്ചാണ്....സക്കറിയാ സേട്ടിന്റെ ഫോണിലൂടെ യാണ് അറിഞ്ഞത്.... കുടുംമ്പത്തിനെ എന്‍റെ ദുഃഖം അറിയിക്കുന്നു....അല്ലാഹു അദ്ദേഹത്തിനു മക്‌ഫിറത്ത് കൊടുക്കട്ടെ അമീന്‍ എന്ന ഏതാനും വാക്കുകളില്‍


          ഖാന്‍ സാബിന്‍റെ മായാതെ മനസ്സില്‍ കിടക്കുന്ന പ്രസംഗത്തിന്റെ ഓര്‍മ്മ പങ്കുവെക്കുന്നതിനു മുന്‍പ് ....
 ജീവിതത്തില്‍ കടന്നു വന്ന ചില മധുര നൊമ്പരങ്ങള്‍ ...   
                                 "സാഹചര്യം...." പലപ്രവര്‍ത്തികളും തെറ്റായി പോയി എന്ന് മനസിലാക്കുമ്പോള്‍ ,  ഏറ്റുവും ഏളുപ്പം നാം ചെന്നെത്തുക സാഹചര്യം എന്ന ഒരുവാക്കിലായരിക്കും.... സാഹചര്യം എന്ന ആ പാവം വാക്കിനേക്കാള്‍, പഴിചാരാനും പശ്ചാതപിക്കാനും തിരുത്താനും പറ്റുന്ന ഒരുവാക്ക് ഉണ്ട്....
 "തെറ്റ് പറ്റി"
     തെറ്റ് പറ്റിയെന്ന വാക്ക്‌ പലപ്പോഴും നമ്മെ  നാല്ലതിലേക്ക് നയിക്കും...തെറ്റായിരുന്നു എന്ന് അംഗീകരിക്കാന്‍ നാം സ്വയം തയ്യാറാവണം... സാഹചര്യം എന്ന വാക്കിനെ പഴിക്കുമ്പോള്‍, അതിനെ  നീതീനീതികരിക്കാന്‍ പല നുണകളും കൂട്ടി ചേര്‍ക്കുവാന്‍ ശ്രമിക്കും... അതിനായി  മാതാപിതാക്കളെ പോലും പഴിചാരന്‍ ശ്രമിക്കും.... 
                    തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന എം. ആര്‍ . ടി സാര്‍ ,  ഒരു വിദ്യാര്‍ത്ഥി പ്രശ്നം സാറിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.. 
വിദ്യാര്‍ത്ഥികളെ പ്രധിനിതീകരിച്ച് ഞാനും ബസ്സ് തൊഴിലാളി കളെ പ്രധിനിതീകരിച് അവരുടെ നേതാക്കളും.... 
                                  ചര്‍ച്ചയില്‍ വാദം മൂത്തപ്പോള്‍ എം.ആര്‍ . ടി. സാര്‍ പറഞ്ഞു അബ്ദുള്‍ഖാദര്‍ ... ഒരു പ്രശ്നപരിഹാരത്തിന് 
പ്രതിപക്ഷ മനോഭാവത്തോടെ ചിന്തിക്കണം.... അവരുടെ സ്ഥാനത്ത് നമ്മള്‍ ആണെങ്കിലോ എന്ന് കൂടി ചിന്തിക്കുമ്പോള്‍
പ്രശ്നം ന്യായമായി പരിഹരിക്കാന്‍ കഴിയും....
                         കോളേജ്‌ യൂണിയനില്‍ കെ. എസ്. യു ന്‍റെ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത് ....ഞാനും കെ. ജെ. ജോയിയും  .... ഭരണം എസ് .എഫ്‌. .ഐ., കെ.എസ് .സി. മുന്നണിക്ക്....  ബെജെറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷപ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും... ചായ സല്‍ക്കാരത്തിനായി നീക്കിവെച്ച തുക മറ്റ്  നല്ലകാര്യങ്ങള്‍ക്കായി ഉപയോഗിക്കണം എന്നും... ഈ  ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ വോട്ടിനിടണം എന്ന് ഞാന്‍ ആവശ്യം ഉന്നയിച്ചു....

അതില്‍ എം ആര്‍ ടി സാര്‍ ഇടപെട്ടുകൊണ്ട്  പറഞ്ഞു അബ്ദുള്‍ഖാദര്‍ ന്‍റെ ആവശ്യതോട്‌ അങ്ങേ അറ്റം ഞാന്‍ യോജിക്കുന്നു... എന്നാല്‍ നിങ്ങള്‍ ഒന്നിച്ചു കൂടുമ്പോള്‍ ഒരുചെറിയ ചായ സല്ക്കാരം ഒരു വലിയ ചിലവായി കൂട്ടേണ്ടാ എന്ന്   ഉപദേശിച്ചു.... ഞാന്‍ അത് അനുസരിച്ചു.... (പ്രഥമ സമ്മേളനത്തില്‍ മാത്രമാണ് സാര്‍ അതിഥിയായി പങ്കെടുത്തത് ) 
                                          എം .ആര്‍ .ടി സാര്‍ ശാസ്താന്‍ കോട്ട ദേവസ്വം ബോര്‍ഡ് കോളേജിലേക്ക് സ്ഥലം മാറുമ്പോള്‍ , യാത്ര അയപ്പ്‌ സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിച്ചു...
ആ യാത്ര അയപ്പില്‍ എന്‍റെ തൊണ്ട ഇടറി.... എം.ആര്‍ .ടി.  സാര്‍ കോളേജില്‍ നിന്നും മാറിപോകുന്നതില്‍ തൊണ്ട ഇടറിയ എന്‍റെ പ്രസംഗംവഴിമാറിയത് സന്തോഷത്തിലേക്ക്‌ ആയിരുന്നു .... വേദിയില്‍ ഉള്ളത്‌ പുതുതായി ചുമതല ഏല്‍ക്കുന്ന പ്രൊഫസര്‍ ഭാസ്കര പിള്ള സാറാണ്..... അത് എന്‍റെ അയല്‍വാസിയും എന്‍റെ പിതാവുമായി അടുത്ത സ്നേഹബന്ധം നിലനിര്‍ത്തി യിരുന്ന പ്രൊഫസ്സര്‍ ആണ് ...എമ്മാര്‍ടി സാര്‍ പോകുന്നതില്‍ തൊണ്ട ഇടറിയ ഞാന്‍ ,പ്രൊഫസ്സര്‍ ഭാസ്കര പിള്ള സാര്‍  പകരക്കാരനായി വരുന്നതിലുള്ള സന്തോഷം പ്രകടമാക്കിയപ്പോള്‍ എല്ലാരും കൂട്ട ചിരി പാസാക്കി... ഡി ഭാസ്കര പിള്ള സാറിന്‍റെ മകനാണ് സിനിമ നിര്‍മാണ സംവിധാനരംഗത്തെ സജീവപ്രവര്‍ത്തകനും ബുദ്ധിജീവിയുമായ ബി.ഉണ്ണിക്ര്ഷ്ണന്‍ ..... അത്‌ എന്നെ സന്തോഷിപിക്കാറുണ്ട്....

                                      പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ ഉണ്ണിക്ര്ഷ്ണന്‍ പറഞ്ഞ ഒരു വാചകം ഞാന്‍ ഡയറിയില്‍ എഴുതി ഇട്ടിരുന്നു.....  "ഒറ്റപെടുന്നവന്റെ നിസഹായകത വലുതാണ്‌ "

ഈ ഒറ്റപെടലിലൂടെ ഒരുപാട്  സഞ്ചരിച്ച എനിക്ക് ആ വാക്കിന്റെ ആഴം നന്നായ്‌  അറിയാം.... 
M.G.Soman
                                                                             
                  എല്ലാ ദുഃഖവും എനിക്ക് തരൂ.....
                   പ്രിയ സഖീ പോയിവരൂ.... 
എന്ന പ്രശസ്ത ഗാനം ഷെരിഫ്‌ കൊട്ടാരകര നിര്‍മിച്ച  ലൌലി   സിനിമയിലാണ് ... ഈ സിനിമയുടെ ലോക്കേഷനുകളിലൂടെ സഞ്ചരിക്കാനും സഹകരിക്കാനും സിനിമാനിര്‍മാണരീതികള്‍ നന്നേ ചെറുപ്പത്തില്‍ മനസിലാക്കുവാനു ... സിനിമയില്‍ കോളേജിലെ വിദ്യാര്‍ത്ഥി കൂട്ടങ്ങളില്‍ ഒരുവനാകാനും എനിക്ക് കഴിഞ്ഞ, ഒരു സിനിമയാണ് ലവ്‌ലി.... ഈ സിനിമയോട് സഹകരിക്കാന്‍ എനിക്ക് കഴിഞ്ഞത്‌ സിനിമയുടെ പ്രൊഡക്ഷന്‍ മനേജേര്‍ പത്രപ്രവര്‍ത്തകനായ   ഹനീഫ് കൊച്ചിന്‍ ആയിരുന്നു ... ഇത്‌ എന്‍റെ ഉമ്മയുടെ അനുജത്തിയുടെ  ഭര്‍ത്താവാണ്.... അന്ന് എല്ലാവരുടെയം പ്രിയപ്പെട്ട നടന്‍ എം.ജി. സോമന്‍ കൃഷ്ണേന്ദ്രന്‍ ബേബിസുമതി അബ്രാഹം തുടങ്ങിയവരായിരുന്നു കഥാപാത്രങ്ങള്‍ ....
                                                   സിനിമ കാണാന്‍ പോകുന്നതില്‍ 
ബാപ്പ എതിര്‌ പറയുകയില്ല... എന്നാലും എല്ലാ സിനിമാ പ്രവര്‍ത്തനങ്ങളളും ഹറാം=എന്ന് വിശുവസിക്കുന്ന ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത് ....  വെക്കേഷന്‍ സമയം ആയതിനാല്‍ കൊച്ചിയില്‍ ഇളയമ്മയുടെ വീട്ടില്‍ ആയിരുന്നു ഞാന്‍ , അതിനാല്‍ ഈ ഹറാമായ പ്രവര്‍ത്തികള്‍ ഒന്നും ബാപ്പ അറിഞ്ഞില്ല... 
               എന്‍റെ വിവാഹം ഏതാനും സിനിമ ക്കാരുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് ശെരിക്കും ഒരു സിനിമ ലൊക്കേഷന്‍ പോലെ ആയിരുന്നു... പ്രമുഖ സിനിമ സംവിധായകന്‍ സിദ്ധിക്ക്...റാഫി ... ഷാഫി ..., നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ ....
                    ലൊക്കേഷന്‍ ... നിര്‍മാണം ... സംവിധാനം എല്ലാം ഒരു തല്ലികൂട്ടായിരുന്നു.... എല്ലാം പെട്ടന്നായിരുന്നു... പറയാന്‍ കഴിഞ്ഞില്ല... സിനിമപോലെ.... അവസാനിച്ചു....

         കുറെഭാഗം ഞാന്‍ തന്നെ സെന്‍സര്‍ ചെയ്തു... മാപ്പ് !!! 
വിവാഹത്തിനും വിവാഹ വാര്‍ഷികത്തിനും വിവാഹമോചനത്തിനും
 കേക്ക് മുറിക്കുന്ന കാലമാണ് .... വിവാഹമോചനം ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്  .... അവിവാഹിതയായ പെണ്‍കുട്ടികളുടെ പിന്നാലെ ഒരു കണ്ണ് കാണും ... ശരിക്കും ഒരു സെക്കൂരിറ്റി ,,, അമ്മയുടെ അച്ഛന്‍റെ സഹോദരന്റെ അമ്മാവന്‍റെ... പോരാത്തതിന് നാട്ടുകാരുടെ ...
തികച്ചും ഒരു ക്രൂരമായ കൂച്ചുവിലങ്ങ്... ഇതിനും ഇപ്പോള്‍ പ്രതിവിതി കണ്ടുപിടിച്ചതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല...
ഈ കൂച്ചുവിലങ്ങില്‍ നിന്നൊരു മോചനം .... ഒരുവിവാഹം ഒപ്പിചെടുത്താല്‍ .... പിന്നെ ഒരു വിവാഹ മോചനം... പിന്നെ ഒരു സെക്കൂരിറ്റിയേയും പേടിക്കണ്ട

                                 കണ്‍വന്ഷ്നില്‍ ഖാന്‍ സാബിന്റെ ഒരു ഗംഭീര രാഷ്ട്രിയ പ്രസംഗം പ്രതീക്ഷിച്ചവര്‍ക്ക് വിളമ്പിയത് ...  കരിമീനിന്‍റെ രുചിയും ചെമ്മീന്‍ ഫ്രൈയും തിരുത മാപ്പസും  എങ്ങനെ  രുചികരമായി ഉണ്ടാക്കാം എന്ന  വിവരണമാണ് ....
                   
                            കരിമീന്‍ ....(pearl soft fish) വേമ്പനാട്ട്  കായലിലെ കരിമീന്‍ വളരെ പ്രശസ്തം ആണ് ... വൈക്കം കായലോരത്തെ ടി ബി  യില്‍ കയറി ഉണ്ണുക.... അതോടൊപ്പം മനംമയക്കുന്ന കരിമീന്‍ മപ്പാസ് ...  ഓര്‍ക്കുമ്പോള്‍ ... വായില്‍ വെള്ളമൂറും... കരിമീന്‍  ഓര്‍ത്തപ്പോള്‍ ഓര്‍മ്മയുടെ എതോ കോണില്‍ മായാതെ കിടന്ന ഒരു കരിമീന്‍ കഥ... 



SIDDIQUE FILM DIRECTOR 
                                                     പ്രശസ്ത സംവിധായകന്‍ സിദ്ധീഖിന്‍റെ ഒരു ലേഖനം ഞാന്‍ വായിച്ചിട്ടുണ്ട് , തമാശകള്‍ സ്വന്തം ചുറ്റുപാടില്‍നിന്നും രൂപപെടുന്നതായി... തമാശകള്‍ സാധാരണ ജീവിതവുമായി കൂട്ടി ഇണക്കുമ്പോള്‍ പ്രേഷകനെ അവന്‍റെ തനതായ ചുറ്റുപാടിലേക്ക് കൂട്ടികൊണ്ടു പോകുന്നതില്‍ സമര്‍ത്ഥമായി വിജയം വരിക്കുന്നു എന്നതാണ് സിദ്ധിക്കിന്റെ  വിജയം എന്ന്  എനിക്ക്  തോന്നാറുണ്ട് .... 


ഒരു തീന്‍ മേശയില്‍  സിദ്ധിക്കിന്റെ പിതാവ് ജനാബ്  ഇസ്മയില്‍   എന്‍റെ എതിര്‍വശം ഇരിക്കുകയാണ് ...  സൗമ്യമായ പെരുമാറ്റം ... ആരെയും ആകര്‍ഷിക്കുന്ന മുഖശ്രീ... തീന്‍മേശയില്‍ മറ്റു പലരും ഉണ്ട് ... അദ്ദേഹത്തിന്റെ ഓരോ ചലനവും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്...                            തീന്‍മേശയില്‍ നിറയെ വിഭവങ്ങള്‍ ... എല്ലാം ശ്രീമാന്‍ കോഴി തന്നെ... ഉച്ച ഊണിന്റെ മുന്നില്‍ ഇരുന്നപ്പോള്‍ അദ്ദേഹം അദ്ധേഹത്തിന്റെ സഹധര്‍മ്മിണിയെ ഓര്‍ത്തു കാണും... വലിയഗമ പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു ... വീട്ടിലാണെങ്കില്‍ എന്നും കരിമീന്‍ ഉണ്ടാകും ... എന്റെ ഓര്മ്മയിലേക്ക് വൈക്കം ടി.ബി ഓടി എത്തി... പിന്നെ ഓര്‍ത്തു ഓ... വലിയ സിനിമാക്കാരന്റെ വീടല്ലേ.. ശരിയായിരിക്കും ... വീണ്ടും അടുത്ത  മൊഴിക്കായ്‌ ഞാന്‍ കാത് കൂര്‍പ്പിച്ചു ... "എന്ത് മീന്‍ വാങ്ങി കൊടുത്താലും അവള് അത് കരിച്ചെടുക്കും..." അങ്ങനെ എന്നും കരിമീന്‍ ഉണ്ടാവും... സിദ്ദിക്കിന്റെ ചുറ്റുവട്ടത്തെ  തമാശകള്‍ ...  ഓര്‍ത്തു ചിരിച്ചു...


                   കാറ്റത്തെ അപ്പുപ്പന്‍ താടി പോലെ,,,, ദിശയറിയാതെ കുത്തി കുറിച്ച ഓര്‍മ്മകള്‍ എന്റെ പ്രിയപ്പെട്ട എം .ആര്‍ .ടി സാറിന്‍റെ ഓര്‍മ്മക്ക്‌ മുന്നില്‍ സമര്‍പ്പിക്കുന്നു...
  (ഞാന്‍ കരുനാഗപ്പള്ളിയില്‍ എന്‍റെ സഹോദരിയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ... , അവിടെ കണ്ട  മലയാള മനോരമ യുടെ  താളുകള്‍ മറിക്കുമ്പോള്‍ ആണ് സാറിന്‍റെ  വിയോഗം അറിഞ്ഞത് ... ഒരു ശിഷ്യന്‍ എഴുതിയ ഓര്‍മ്മ കുറുപ്പില്‍  )

(ഹറാം= ഇസ്ലാമിക്‌ വിശ്വാസപ്രകാരം അനുമതി ഇല്ലാത്ത പ്രവര്‍ത്തി )

                                           
                                            

                                          





അഭിപ്രായങ്ങള്‍

  1. കാറ്റത്തെ അപ്പുപ്പന്‍ താടി പോലെ,,,, ദിശയറിയാതെ കുത്തി കുറിച്ച ഓര്‍മ്മകള്‍ എന്റെ പ്രിയപ്പെട്ട എം .ആര്‍ .ടി സാറിന്‍റെ ഓര്‍മ്മക്ക്‌ മുന്നില്‍ സമര്‍പ്പിക്കുന്നു...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും