സുബൈദ (SUBAIDHA)

                                                   
സുബൈദ


     സുബൈദസസ


      തലയോലപ്പറമ്പ് ചന്തയുടെ ഒരു പ്രധാനകവാടത്തിന് ചന്ത പാലം എന്നാണ് പറയുന്നത്....ഇവിടെ നിന്ന് 100 മീററ൪ ദൂരത്തിലാണ് ഞങ്ങളുടെ വീട്.....

എന്റെ വീട്ടിൽ നിന്നുംം 70 മീറ്റ൪ ദൂരത്തായാണ്  പാത്തുമ്മയുടെ ആടിലെ കഥാ പാത്രമായ വൈക്കം മുഹമ്മദു് ബഷീറിന്റെ അനുജ൯ അബ്ദുൾ ഖാദറിന്റെ വീട്....

                    എന്റെ വീടിൻ്റെ ചുറ്റുവട്ടം പരിശോതിച്ചാലറിയാം ചാകരസമയത്ത് ചാള ചന്തയിൽ വരുന്നതുപോലെയാണ് സുബൈദമാ൪......

എന്‍റെ മൂത്ത സഹോദരി സുബൈദ കഥാപാത്രം ഒന്ന്.....രണ്ടാമത്തേത് പൂവ്വംപഴത്തിലെ(പാത്തുമ്മയുടെ ആട്) അബ്ദുല് ഖാദറി൯റെ പുത്രി സുബൈദ....

പിന്നെ എന്റെ കളികൂട്ടകരി സുബൈദാ തുടങ്ങി, ചിറയിലും, അങ്ങാമണലിലും,കൊച്ചുമണലിലും... കുഴിപ്പറമ്പിലും..... ഒന്നിടവിട്ടുള്ള  ഓരോവീട്ടലും സുബൈദയുണ്ട്......ആകെപ്പാടെ ഒരു സുബൈദ മയം.....
THALAYOLAPARAMBU GOVT SCHOOL

എന്റ സഹോദരി സുബൈദയും, സുബൈദ(2) രണ്ടുടലും ഒരു ആത്മാവും പോലെയാണ്......
സ്ക്കുളിൽ പോകുന്നതും  ഒന്നിച്ചാണ് (അറബിക് പഠനം), ചന്ത....തുടങ്ങി..,.എല്ലയിടത്തും എരിട്ടകളായിട്ടാണ് യാത്ര...ക്ളാസില് പോകേണ്ടാ എന്ന്തീരുമാനിച്ചാലും രണ്ടിനും തലവേദനയോ വയറു വേദനയോ ഉറപ്പാണ്....

ഞങ്ങൾ ഏഴുമക്കളാണ് ഒരാള്  വളരെചെറുപ്പത്തിൽ മരിച്ചതായി കേട്ടറിവുണ്ട്.്‌
ആ ഇത്തയെ(ചേച്ചി) സ്വ൪ഗ്ഗത്തിൽ വെച്ചു കാണാമെന്നാണ് ഉമ്മ എനിക്ക്   ളറപ്പുതന്നിരിക്കുന്നത്...ഞാ൯ കൂടെ കൂടെ ചോദിക്കുമായിരുന്നു ഏന്നാണ് സ്വ൪ഗ്ഗത്തിൽ പോകുന്നതെന്ന്...നമ്മൾ   മരിച്ചതിന്ശേഷമെന്നു  ഉമ്മ പറയും....
പിന്നെ എന്റെ സംശയം എന്നാണ് മരിക്കുന്നത് എന്നാണ്.... ഏതായാലും ഒരുപാട് പ്രാവശ്യം മരണത്തിൽ നിന്നുംം എന്നെ രക്ഷിച്ച നാഥന് സ്തുതി.........
ഞാ൯ എന്റെ ബാപ്പയുടെയും ഉമ്മയുടെയും 
(പിതാവ്‌ മാതാവ്)
 ഇളയപുത്ര൯....
പിന്നെ വ൪ഷങ്ങൾ  പിന്നിട്ടാണ് രണ്ട് അനുജത്തിമാ൪ ഉണ്ടായത്....ഞാ൯  ഇളയപുത്രനായതു കൊണ്ടല്ല  കൂടുതൽ സ്നേഹം കിട്ടിയിരുന്നത്....
  അപ്പവും ദോശയുമക്കെ  ഉണ്ടാക്കുമ്പോൾ...,    അവസാനം  ഒരു ദോശക്കു  തികയാതെവരുമ്പോൾ എന്റെ ഉമ്മ അല്പം വെള്ളമൊഴിച്ച് പാത്രത്തിൽ  പറ്റിപിടിച്ചിരിക്കുന്ന മാവു കൂടി കലക്കി ദോശ ചുട്ടെടുക്കും...
അങ്ങനെത്തെ ദോശയുടെ പരുവമായിരുന്നു ഞാ൯..... തീരെ ആരോഗ്യം ഇല്ലാത്ത മെലിഞ്ഞ ശരീരം.....ഡോ. മാണിക്കകത്ത് ബാപ്പയുടെ അടുത്ത സുഹ്൪ത്തായിരുന്നു..അദ്ദേഹം പ്രാക്ടീസ്  ചെയ്തിരുന്നത് വടയാ൪ ഇ൯ഫന്റ് ജീസ്സസ് മിഷ൯ ഹോസപ്റ്റലിലായിരുന്നു..  അവിടെയാണ് എന്നെ ചികിത്സിച്ചിരുന്നത്......നിത്യ രോഗിയായ എന്നെ നാട്ടിലൂടെ കടന്നപോകുന്ന എല്ലാരോഗങ്ങളും  ആക്രമിച്ചിരിന്നു.....അത്കൊണ്ട്  ഈ ആശുപത്രിയിലെ നിത്യ വാസിയായിരുന്നു ഞാ൯......അവിടെത്തെ കന്യാസ്ത്രീ
അമ്മ എന്നെകാണുമ്പോൾ പറയുന്നത്....വെള്ളക്കയിൽ ഈർക്കിലി  കുത്തിയത്..." ഇതിന്റെവിടേട്ടാ  സൂചികയറ്റുക..." അത്രക്ക്മെലിഞ്ഞശരീരമായിരുന്നു.....

എന്നെ വളരെ ഇഷ്ടമായിരുന്നു ബാപ്പക്ക്.....അത്കൊണ്ടു  ഉമ്മ കുളപ്പിച്ചു  കുട്ടികുറാപൗഡറിട്ട്  കണ്ണിൽ മഷി എഴുതി വള്ളിനിക്കറും ഷ൪ട്ടും
 ധരിപ്പിച്ചു രാവിലെതന്നെ ഒരിക്കിനി൪ത്തും..

സുബൈദമാരുടെ സ്കൂളിൾ  കലോത്സവം  നടക്കുന്നസമയം.. സുബൈദമാ൪ കലോത്സവത്തിന് പോകുവാ൯ എന്നെയും വിളിച്ചു....സ്കൂളിലേക്കുള്ള എന്റ ആദ്യ യാത്രയും അതായിരിന്നു....

രണ്ടാമെത്ത ദിവസം രാവിലെതന്നെ കളികൂട്ടുകാരിയുമൊത്തു കളി ആരംഭിച്ചിരുന്നു...... തലെദിവസത്തപോലെ അന്നും സുബൈദമാ൪ എന്നെ സ്കൂളിലേക്കു   ക്ഷെണിച്ചു.....കളിയിൽ ഹരംപിടിച്ചിരുന്ന ഞാ൯ പറഞ്ഞു.. വരുന്നില്ല .... ഇരട്ട സുബൈദമാ൪ സ്കൂളിലേക്ക് നടന്നു...

കളികൂട്ടകാരിയും ഞാനും കളിക്കുന്നത്, കൂട്ടി ഇട്ടിരിക്കുന്ന മണലന് മുകളിലിരുന്നാണ്..ചിരട്ട പാത്രങ്ങളാക്കി ഭക്ഷണം പാകം ചെയ്തും...ഉമ്മായും ബാപ്പയായും... അത്കഴിഞ്ഞാൽ സാറ്റ് കളിയിലാണ് അവസാനിക്കുന്നത്....

കളിമുറുകിവന്നപ്പോൾ അവളെ, അവളുടെ വീട്ടിൽ   നിന്നും നീട്ടിവിളിച്ചു...."സുബൈദാ ഇവിടെവാ........." അവളോടിപോയി.......എനിക്ക്   സങ്കടംവന്നു...

സുബൈദമാരാണെങ്കിൽ സ്കൂളിൽ എത്തിയിട്ടുണ്ടാവും...... പിന്നെഒന്നും ആലോചിച്ചില്ല.....സ്കൂളിലേക്ക് ഒരൊറ്റ ഓട്ടം...ചന്തയുടെ നടുവിലൂടെ ...ഓടി,ഓടി സ്കൂളിലെത്തി.... ഒറ്റദിവസത്തെ പരിചയംമാത്രമുള്ള ഞാ൯ സ്കൂള്‍ മൈതാനത്തനിന്നും ചുറ്റിനും നോക്കി..കലോത്സവം ആരംഭിച്ചിരിക്കന്നു.....
സുബൈദമാ൪ ആഡിറ്റോറിയത്തിനകത്താണ്

അവിടെ ഞാ൯ തോറ്റു...

സങ്കടം നിയന്ത്രിക്കാ൯ കഴിയുന്നില്ല...അവിടെ ഒരുവലിയ പ്ലാവുണ്ട്


...
അതിന് താഴെനിന്നു  മൈക്കിനെക്കാൾ ഉച്ചത്തിൽ....  ഞാ൯ കരഞ്ഞു......അവസാനത്തെ ആയുധം എന്നെ രക്ഷിച്ചു....

ഏതാനും കുട്ടികളും അദ്ധ്യാപകരും എന്റെ ചുറ്റിനും കൂടി...

വിവരങ്ങൾ തിരക്കി "എന്റ പേരു് അബ്ദുൽ ഖാദ൪... സഹോദരിയുടെ പേര് സുബൈദാ......."

           അതാ ആഡിറ്റോറിയത്തിലൊരറിയിപ്പു വന്നു...  മൈക്കിലൂടെ മുഴങ്ങി..

"സുബൈദയെ അന്വേഷിച്ച്.....
അബ്ദുൾ ഖാദ൪ ആഡിറ്റോറിയത്തിൻ്റെ വെളിയിൽ നില്കുന്നു..'"

'എന്റ സഹോദരി പറഞ്ഞു "നിന്റെ ബാപ്പ  പുറത്ത വന്നിരിക്കുന്നു..."

സുബെദ(രണ്ട്) പറഞ്ഞു "റബ്ബേ... ബദരീങ്ങളെ...  ബാപ്പ എന്തിനായിരിക്കും സ്കൂളിൽ വന്നിരിക്കുന്നത്...."ഊന്നു് വടിയിൽ ഊന്നിനടക്കുന്ന ഒരാൾ.. ഏതായാലും
 രണ്ട് സുബൈദമാരും പുറത്തു  വന്നു കൂട്ടംകൂടിനിന്നവരെ വകഞ്ഞു മാററി ..... നോക്കുമ്പോൾ"എന്റ  റബ്ബേ..." എന്നവിളിയോടെ തലയിൽ കൈവെച്ചു നിന്നു പോയി.....എൻ്റെ സഹോദരി സുബൈദ...
 പൂവ്വംപഴം സുബൈദ നിശ്വാസത്തിന്റെ നെടുവീ൪പ്പിട്ടു..

 

അപ്പോഴും ഞ൯ നിന്നു് മോങ്ങുകയാണ്....!!!


                                                                                                                           
അബ്ദുള്‍ ഖാദര്‍ വൈക്കം

അഭിപ്രായങ്ങള്‍

  1. കൊള്ളാം,,,ഒരു വായന സുഹൃത്തായി കൂടെ ഉണ്ടാകും.........

    മറുപടിഇല്ലാതാക്കൂ
  2. മലയാളം ടൈപ്പു് ചെയ്യുന്നത് ആദൃമായിട്ടാണ്.....തെറ്റുകളും കുറ്റങ്ങളും ധാരാളംഉണ്ടു്....
    ക്ഷെമിക്കണം എല്ലാം ചൂണ്ടികാണീക്കാ൯ മറക്കരുത്....നന്ദി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും