Pala നാരായണന്‍ നായര്‍ -Abdul Khadar Vaikom

                                                                                   PALA NARAYANAN NIR                                                                                                                 മഹാകവി  പാലാനാരായണന്‍ നായര്‍
ഓര്‍മ്മകള്‍ നുറുങ്ങുകള്‍
                               



               നിഴലുകളില്ലാതെ

                   

കൈരളിയുടെ സ്നേഹസ്പന്ദനങ്ങളറിഞ്ഞ  സഞ്ചാരി... മഹാകവി പാലാ.....


പാലായില്‍ ജനിച്ചു .... പതിനേഴാമത്തെ വയസില്‍ കവിത പ്രസിദ്ധീകരിച്ചു....  നിഴലുകള്‍ ... പിന്നെ മഹാകവിയിലേക്കുള്ള തേരോട്ടം.... കേരളത്തിന്‍റെ നിഴലായി മാറിയ മഹാകവിയെ നേരില്‍ കണ്ട ഓര്‍മ്മയാണ് നിഴലുകളില്ലാതെ...

                             
  മഹാകവിയുടെ ഇളയപുത്രന്‍ സനല്‍കുമാര്‍ എന്‍റെ സഹപാഠി ആയത്‌ ദേവസ്വംബോര്‍ഡ്‌ കോളേജില്‍ പ്രീഡിഗ്രീ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ,,, കുറഞ്ഞകാലത്തെ കലാലയ ജീവിതസ്‌മരണയില്‍ നിഴല്‍ പോലെ നില നിന്ന സൗഹ്ര്‍ദം ആയിരുന്നു ഞങ്ങളുടേത് ... സനല്‍കുമാറിനും സണ്ണിചെറിയാനും ഇടയില്‍ ആണ് എന്‍റെ ഇരിപ്പിടം.... മൂവ്വര്‍ ടീമിനും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു... ഞാന്‍ എല്ലാ തിങ്കളാഴ്ചയും ഖദര്‍  ധരിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകന്‍ ...സനല്‍കുമാര്‍  മഹാകാവിയുടെ മകന്‍, തികഞ്ഞ അച്ചടക്കവും പഠനവും കൊച്ചുകൊച്ചു തമാശകളും.... സണ്ണി ചെറിയാന്‍ ... മലയാള മനോരമയുടെ ബാലജനസഖ്യം സംസ്ഥാന സെക്രട്ടറി... ഇപ്പോള്‍ പത്രപ്രവര്‍ത്തകന്‍
                                സനല്‍കുമാര്‍ എന്നെ കുറിച്ച് ഒരു കവിത തന്നെ കുറിച്ച് തന്നിരുന്നു... അത് എന്‍റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട് പോയി ...
                              എന്റെ പിതാവ് എം.എ.മുഹമ്മദും മഹാകവിയും ഒന്നിച്ച്‌ പങ്കെടുത്ത എസ്.എന്‍ .ഡി.പി യോഗത്തിന്‍റെ നോട്ടീസ് ബാപ്പയുടെ ഫയലില്‍ സൂഷിച്ചിരുന്നു... മഹാകവി ഉല്ഘാടകനും എന്‍റെ പിതാവ് അധ്യക്ഷനും.... ഇത് ഞാന്‍ സനല്‍ കുമാറിനോട് പറഞ്ഞു ...


സനല്‍ ഈ കാര്യങ്ങള്‍ കവിയോടു പറഞ്ഞു.... മഹാകവി എന്‍റെ പിതാവിനെ അറിയും എന്ന് പറഞ്ഞത് മുതല്‍ സനല്‍കുമാര്‍  എന്നെ ടി.വി പുരത്തെ വീട്ടിലേക്ക് വിളിക്കുമായിരുന്നു...  ടി.വി. പുരത്ത്  പോകാറുണ്ടെങ്കിലും .... സനല്‍കുമാറിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല... എന്നാല്‍ മഹാകവിയെ കാണണം എന്ന മോഹം എന്നെ അലട്ടാന്‍ തുടങ്ങിയത് കവിയുടെ ദേശസ്നേഹം തുളുമ്പുന്ന കവിത വായിക്കാന്‍ ഇടയായതാണ് ... 
                                                                 

കവിയെ കാണാനായി തന്നെ ഞാന്‍ സനലിന്റെ  വീട്ടില്‍ പോയി.... വീട്ടിലേക്ക് വിളിച്ചു ചോതിച്ചു... സനല്‍കുമാര്‍ വീട്ടില്‍ ഉണ്ടെന്ന് ഉറപ്പ്‌ വരുത്തി...വീട്ടില്‍ ചെന്നപ്പോള്‍ അമ്മയെയാണ് ആദ്യം ദര്‍ശിച്ചത്... അമ്മഎന്നോട് ചോദിച്ചു "അബ്ദുള്‍ഖാദര്‍ ആണല്ലേ.. എടാ..മോനെ നിന്‍റ കൂട്ടുകാരന്‍ " സനല്‍കുമാര്‍ തൊട്ടുപിന്നാലെഎത്തി .... നിറഞ്ഞ മുഖത്തോടെ എന്നെ സ്വീകരിച്ചു... ഞാന്‍ ആദ്യം ചോതിച്ചു... അച്ഛന്‍ ....? സ്നേഹസംഭാഷണം കഴിഞ്ഞ് ... അച്ഛന്‍റെ റൂമിലേക്ക്‌ കൂട്ടി കൊണ്ട് പോയി... "അച്ഛനെ കാണാന്‍ അബ്ദുള്‍ഖാദര്‍ വന്നിരിക്കുന്നു..." സ്നേഹ മന്ദഹാസത്തോടെ ഇരിക്കാന്‍ പറഞ്ഞു .... പ്രായത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കഴിഞ്ഞ കാല ദേശാടനം മുതല്‍  പട്ടാളജീവിതവും അദ്ധ്യാപന കാലവും വൈക്കം കായലിലൂടെ വെള്ളപ്പൊക്ക സമയത്ത്‌ ചെറു വള്ളത്തില്‍ ചേര്‍ത്തല പള്ളിപുറത്തു നിന്ന്‍  വൈക്കത്തേക്ക് വന്ന സാഹസ കഥകളും.... ബര്‍മ ജീവിതവും  വിഷയമായി വന്നെത്തിയ സംഭാഷണങ്ങള്‍ ഓര്‍മ്മയുടെ കോണില്‍ നിന്നും ചികഞ്ഞ്‌ എടുക്കാന്‍ കഴിയുന്നില്ല.... സംഭാഷണം ചെന്നെത്തിയത്  സനല്‍കുമാറിലേക്ക് ആയിരുന്നു... സനല്‍ എന്‍റെ ഉറ്റ മിത്രം ആണെന്ന് ..., പാലാ സാറിന്‍റെ മനസകം മന്ത്രിച്ചത് കൊണ്ടായിരിക്കാം....

                    "മനുഷ്യ ജീവിതത്തില്‍ സാഹസവും സഹനവും കൊണ്ടെ പലതും നേടാന്‍ കാഴിയൂ...

കിളക്കുന്നവന്‍ കിളക്കുന്നതില്‍ ശ്രദ്ധിക്കുക... കിളക്കുന്നവന്‍ സദ്യ ഒരുക്കാന്‍ പോയാല്‍ സദ്യയും കിളയും ശരിയാവില്ല... ചെയ്യുന്ന ജോലി ഭംഗിയായി ചെയ്യുക.... "           
                      വലിയൊരു ഉപദേശം ആയിരുന്നു...
ഉപദേശത്തിന്റെ പൊരുള്‍ പിടികിട്ടിയത് ഒടുവിലാണ്....
   സനല്‍കുമാര്‍ എം കോം എക്സാമിന്റെ രണ്ട് പേപ്പര്‍ എഴുതി എടുത്തില്ല... എഴുതി എടുക്കാതെ സി എ ക്ക്                             വേണ്ടി പഠിക്കുകയായിരുന്നു... 

                   ഒരു മഹാ കവിയെ സന്ദര്‍ശിച്ചു... നിറഞ്ഞ സന്തോഷവുമായി യാത്ര പറഞ്ഞപ്പോള്‍ ആ അമ്മ കൈ തലക്കുമുകളില്‍ ഉയര്‍ത്തി അന്ഗ്രഹിചു.. പലപ്പോഴും നാം ആഗ്രഹിക്കുന്നവരില്‍ കിട്ടാത്ത സ്നേഹം

( പിന്നീട് സനല്‍കുമാര്‍ എംകോം എഴുതി എടുത്തു...
അമ്മയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഊണും കഴിച്ചാണ് യാത്ര പറഞ്ഞ് ഇറങ്ങിയത്‌..)

കേരളം വളരുന്നു എട്ടു ഭാഗങ്ങള്‍ ഉള്ള കവിതയുമായി
അബ്ദുല്‍ ഖാദര്‍
മലയാളസാഹിത്യ രംഗത്ത് നില ഉറപ്പിച്ച മഹാകവി പാലാ നാരായണന്‍ നായര്‍ നിരവതി പുരസ്ക്കാരങ്ങള്‍ നേടി....ഉള്ളൂരില്‍ നിന്ന് സ്വര്‍ണമെഡല്‍ ... കേരളസാഹിത്യ പുരസ്കാരം... എഴുത്തച്ഛന്‍ പുരസ്കാരം... ആശാന്‍ പുരസ്കാരം... വള്ളത്തോള്‍ പുരസ്കാരം... കാളിദാസ പുരസ്കാരം... മാതൃഭൂമി പുരസ്കാരം...സാഹിത്യ പരിഷത്ത്‌ കീര്‍ത്തിമുദ്ര... ഭാരത ഭാഷാഭൂഷണം ബഹുമതി... ആശാന്‍ പ്രൈസ്...തുടങ്ങി നിരവധി നക്ഷത്ര തിളക്കത്തിന്റെ ഉടമയായിരുന്നു... 2008 ജൂണ്‍ 11 ന് വിടപറഞ്ഞു.... സുഭദ്രകുട്ടിയമ്മ യാണു ഭാര്യ....
മഹാകവി പാലാ നാരായണന്‍  നായര്‍
                                                                                

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും