VAIKOM ബഷീര്‍ ഇക്കയുടെ (Vaikom Muhammed Basheer)
ബഷീർ ഇക്കയുടെ ചാമ്പമരവും
കുഞ്ഞാനുമ്മയുടെ മകനും
പാഠം ഒന്ന്
തലയോലപ്പറമ്പ് ഗവ. യു.പി.സ്കൂൾ
വടയാർ ലോവർ പ്രൈമറി സ്കൂൾ.... ഇതാണെന്റെ പ്രാഥമിക വിദ്യാലയം... വൈക്കം മുഹമ്മദ് ബഷീർ പടിച്ചിരുന്നപ്പോൾ മുഹമ്മദൻസ് സ്കൂൾ എന്നും പിൽക്കാലത്ത് ... തലയോലപ്പറമ്പ് ഗവർമെന്റ് എൽ . പി.സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു...ഇവിടെയാണെന്റെ മാതാ പിതാക്കളും പഠിച്ചിരുന്നത്....
സ്‌കൂളിൽ എന്നെ ചേർക്കാൻ കൊണ്ടുപോയത് ബാപ്പയുടെ പ്രിയ സുഹുർത്തും (ഞങ്ങളുടെ എളേപ്പയും ) ഞങ്ങളുടെ കമ്പനി മാനേജരായിരുന്ന പി.ബി.മുഹമ്മദാണ്...
തലയോലപ്പറമ്പ് വിട്ട് ദേശാടനം തുടങ്ങിയിട്ട് നാടുമായ് ബന്ധം വിരളമാണെനിക്ക്... ഒരു ദിവസം പോക്കറ്റിലെ മൊബൈൽ ഫോൺ ഉണർത്തുതാളമിട്ടത് ''' കാതുകൾക്ക് സുഖകരം ആയിരുന്നില്ല... തന്റെ പ്രിയപ്പെട്ട പി.ബി. മുഹമ്മദെന്ന പി.ബി. എ വേർപാടിൻറെ സന്ദേശം ആയിരുന്നു.. രാത്രി നമസ്ക്കാരം നിറുത്തി ഇറങ്ങിയപ്പോഴാണ് സഹോദരി പുത്രൻ അറാഫത്ത് പതറിയ സ്വരത്തിൽ വിവരം അറിയിച്ചത്... എഴുപത് കിലോമീറ്റർ അകലത്തിലായിരുന്നു ഞാൻ ,, രാത്രിതന്നെ ബൈക്കിൽ തലയോലപറമ്പിൽ എത്തി... മറക്കാൻ കഴിയാത്ത ഓർമ്മകളിലൂടെ ... താളംതെറ്റി പറക്കുന്ന കരിയില പോലെ മുവാറ്റുപുഴ ആറിൻറെ തീരം അണയുമ്പോൾ കണ്ണുകളുടെ നിയന്ത്രണം വിട്ടിരുന്നു... ആറിന്റെ ജലപ്പരപ്പിൽ നിന്ന് ഒരു കുമ്പിൾ ജലം എടുത്ത് മുഖം കഴുകി ... കണ്ണുനീർ ചാലുകളിൽ നിയന്ത്രണരേഖകൾ വന്നു ,, , ഒരുപാടു ഒരുപാട് ഓർമ്മകൾക്ക് തടയണ പണിതു,,, മടത്തിപറമ്പ് എന്ന് വാതോരാതെ പറഞ്ഞിട്ടുള്ള വീട്ടു പടിക്കൽ പ്രവേശിക്കുമ്പോൾ ചുറ്റിനും നിൽക്കുന്നവർ ആരൊക്കെ,,, ഓരോ മുഖവും ഞാൻ തിരിച്ചറിഞ്ഞു... വെളുത്ത ഖദർ വസ്ത്രം മാത്രം ധരിച്ചിരുന്ന മെലിഞ്ഞ ശരീരത്തിനു ഉടമയുണ്ടായിരുന്നു...പഴയ ചെക്കനെ ആർക്കും മനസിലായില്ല...ഇന്ന് ഖദർ വേഷം മാറി ... മെലിഞ്ഞ ചെക്കന്റെ സ്ഥാനത്ത് തടിച്ച കട്ട മീശക്കാരൻ ....
ഖുറാൻ പാരായണത്തിന്റെ നേർത്ത ശാന്തത ... വെള്ള വസത്രം മാത്രം ധരിക്കുന്ന പി.ബി .മുഹമ്മദ് സാഹിബിൻറെ ചലനമറ്റ ശരീരം... ഒരു വെള്ള തുണിയിൽ പുതപ്പിച്ചു കിടന്നു... വർഷങ്ങൾക്ക് ശേഷം മരണത്തിന് മുൻപ് ഒരു അവസരമായി കണ്ടുമുട്ടിയപ്പോൾ... ..., എന്നെ അറിയുമൊ...? ഞാൻ അബ്ദുൾ ഖാദർ എന്ന് പറഞ്ഞു തീരും മുൻപ് കെട്ടിപിടിച്ച് ഉമ്മവെച്ചു കരയുകയായിരുന്നു...!
വെള്ള തുണി മാറ്റി ആ വിടർന്ന പനിനീർ പൂ പോലത്തെ നെറ്റിത്തടത്തിൽ ചുണ്ടിൽ ആദരത്തിന്റെ ചുമ്പനം നൽകുമ്പോൾ കരയാതിരിക്കാൻ ഏറെ പണിപ്പെട്ടു... കൂടിനിന്നവരിൽ ചിലർ ചോതിച്ചു... അതാരാണ്... ലത്തീഫ് മാമയാണ് അത് എന്റെ പാത്തോഇത്തയുടെ ആകുന്നത്... ഒരുമണിക്കൂർ ആ സ്നേഹനിധിയുടെ സമീപം ഇരുന്നു... വേദനയോടെ യാത്ര പറഞ്ഞെങ്കിലും.. . മനസ്സ് മുഴുവൻ തേങ്ങലായിരുന്നു.. പി.ബി.മുഹമ്മദിൻറെ വീടിന്റെ മുന്നിലൂടെ ഒഴുകുന്ന മുവ്വാറ്റ്‌പുഴയാറിനെ നോക്കി കുറേനേരം നിന്നു... പിന്നെ ഒരുപാടു നൊമ്പറിന്റെ ..
എനിക്കെൻറെ പ്രിയപ്പെട്ടവരുടെ വിയോഗങ്ങളിൽ എത്താൻ കഴിയാറില്ല,,, പക്ഷെ... ഇതുമാറിച്ചായിരുന്നു ഓഫീസ് റൂമിനടുത്താണ് എന്റെ ക്ലാസ്സ് റൂം... എൻറെ പ്രഥമ അധ്യാപകൻ ഇബ്രാഹിം കുട്ടി സാറായിരുന്നു . എൻറെ അടുത്തുള്ള സഹപാഠി അബ്ദുൾ കബീർ .... " വൈക്കം മുഹമ്മദു ബഷീറിന്റെ കുഞ്ഞനുജത്തി കുഞ്ഞാനുമ്മയുടെ പൊന്നുമോൻ " ചോക്ക് പെൻസിലിന്റെ ഒരുകഷണം ഞാൻ കബീറിനു നേരെ നീട്ടി .... കബീറിന്റെ മുഖത്തെ പ്രസാദം എന്നെ സന്തോഷിപ്പിച്ചിരിക്കും... അവിടെ തുടങ്ങിയ ബന്ധം പത്താം ക്ലാസ്സുവരെ തുടർന്നു... പത്താം ക്ലാസ്സിനുശേഷം അവന്റെ ഗേൾഫ്രണ്ടിനെ ഞാൻ പരിചയപ്പെട്ടി... കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്നെ പ്രേമിക്കാൻ തുടങ്ങി... അതോടെ ഒരു വിസ്ഫോടനത്തോടെ വഴിപിരിഞ്ഞു...
വൈക്കം മുഹമ്മദു ബഷീറിന്റെ കുഞ്ഞനുജത്തി കുഞ്ഞാനുമ്മയുടെ പൊന്നുമോൻ " കൈവശം ചോക്ക് പെൻസിൽ ഉണ്ടായിരുന്നു... പെൻസിൽ ഞാൻ പെറുക്കി എടുത്തു... ഞാൻ പരാതിപെടും എന്നഭയത്താൽ വീണ്ടും ദയനീയമായ് , യാചന പോലെ എന്നെ നോക്കി... ചോക്കുകല്ലുപെൻസിൽ കിട്ടിയ സന്തോഷം രണ്ടാംദിവസം പ്രകടമാക്കാൻ കബീർ മറന്നില്ല... പോക്കറ്റിൽ നിന്ന് മനോഹരമായ പഴം തുടുത്ത ഒരു ചാമ്പങ്ങാ എനിക്ക് വെച്ചുനീട്ടി... എൻറെ വായിൽ വെള്ളമൂറി... നിന്ന് മനോഹരമായ പഴുത്തു തുടുത്ത ഒരു ചാമ്പങ്ങ എനിക്ക് വെച്ചുനീട്ടി... എൻറെ വായിൽ വെള്ളമൂറി... സന്തോഷത്തോടെ ഞാൻ വാങ്ങി ... ബന്ധം ശ്ക്തമാകുകയായിരുന്നു.... ക്ലാസ്സ് വിശ്രമസമയം ഞങ്ങൾ പുറത്ത് ഒന്നിച്ചാണ് പുറത്ത് വന്നത്... ഞാൻ അഞ്ചു പൈസ കൊടുത്ത് സർക്കാർ മിട്ടായിവാങ്ങി... അഞ്ചു സർക്കരമിട്ടായ് കിട്ടി...അതിൽ മൂന്നെണ്ണം കബീറിന് കൊടുത്തു... അവസാനദിവസം എന്റെ തീപ്പെട്ടി പട ശേഖരത്തിൽ കുറേ ക്ലാസ്സിൽ കൊണ്ടുപോയ് കബീറിനെ കാണിച്ചു... തീപ്പെട്ടിപട ബന്ധം മറ്റൊരു വഴിതിരുവായ്..... ....,....
വൈക്കം മുഹമ്മദു ബഷീർ എന്ന ബഷീർ ഇക്കയെ ഒന്ന് കണ്ടിട്ടുപോലുമില്ലാത്തവരാണ് തലയോലപറമ്പിലെ മഹാ ഭൂരുഭക്ഷവും... ഒരു പക്ഷെ ബഷീർ ഇക്കാക്ക്, എട്ടുകാലിമമ്മൂഞ്ഞ് എന്ന കഥാപാത്രം ജനിക്കുമ്പോൾ എടുത്ത തീരുമാനമായിരിക്കും, തലയോലപ്പറമ്പ് വിട്ടകലെ ചേക്കേറാനുള്ള ആഗ്രഹം... ബേപ്പൂർ സുൽത്താൻ എന്ന സ്ഥാന പേരോടെ തന്റെ ജീവിതം സന്തോഷത്തോടെ നയിച്ചു എന്നാണ് വിശ്വാസം...
ഗ്രാമത്തിലെ ആദ്യ ബാരിസ്റ്ററും തിരുകൊച്ചി മുഖ്യമന്ത്രിയും മദ്രാസ് ഗവർണറുമായിരുന്ന സ്വതന്ത്ര്യസമരസേനാനി എ.ജെ .ജോൺ എൻറെ ഗ്രാമം തെയ്യാറാകാറില്ല... ഉള്ള സ്മാരകം ഗവർമെന്റ് വക മാത്രം ( ഗാന്ധിജി യൂനിവേർസിറ്റിക്ക് നാമകരണം ചെയ്യുന്നതിനുമുൻപ് എ.ജെ.ജോണിൻറെ പേരിടണമെന്ന് ഞാൻ ഗവർമെന്റിൽ ആവിശ്യപെട്ടിരുന്നു ദിശാചലനങ്ങളിൽ നേർവര ഇട്ട കെ.ആർ. നാരായണനുപോലും സ്മാരകം പണിയുന്നതിൽ, എൻറെ ഗ്രാമം നീതി കാണിച്ചോ എന്ന സംശയം ബാക്കിനിൽക്കുന്നു....
കബീർ കഴിഞ്ഞ ദിവസം ക്ലാസ്സിൽ വന്നത് ഒരു മത്സരബുദ്ധിയോടെ ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു... തലേ ദിവസം ഞാൻ കൊണ്ടുപോയത് നാട്ടിൽ സുലഭമായിരുന്നോ... ആരോ , വീടു ബ്രാൻഡിൽ ഉള്ള തീപെട്ടിപടങ്ങളാണ്... കബീർ കൊണ്ടുവന്നത് പൊൻമാൻ , മാൻ , വേഴാമ്പൽ , തുടങ്ങി ഞാൻ കണ്ടിട്ട് പോലുമില്ലാത്ത പടങ്ങളായിരുന്നു... ഇതുകണ്ടപ്പോൾ ശരിക്കും എനിക്ക് സങ്കടം വന്നു... പടം നോക്കി... സങ്കടത്തോടെ തിരിച്ചുനെൽക്കി... കബീർ തീപ്പട്ടി എൻറെ നേരെ നീട്ടികൊണ്ടു പറഞ്ഞു.... ഈ പടം മുഴുവനും നിനക്കുള്ളതാണ്
.... എൻറെ
കൂട്ടുകാരന്റെ മറുപടി അവനോടുള്ള ഇഷ്ടം അതിരുകളില്ലാത്തതാക്കി...
മിട്ടായി ക്കാരന്റെ അടുക്കൽ പോയ് ശർക്കരമിട്ടയിയും നാരങ്ങാ അല്ലിയും വാങ്ങി കബീറിന് കൊടുത്തു...
ഞങ്ങളുടെ സ്നേഹബന്ധം വളരുകയായിരുന്നു... ദിവസവും അവൻ പുതിയ തീപട്ടി പടം കൊണ്ടുവരും ... എന്റെ കൈവശം ഇല്ലാത്ത പടങ്ങാണ് .... കബീർ അതൊരു കച്ചവടവും വില പേശലുമാക്കി മാറ്റി .... തീപട്ടിപ്പടത്തിനു തീപ്പെട്ടിയേക്കാൽ വില ഈടാക്കി തുടങ്ങി.... എല്ലാ പടങ്ങളും അവൻ കൊണ്ടുവരുന്നത് പുതുമ നിറഞ്ഞതാണ് . ..ഭംഗി അനുസരിച്ച് വിലകൂട്ടും... ഈ പടങ്ങൾ എങ്ങനെ കിട്ടുന്നു എന്നരഹസ്യം ഒരിക്കലും അവൻ എന്നോട് പറഞ്ഞു തന്നില്ല....
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കബീറിൻറെ വീട്ടിൽ ഞാൻ പോകുന്നത്... അന്നാണ് ഞാൻ കുഞ്ഞാനുമ്മയെ പരിജയപെടുന്നത്... . ബഷീർ ഇക്കയുടെ പത്തുമ്മയെ ചെറുപ്പം മുതൽ അറിയാം... പാത്തുമ്മയുടെ കെട്ടിടത്തിലായിരുന്നു ബാപ്പയുടെ ഓഫീസ്... അതിനു പുറകുവശമാണ് പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും ഒരുപറ്റം ആട്ടും കൂട്ടങ്ങളും താമസിക്കുന്നത്... ..സാധു സ്ത്രീ... ഭർത്താവ് സുലൈമാനും പാവം ... ആരോടും ഒരു പരാതിയും ഇല്ലാത്ത സാധുക്കൾ . സുലൈമാനിക്ക ചന്തയിൽ ഉണക്ക മീൻ വ്യാപാരിയാണ്... ആരോടും പിണക്കമോ സ്നേഹമോ കൂട്ടോ ഇല്ലാത്ത ഒരു സാധാരണമനുഷ്യൻ .... കബീറിന്റെ ഇത്തക്കോ എന്നെ കാണുമ്പോൾ എന്നും ഉള്ളുതുറന്നു ചിരിക്കും... പിശുക്കില്ലാതെ .... ആ ചിരിയിൽ നിഷ്കളങ്കമായ ഹൃദയം നിഴൽ പോലെ കാണാം
കബീറിന്റെ വീട്ടിലേക്ക് എന്റെ വീട്ടിൽ നിന്ന് ഇരുന്നൂറോളം മീറ്റർ ദൂരം കാണും... ഞാനും കബീറും അവന്റെ വീട്ടിൽ ചെല്ലുമ്പോൾ അവന്റെ ഉമ്മ കുഞ്ഞാനുമ്മ മാത്രമെയൊള്ളൂ.... വളരെ പാവം ഒരു ഉമ്മയാണെന്ന് കാണുമ്പോൾ തന്നെ അറിയാം...
കബീർ എന്നെ വിളിച്ചു ഉമ്മയെ പരിചയപ്പെടുത്തി... ഇത് എം.എ .ഇക്കയുടെ മകൻ , കബീർ എന്നെ പരിജയ പെടുത്തി.... ഉമ്മ വെകം പോയ് കട്ടൻ ചായയും അവലൂസ് പൊടിയും കൊണ്ടുവന്നു.... കഴിക്കാൻ പറഞ്ഞു... . ശ്രദ്ധ മുറ്റത്തെ ചാമ്പമരത്തിലായിരുന്നു.... പഴുത്ത് തുടുത്ത് ചുവന്ന ചാമ്പങ്ങ.... കബീറിന്റെ ഉമ്മ പറഞ്ഞു കുറെ പഴുത്ത ചാമ്പങ്ങ പറിച്ചു കൊടുക്കാൻ... എന്റെ സന്തോഷം മുഖത്ത് പ്രകടമായത് ആ ഉമ്മ മനസിലാക്കി കാണും.... കുഞ്ഞാനുമ്മ തന്നെ ഒരു തോട്ടി എടുത്തു ചാമ്പങ്ങ തല്ലി ഇട്ടു തന്നു. ... കബീറിന് തന്നെ അതിശയമായി... ചാമ്പമരത്തിൽ ആരെങ്കിലും തൊട്ടാൽ ഇല്ല ബഹളം വെക്കുന്നത് കൊണ്ട് ഉമ്മ ആരെ കൊണ്ടും തൊടീക്കില്ല ....
![]() |
| വൈക്കം മുഹമ്മദ് ബഷീർ |
കടവിലോ തോട്ടിലോ വെള്ളകെട്ടുകളിലോ പോയതറിഞ്ഞാൽ ബാപ്പ ചേട്ടൻ മാരെ അടിക്കുമായിരുന്നു... അത് കൊണ്ട് കടവിൽ ഇറങ്ങി കുളിക്കാനുള്ള കൊതി മനസ്സിൽ ഒളിപ്പിക്കുമായിരുന്നു.... കുളിക്കുന്നത് കാണാൻ ചിലപ്പോഴൊക്കെ ഞാനും പോകും... കബീർ ഒറ്റക്കല്ല പോകുന്നത്... ബഷീർ ഇക്കയുടെ അനുജൻ നൂലൻ അബുവിന്റെ മകൻ അൻവർ തൊട്ടടുത്ത വീട്ടിലെ സെയ്ദ് മുഹമ്മദ്.. ...... തുടങ്ങി കുറേ കൂട്ടുകാരുമായി നീന്തിയും, മുങ്ങാൻ കുഴി ഇട്ടും, തള്ളിയും തുള്ളിയും ചാടിയുമുള്ള കുളി..... കരയിൽ നിന്ന് അസൂയയോടെ നോക്കി നിൽക്കും.. അൻവർ ഞങ്ങളിൽ മുതിർന്ന ആളാണ് ... എന്റെ കടവിൽ കുളിക്കാനുള്ള ആഗ്രഹത്തിന് ഒരു ബുദ്ധി പറഞ്ഞു തന്നു... നീ വീട്ടിൽ നിന്ന് വരുമ്പോൾ ഒരു തോർത്ത് അറയിൽ ഒളിപ്പിച്ചു വെക്കുക... നമുക്ക് ഒന്നിച്ചുകൂടി കടവിൽ കുളിക്കാം.... ഒരു ഞായർ ദിവസം അതിനായ് തീരുമാനിച്ചു .. ... ഞായറാഴ്ച ആരും കാണാതെ തോർത്ത് അരയിൽ ചുറ്റി ഉമ്മയോട് കബീറിന്റെ വീട്ടിൽ കളിക്കാൻ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്ന് മുങ്ങി.... അന്ന് ഒരു ആഘോഷമായിരുന്നു....
അൻവർ, കബീർ, സൈദ്, അയ്യൂബ്... എല്ലാവരും എൻറെ നീരാട്ട് ആഗ്രഹം ആഘോഷപൂർവ്വം കൊണ്ടാടുവാൻ തീരുമാനിച്ചു ... എൻറെ നെഞ്ചിൽ ഒരു തീ പൊരി വീണാൽ കത്തും... ശരീരം ആകെ വിയർക്കുകയാണ്... ചേട്ടൻമ്മാരുടെ മുഖം ഒരുവശത്ത്......, ... ബാപ്പയുടെ മുഖം മറുവശം... തല ആകമാനം പമ്പരം പോലെ കറങ്ങുന്നു .... വലിയ ഒരു തെറ്റ് ചെയ്യാൻ പോവുകയാണു... കടവിൽ അക്കരെ ഇക്കരെ കടത്ത് ഇറക്കുന്ന കടത്തുവളളങ്ങൾ ... തീരം ചേർത്തു കെട്ടവളം വിശ്രമിക്കുന്നു.... എല്ലാവർക്കും ധൈര്യം പകരുകയാണ്... വിശാലമായി പറന്നുകിടക്കുന്ന മുവ്വാറ്റുപുഴയാറിൽ നീരാട്ട് നടത്താനുള്ള മഹാഭാഗ്യം സാക്ഷാൽക്കരിക്കപെടുന്ന സായൂജ്യം തൊട്ടരുകിൽ ..... ബാപ്പയുടെ പ്രഹരം പേടിസ്വപ്നമായി തുറിച്ചു നോക്കുന്നു.... മുവ്വാറ്റുപുഴയാറിൻറെ തീരങ്ങളിൽ ഉണ്ണി ഓളങ്ങളിൽ നിന്ന് കാലെടുത്ത് വെക്കാനുള്ള മധുര മോഹങ്ങൾ സാക്ഷ്യപ്പെടുത്തുന്ന നിമിഷം ... കാലുകൾ വിറയ്ക്കുന്നു... തോർത്തുമുണ്ട് എടുത്തു ഉടുത്തു.... തണുത്ത പച്ച സ്പടിഘം പോലത്തെ വെള്ളത്തിൽ കാലുകൾ സ്പർശിച്ചു... കാലുകളിലെ ജെലസ്പർശം, ശരീരത്തിലെ ഓരോ ധമനികളിലും കുളിർ തെന്നലുകൾ വൈദ്യുതി തരകം പോലെ പടർന്നു കയറി... പെട്ടന്നായിരുന്നു... കബീർ പുറകിൽ നിന്ന് ഒറ്റ തള്ളൽ........ .................................... .....,,,,
തണുത്ത വെള്ളത്തിൽ................................... ............ മുങ്ങി താണു.... എല്ലാവരും ആരവത്തോടെ ആണ് എന്റെ ജല കേളിക്ക് തുടക്കം കുറിച്ചത്... യഥാർത്ഥത്തിൽ എനിക്ക് കരച്ചിലാണ് വന്നത്.. ഒരുവിതം കരച്ചിൽ ചിരിപ്പിച്ചു മാറ്റി .... എല്ലാവരും നീന്തി ആറിന് നടുവിലേക്ക് പോകുന്നു .. . ഞാൻ അതെല്ലാം കൊതിയോടെ നെഞ്ചിനു താഴെ വെള്ളത്തിൽ ഇറങ്ങി നോക്കി നിന്നു.... കബീർ എനിക്ക് കൂട്ടായ്’ അടുത്തു തന്നെ നിന്നു... വെള്ളത്തിൽതല്ലിയും.. വെള്ളത്തിൽ മുങ്ങി പൊങ്ങിയും ഞാൻ കളിച്ചു... ഈ
രസം അതിമധുരമായി മാറുകയായിരുന്നു.... അത് മൂന്നാം ഞായറാഴ്ചയിൽ തുടർന്നു.... ഞായറാഴ്ച... പുനർജന്മം ആയിരുന്നു...
ജല കേളിക്ക് ആരവവും ആവേശവും വർദ്ധിച്ചു... എനിക്ക് കുറച്ചെങ്കിലും ധൈര്യം വർധിച്ചിരിക്കുന്നു... കഴുത്തുമുങ്ങെ ആറ്റിലേക്ക് ഞാനും ഇറങ്ങി
ജലമേളയുടെ ആവേശ തിമർപ്പിനിടയിൽ വെള്ളത്തിനടിയിൽ വിശപ്പ് അടക്കാൻ ജലകന്നികകൾ തക്കം പാർത്തിരുന്നത് ഞാൻ അറിഞ്ഞില്ല..... എൻറെ സുന്നത്ത് കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ... വെള്ളത്തിലെ തിമർപ്പിനിടയിൽ തോർത്തിനിടയിലൂടെ, എൻറെ സുന്നത്ത് കല്യാണം കഴിഞ്ഞ സായിപ്പിനെ പോലത്തെ മണവാളൻ, ചെറു മീനുകളുടെ വാശിയും വഴക്കും കണ്ട് പുറത്തേക്ക് പോയി... കാക്കയുടെ ലാകവത്തോടെ ഓടിയെത്തിയ ഏതോ ഒരു ജല കഞ്ഞിക മണവാളനെ കൊത്തി ... കഴുത്തോളം വെള്ളത്തിൽ മുങ്ങിനിന്ന ഞാൻ വേദനയോടെ ഒരു ചാട്ടം.... ആചാടം ആഴപ്പറപ്പിലെക്കയിരുന്നു... അന്നേദിവസം ഞാൻ എന്റെ മരണമുഖം മുന്നിൽ കണ്ടു .... ആഴത്തിലേക്ക് മുങ്ങി താഴുകയായിരുന്നു... സെയ്ദ് മുഹമ്മദു അൻവറിൻറെ
പ്രായമാണ്, ഞങ്ങളുടെ ഒരു ബന്ധുവും ആണ്... പിൽകാലത്ത് നാട്ടിലെ ഗ്രാമസേവകനുമായിരുന്നു.... ഞാൻ മുഖാമുഖം മരണത്തിന്റെ നീറ്റ് നോവൽ ദർശനം നടത്തുമ്പോൾ ഒരു രക്ഷകനായി മാറി... സെയ്ദ് മുഹമ്മദ്...,,, എന്റെ കയ്യിൽ പിടിച്ചു വലിച്ചു ബോധിപ്പിക്കുകയായിരുന്നു..... ഈ സംഭവം സഹധർമിണി
യോട് പറഞ്ഞപ്പോൾ ... ഇങ്ങനെ ഒരുത്തി നിങ്ങളെ സഹിക്കാൻ കിടപ്പുണ്ടായിരുന്നു..."എന്നവൾ പറഞ്ഞു... ഞാൻ പലതും
പറയാൻ ആഗ്രഹിച്ചു..... പറഞ്ഞില്ല... ഭർത്താവിനു... എല്ലാത്തിനും പരിമിതികൾ ഉണ്ടല്ലോ... പറഞ്ഞാൽ പാവം കരയും...!
പുനർ ജെന്മം ഓർമ്മകളിൽ ഇടതടവില്ലാതെ കടന്നു വരാറുണ്ട് ..... സെയ്ദ് മുഹമ്മദിൻറെ ആദ്യത്തെ ഗ്രാമസേവനവും...
ഒന്നാം ക്ലാസ്സിൽ ഇബ്രാഹിം കുട്ടി സാർ രണ്ടാം ക്ലാസ്സിൽ ഗോപി സാർ മൂന്നാം ക്ലാസ്സിൽ ഭൃഗവിയമ്മ ടീച്ചർ ആയിരുന്നു അധ്യാപകർ .... മൂന്നാം ക്ലാസ്സിൽ അവസാന പരീക്ഷ നടക്കുകയാണ്... പഠിക്കാൻ ഞാൻ മടിയനായിരുന്നു... കബീർ ഞാനും വാങ്ങുന്ന മാർക്ക് വലിയ വെത്യാസം കാണില്ല... അവസാന ദിവസം പൊതുവിദ്യാഭ്യാസ പരീക്ഷനടക്കുന്നു .. . സ്ലേറ്റും പെൻസിലും എടുത്ത് മുഖത്തോട് മുഖം നോക്കി നിൽക്കണം ... ചോദ്യം ചോദിക്കും ഉത്തരം സ്ലേറ്റിൽ എഴുതും ... ക്ലാസ് ടീച്ചർ ഉത്തരം നോക്കി മാർക്ക് പല സ്ലേറ്റിന്റെ മറുവശത്ത് എഴുതും ... ഇതുപോലെ പ്രാവീണ്യം ആവർത്തിക്കും .... അവസാനത്തെ മാർക്കുകൾ ടീച്ചർ കൂട്ടി എഴുതും ...
പരീക്ഷയുടെ അവസാന ദിവസമാണ് ... മാർക്ക് കൂട്ടി എഴുതി തന്നതിനുശേഷം ആദ്യാപകരുടെ ചായ സൽക്കാരത്തിൻ്റെ ഒരുക്കത്തിനായ് ഭാർഗവിയമ്മ ടീച്ചർ സ്റ്റാഫ് റൂമിലേക്ക് പോയി.... ഗോപിസാർ മാർക്ക് എഴുതി എടുക്കുന്ന ചുമതല ഏറ്റു.....
എനിക്ക് മാർക്ക് തീരെ കുറഞ്ഞുപോയ് ... കബീർ എൻറെ സ്ലേറ്റ് വാങ്ങി കബീറിന്റെ സ്ലേറ്റ് എനിക്ക് തന്നു. .. അവന്റെ പോക്കറ്റിൽ നിന്നും ഒരുചോക്ക് എടുത്തു പതിനെട്ടു മാർക്കിൻറെ ഒന്ന് മായ്ച്ചു ഒന്നിൻറെ സ്ഥാനത്ത് മൂന്ന് മുപ്പത്തി എട്ട് ആക്കി കൈയിൽ തന്നു .... ഗോപി സാർ എൻറെ പേര് വിളിച്ചു .... സ്ലേറ്റ് ഉയർത്തി കാണിച്ചു... സാർ മാർക്ക് രേഖപെടുത്തി.......
വീട്ടിലേക്ക് ഞാൻ തികഞ്ഞ ആഹ്ലാദത്തോടെയും ആവേശത്തോടെയും ആണ് എത്തിയതു... വീര സാഹസ കഥ ജേഷ്ടൻ ഇസ്മയിൽ ഇക്കയോട് പറഞ്ഞു....
ആഹ്ലാദം അതികം നീണ്ടുനിന്നില്ല.... ബാപ്പ വന്നപ്പോൾ മോന്റെ വീര സാഹസ കഥ പറഞ്ഞു.... ഈ
കേട്ടതു
നേരാണോ... എന്നു ബാപ്പ ചോതിച്ചു.. ഞാൻ ഒന്നും മിണ്ടിയില്ല....
പൂപ്പരത്തിയിൽ നിന്നും ഒരു വലിയ വടി അടർത്തിയെടുത്ത് രണ്ടു മൂന്നടി ... നിർത്താതെ... ആകാശവും ഭൂമിയും ഒന്നിച്ചു കണ്ടു .... ഞാൻ അപ്പോഴും കരയാതെ, ഞാൻ എന്തു തെറ്റ് ചെയ്തു എന്നഭാവത്തിൽ നിൽക്കുകയാണ്.... നിന്നോട് ചോതിച്ചതു കേട്ടില്ലേ.... ഞാൻ തലയാട്ടി... പിന്നെ ഒരു അലർച്ചയായിരുന്നു..... കുരുമുളക് അരച്ചെടുകൂ.... മുളക് കൊണ്ടുവരാൻ ഉമ്മ താമസിച്ചപ്പോൾ...,,, ദേഷ്യം ഉമ്മയോട്’ ആയി... മാപ്പ് കൊടുക്കാൻ ഉമ്മ പറഞ്ഞു.... ഇത്ര ചെറുപ്പത്തിൽത്തന്നെ ഇത്ര വലിയ തെറ്റിന് മാപ്പോ എന്ന് ചോതിച്ചു.... ബാപ്പ കൊണ്ടു... ഉമ്മ ഉടനെതന്നെ മുളക് അരച്ചത് വിരലിൽ തോണ്ടിയെടുത്ത് കൊണ്ടുവന്നു.... ഞാൻ കരച്ചിൽ തുടങ്ങി... എന്റെ എതിർപ്പിനെ വകവെക്കാതെ ബലമായി കണ്ണിൽ മുളക് എഴുതി.... മുളകിന്റെ ശക്തമായ നീറ്റൽ സഹിക്കാൻ കഴിയാത്ത വിതം ഞാൻ ശക്തമായി കരഞ്ഞു .... തേങ്ങി തേങ്ങി കരഞ്ഞ എന്നെ ഉമ്മ കൊണ്ടുപോയി മുഖം കഴികിച്ചു തന്നു... കൂടെ ഉമ്മ പറഞ്ഞു... എടാ മണ്ടാ...അതേ കുരുമുളകല്ലായിരുന്നു... കണ്മഷി ആയിരുന്നു.... മതി, കരച്ചിൽ നിർത്തി.... മുളകിന്റെ വിരിയത്തിൽ കരഞ്ഞ ഞാൻ പറഞ്ഞു അതാണല്ലേ ഉമ്മാ ചെറിയ ഒരു നീറ്റൽ ഉണ്ടായി... പിന്നെ ആതിയത്തെ അടിയുടെ സങ്കേതം കൊണ്ടാ ഞാൻ കരഞ്ഞത്,
ബാപ്പദിവസം, എനിക്ക്’ പ്രിയപ്പെട്ട ലഡു വാങ്ങിയാണു വന്നത് ... ലഡു എനിക്ക് തന്ന ശേഷം ബാപ്പയോടു ചേർത്തുനിർത്തി , ബാപ്പ പറഞ്ഞു... അതു വലിയതെറ്റ് ചെയ്‌തത് കൊണ്ടാണ്... ഇനി ആവർത്തിക്കരുതെന്ന് ഉപദേശിച്ചു ....പൊതി തുറന്നു രണ്ടു ലഡു എനിക്കു തന്നു,...... .ഒരു ലഡു ഞാൻ പൊതിഞ്ഞു വച്ചു...... ഞാൻ കളിക്കാൻ പിന്നീട്ന്നുകബീറിന്റെ വീട്ടിൽ പോയി..... ഞാൻ കബീറിനു കൊടുക്കാൻ കരുതി ലഡു അവനു കൊടുത്തു.....
കബീറിന്റെ വീടിനടുത്തു തന്നെയാണ് .... കബീറിന്റെ അമ്മാവൻ താമസിക്കുന്നു.... ബഷീർ ഇക്കയുടെ അനുജൻ നൂലൻ അബുവിന്റെ വീട് .... ബഷീർ ഇക്കയുടെ സഹോദരങ്ങളുടെ വീട് കാഞ്ഞൂൽ എന്നറിയപെടുന്നു... ഈ സഹോദരങ്ങളുടെ വീടുകളിൽ എല്ലാം ചാമ്പ മരമുണ്ട് .... അബുവിന്റെ വീട്ടിൽ ചാമ്പമരവും ബഷീർ ഇക്കയുടെ പ്രിയപ്പെട്ട ചെമ്മീപ്പുളി മരവും വെച്ചുപിടിപ്പിച്ചിരുന്നു .... സ്കൂൾ പൂട്ടിയ സന്തോഷത്തോടെ
അബുവിന്റെ ആശുപത്രിയാണ് .... ഡോക്ടർ അൻവർ........................ ..................... ............
ഞാനും കബീറും സെയ്ദ് ഏതാനും വിദ്യാർത്ഥികളും രോഗികൾ .... ഡോക്ടർ പരിശോധന നടത്തുന്നത് വീടിന്റെ ഒരു മുറിയിലാണ് . .
ഡോക്ടർ പ്രതി ഫലം വാങ്ങുന്നത് കടലാസ് നോട്ടുകളാണ്....
മരുന്നായ് ഞങ്ങൾക്ക് തരുന്നത് ചാമ്പങ്ങ ചെമ്മീപുളി .....
പെൺപിള്ളേർക്ക് അൻവർ ചമ്പങ്ങയും പുളിയും കൂടുതൽ കൊടുക്കും... അത് കഴിഞ്ഞാൽ എനിക്കുതരും .... കബീറിനു ഒരണ്ണം കൊടുക്കും... ഇതിൽ പ്രതിഷേധം ,,, കബീർ വഴക്കിട്ട് പിണങ്ങി പോയി.... " അവൻ രാവിലെ ചായക്കടയിൽ പറഞ്ഞു. ആടിൻറെ പാൽ കൊടുക്കാൻ പോകും.ഈ കൂടെ ചന്ത മുഴുവൻ അവൻ നിറയും ... ഉപേഷിച്ച തീപ്പെട്ടികൽ അവൻ ശെരിക്കും... അതിൽ നല്ല പടങ്ങൾ ക്ലാസ്സിൽ കൊണ്ടുവന്നു അവൻ നിനക്ക് വരാം..., ബാക്കി പടം എനിക്ക് തരും... "
ഈവിവരം പട ശേഖരം ഞാൻ നിറുത്തി സ്റ്റാമ്പ് ശേഖരണം തുടങ്ങിയിരുന്നു......... അതിനു പ്രോത്സാഹനം ബാപ്പയായിരുന്നു.......... ബാപ്പക്ക് ദിവസവും ധാരാളം കത്തുകൾ ഉണ്ടാവും...
അതിൻറെ സ്റ്റാമ്പുകൾ എല്ലാം എനിക്ക് തരും ഞാൻ അതെല്ലാം ഒരു നോട്ടുബുക്കിൽ ക്രമമായി ഒട്ടിച്ചുവെക്കുമായിരുന്നു.... അതു കുറേക്കാലം തുടർന്നു.... ഏഴാം
ക്ലാസ്സിൽ ഞങ്ങൾ പഠിക്കുമ്പോൽ ഒരു പെരുന്നാളിന് ആരോടും പറയാതെ കൊച്ചിയിൽ പോയി... കൊച്ചി എനിക്ക് നല്ല പരിജയം ഉണ്ട്... എൻറെ ഉമ്മയുടെ
അനുജത്തി കൊച്ചിയിൽ ആണ് താമസം. ....
പെരുന്നാൾ ദിവസം കുളിച്ചു ഒരുങ്ങി, പുത്തൻ ഉടുപ്പ് ഇട്ടു ... ഉമ്മയെ സോപ്പിട്ട് പറഞ്ഞു, ഇന്ന് ഞാൻ ഉച്ചക്ക് കബീറിന്റെ വീട്ടിൽ നിന്നും ഉച്ചഭക്ഷണം കഴിക്കും,അനുവാദം വാങ്ങി.... കബീർ നേരെ തിരിച്ചും, അവരുടെ വീട്ടിൽ ധരിപ്പിച്ചു.... ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് എറണാകുളത്തേക്ക് ബസ് കയറി ... എറണാകുളത്തിറങ്ങി... അവിടെനിന്നു ഫോർട്ട്കൊച്ചി ബസ്സിൽ കയറി ഫോർട്ട് കൊച്ചിയിൽ ഇറങ്ങി.... ആദ്യമായാണ് അവൻ വീട് വിട്ടു ദൂര യാത്ര ചെയ്യുന്നത്... എനിക്ക് സുഭരിചിത മായ ഫോർട്ട്കൊച്ചി യുടെ കടപ്പുറവും ചീനവലയും ... വാസ്കോഡിഗാമയുടെ ശവകുടീരവും ചർച്ചുമെല്ലാം ഒരു വലിയ മനുഷ്യന്റെ ഗമയിൽ കാണിച്ചു.... കപ്പലണ്ടിമുക്കിലെ കൂൾ ബാറിൽ കയറി ആപ്പിൾ ജ്യൂസ് വാങ്ങി കുടിച്ചു... കബീറിനതിന്റെ തണുപ്പും രുചിയും ഒരുപാട് ഇഷ്ട്ടമായ്...... ...
ഒന്നുകൂടി കുടിക്കാൻ അവൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല... എത്രയും പെട്ടന്ന് അവിടം വിട്ടു പോകാൻ എന്റെ മനസ്സ് തിടുക്കം കൂട്ടുകയായിരുന്നു.... എൻറെ ഏളമ്മയുടെ ആരെങ്കിലും കണ്ടാൽ എന്ന ഭയം എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.... വീണ്ടും യാത്ര തിരിക്കുന്നു... അവിടെനിന്നും എറണാകുളം സുബാഷ് പാർക്കിലും കറങ്ങി തിരിച്ചു പോന്നു. .. വൈക്കത്ത് എത്തി... കുറച്ച് നാണയങ്ങൾ
മാത്രം ബാക്കി .... വീട്ടിൽ എത്താനുള്ള പൈസ സൂഷിച്ചു... ഒരു കടയിൽ കയറി ഞങ്ങൽ നാരങ്ങാവെള്ളം ഓർഡർ ചെയ്തു ഓരോ ചിങ്ങം പഴം വാങ്ങി... കബീർ ആർത്തിയോടെ ചിങ്ങം പഴം തിന്നു തീർത്തു... ഞാൻ നാരങ്ങാവെള്ളത്തിനു കാത്തുനിന്നു..
വെള്ളം വാങ്ങി കബീർ അതും ഒറ്റ വലിക്ക് അകത്താക്കി...
കബീർ പറഞ്ഞു ഒരിക്കലും മറക്കാത്ത യാത്രയാണിത്... ഞാൻ
നാരങ്ങാവെള്ളം വാങ്ങി ഒരുകവിൽ
ആക്കി .... അതിനു ശേഷം ചിങ്ങമ്പഴം തൊലി നാല് വശത്തേക്കും പൊളിച്ചു... മനോഹരമായ, ഹൃദ്യമായ മണമുള്ള പഴം വായിലേക്ക് അടിപ്പിച്ചു.... എൻറെ വായിനോട് അടുത്തെത്തിയ പഴം കബീർ കാക്ക രഞ്ജും പോലെ ... രഞ്ജി എടുത്തു ... ഈ മഹാപരാതം എനിക്ക് അകറ്റാൻ കഴിഞ്ഞില്ല.... ഞാൻ ചുറ്റിനും നോക്കി ആരും ശ്രദ്ധിക്കുന്നില്ല... പിന്നെ എല്ലാം യാന്ത്രികമായിരുന്നു... വന്ന ദേഷ്യം അമർത്തി...
നാരങ്ങാവെള്ളം കുടിച്ചു... ബസ്സിൽ കയറി... തലയോലപ്പറമ്പിൽ എത്തി... വീട്ടിലേക്ക് നടൻ അടുക്കുമ്പോൾ... കാലുകൾ വിറക്കുന്നു... മുടികൾ പാറിപറന്നു.. . ......................... കിടക്കുന്നു... ബാർബർ പരീതിന്റെ കടയിൽ കയറി തലചീവി...
വീട്ടിലേക്കു കയറുമ്പോഴും കബീറിനെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല .... വീട്ടിൽ ഉമ്മയും മൂത്ത സഹോദരിയും അനുജത്തിമാരും മാത്രമേയുള്ളൂ ... നീ എവിടെ ആയിരുന്നു ... തിരക്കി വിടാൻ ആരെങ്കിലും ഇവിടെ വേണ്ടേ എന്ന ശകാരം കൊണ്ട് അവസാനിച്ചു ആ ദിവസം.... കബീറിനോട് കുറെ നാൾ പിണങ്ങി നടന്നു...
ഓർമ്മയുടെ പടവുകളിൽ സ്പർശിക്കുന്ന, ഓരോ നഷ്ട സ്വപ്നങ്ങളിൽ തട്ടി.... കാലിടറാതെ എത്രദിവസം ബാക്കി .... ബഷീർ ഇക്കയുടെ വാക്കുകൾ ഓർമ്മവരുന്നു. "അല്ലാഹു വിന്റെ ഖ ജനാവിലാണ് സമയം ഉള്ളത്...."
അബ്ദുൾ ഖാദർ വൈക്കം






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ