പ്രവാസം

  

കഥ

പ്രവാസം 

"പലതവണ പുണർന്നു.."

കിടന്നു ... ഉറക്കം വരുന്നില്ല... മലകയറി വരുന്ന കാളവണ്ടിയെ അനുസ്മരിപ്പിക്കുന്ന  ശബ്ദം .       എന്നാൽ, അഞ്ച് പേർ കമ്പിളി പുതപ്പ് പൊതിഞ്ഞ് മുറിയിൽ ഉറങ്ങുകയാണ്. പഴയ എ സി... തണുപ്പിന് ഒരു കുറവുമില്ല....   കട്ടിലും ബഡും തലയിണയും ഹമീദ് രാജീവിന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് നാട്ടിലേക്ക് പോയതാണ്... തിരികെ വരുമ്പോൾ തിരിച്ചു നൽകണം...  ഓർക്കാൻ പോലും വയ്യ.... ഈ ജോലി കിട്ടണം.... അളിയനെ   ഇനി  ബുദ്ധിമുട്ടിക്കാൻ  പറ്റില്ല . ... ജോലി കിട്ടിയാൽ ആദ്യം അളിയന്റെ 'കാശ്' തിരിച്ച് കൊടുക്കണം... അളിയൻ ചോദിക്കില്ല... പക്ഷെ അതാണ് ശരി..  
 
 






സംഭവം സത്യമാണ്.. ഒരു ദിർഹം ഇരുപത് രൂപയാണെന്നോർത്തപ്പോൾ എഴുപത് ദിർഹത്തിന് കമ്പിളി വാങ്ങാൻ തോന്നിയില്ല.
വെളുപ്പിന് ഉണരണം... നേരം പുലരുമ്പോൾ പുറപ്പെടാം... അബുദാബിയിൽ എത്തണം... അവിടെ എത്തുമ്പോൾ അളിയൻ മോഹൻ കമ്പനി കാറിൽ വന്ന് അൽ ഫുത്തൈം ഫർണിച്ചർ കമ്പനിയിൽ എത്തിക്കും.. അസിസ്റ്റന്റ് അക്കൗണ്ടിന്റെ ഒഴിവിലാണ് അഭിമുഖം.. . ഉറങ്ങാൻ പറ്റുന്നില്ല... ഏഴാമത്തെ ഇന്റർവ്യൂ.... പരാജയപ്പെട്ടു കൂട .. ഞാൻ പരാജയപ്പെട്ടത് അല്ലല്ലോ... പോകുന്നിടം ഒന്നോ രണ്ടോ ഒഴിവുകൾ... അതിൽ തന്നെ കമ്പനി ജീവനക്കാരുടെ അളിയൻ ഫുൾ സ്ളീവ് പാൻസിൽ ഇൻ ചെയ്ത ഷർട്ടും... ആരോ കുരുക്കി കൊടുത്ത ടൈ... എല്ലാം പറഞ്ഞു ഉറപ്പിച്ച പോലെ ഒരു ഇൻറർവ്യൂ...   ഞാൻ പരാജയപ്പെട്ട ലേബലും പേറി കമ്പിളിയിൽ ഉൽ വലിയും ..... ഈ    ഇൻറർവ്യൂ... അബുദാബിയിൽ... പക്ഷെ ജോലി ഷാർജയിലാണ്... എല്ലാ വഴിപാടുകളും.. മനസ്സിൽ നിറഞ്ഞ് ഉറങ്ങാൻ ശ്രമിക്കുകയായിരുന്നു... ഉറക്കമില്ലാതെ രാജീവിന്റെ ചിന്തകൾ.... കണ്ണുകൾ തളർന്നു.. പക്ഷെ ഉറക്കം മാത്രം തഴുകുന്നില്ല...

തലയിണ ...പലതവണ പുണർന്ന്.... നിവർന്നും കമഴുന്നും കിടന്നു നോക്കി... എപ്പോഴോ ഉറക്കം കണ്ണുകളെ തഴുകിയത് അറിഞ്ഞിരുന്നില്ല.... അലാറം ശബ്ദിക്കുന്നു... പക്ഷേ ആരേയും ശല്യപ്പെടുത്തിയതായി തോന്നിയില്ല... ആദ്യത്തെ അലാറം നാവിൽ തേൻ തൊടുന്ന മാധുര്യം... ഗൂഗിൾ
പക്ഷിയുടെ സംഗീതം ... അപ്പോൾ രാജീവൻ എഴുന്നേറ്റ് അഞ്ചു മിനിറ്റ് വീണ്ടും കിടക്കും...

 അച്ചായൻ എഴുന്നേറ്റ് കട്ടിലിൽ താഴെ സൂക്ഷിക്കുന്ന ബിസ്കറ്റ് ഡബ്ബ എടുത്തു ആർക്കും ആലോസരം ഉണ്ടാക്കാതെ ഹാളിലേയ്ക്ക്  ... രാജീവ് എഴുന്നേറ്റ് കുനിഞ്ഞ് കട്ടിലിൽ ഇരിക്കുന്നു...  അബ്ദുള്ള ഇച്ച   സാവധാനം പ്രഭാത കൃത്യങ്ങൾക്കായി വാതിൽ തുറന്ന് കുളിമുറിയിലേക്ക് ഓടി...

രണ്ട് കുളിമുറി, മൂന്ന് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള.
ഈ സൗകര്യം ഒരു കൊട്ടാരമാണ്... കുറച്ചു കാശ് കൊടുത്താലും മലയാളിക്ക് ജീവിക്കാൻ പറ്റിയ സ്ഥലമാണ് ഇമ്മണി നല്ല താമസം ... എന്നാലും ചോര കുടിക്കുന്ന മൂട്ടയ്ക്ക്   മലയാളി, ഫിലിപ്പിനോ, പാകിസ്ഥാൻ എന്ന വ്യത്യാസമില്ല. അല്ലെങ്കിൽ ഒരു ബംഗ്ലാദേശ് ...!  രക്തം എല്ലാത്തിനും ഒരേ രുചിയും മണവും എല്ലാം ഒരുപോലെയാണ് ... നെഗറ്റീവ് പോസിറ്റീവ് ഒന്നും നോക്കാൻ ലാബ് ടെക്നീഷ്യൻ കോഴ്‌സ് മൂട്ട പഠിച്ചില്ല  ... പക്ഷേ പകൽ ഉറങ്ങാനും രാത്രി ഉണരാനും പഠിച്ചു....

ഉറക്കം മൂർച്ഛിച്ച് പല ദ്വാരങ്ങളിൽ നിന്നും പലതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടും... അപ്പോൾ അവരുടെ ശരീരത്തിൽ ഒരു സൂചി കയറ്റാം... വയർ നിറഞ്ഞാൽ അവർ വീണ്ടും ഒളിത്താവളത്തിലേക്ക് പോകും... അല്ലെങ്കിൽ അവിടെ കിടന്ന് തളർന്ന് ഉറങ്ങിയാൽ.... ചാലിച്ച് ചിത്രം വരച്ചു ഒട്ടിക്കും..... അതാണ് "മൂട്ട "ജീവിതം. 



ബോംബെയിൽ നിന്നും ലോഞ്ചിൻ വന്നവർ കൊണ്ടുവന്ന സമ്മാനമാണ്..  . അറബി നാടിന്റെ ചൂടിൽ ഇന്നത്തെ പോലെ എ സി ഫ്രിഡ്ജ് തുടങ്ങിയ ശീതീകരണ യന്ത്രം ഇല്ലാത്ത കാലം... അറബികളെ പോലെ ചൂട് അതിജീവിക്കാൻ മൂട്ടകൾക്ക് ആവില്ല... ശീതകാല മുട്ടകൾ അറബി ആഡംബരത്തിൽ അറബി ചോര കുടിച്ച് ജീവിതം ഉല്ലസിച്ചു...

 എ സി വന്നു  മൂട്ടകൾ മാടമ്പിമാരായി.  എ സികൾ പെരുകി... മൂട്ടയും... 


മുട്ടകൾ അറബികളെ ലക്ഷ്യമിട്ട്...  മുട്ടയെ ബ്രാൻഡ് അംപാസിഡർ ആക്കി മൂട്ട പിടുത്തം വിമോചനം തുടങ്ങി... ആറ് മാസത്തെ വാറന്റിയോടെ മൂട്ട നശിപ്പിക്കാൻ തുടങ്ങി... വർഷങ്ങൾക്ക് ശേഷം മൂട്ടകളുടെ പ്രതിരോധശേഷി വർധിപ്പിച്ചു ...

വർഷങ്ങളായി മൂട്ടകൾ പിടിക്കുന്ന കമ്പനികൾ വർദ്ധിച്ചു.... പെറ്റുപെരുകി... കമ്പനിയുടെ മത്സരം "വിഷ" പ്രയോഗം    വീര്യം കൂട്ടി.. മനുഷ്യൻ ചാകാൻ തുടങ്ങി..   മലയാളി ഒരു മൂട്ട വിരോചന കട്ടിൽ പുറത്ത് ഇറക്കി..   ഒരു പുതിയ കട്ടിൽ... ബഡ് , ബെഡ് ഷോട്ട് തലയിണ 2 . തലയിണ കവർ 2 നാല് കിണ്ണം അടങ്ങിയ സെറ്റ്.. വെറും 3999 ദിർഹം.. ചുവരുകളിൽ തട്ടാതെ റൂമിൽ നടുവിൽ കട്ടിൽ വെച്ചു... പാത്രങ്ങളിൽ വെള്ളം നിറച്ച് കട്ടിലിന്റെ നാല്   കാലുകളും വെള്ളത്തിൽ.. ഇനി മൂട്ട എങ്ങനെ കട്ടിൽ കയറി സുഖമായി ജീവിക്കും..?   ബഡ് റൂം നടുവിൽ കട്ടിൽ വെച്ചു ... പാത്രങ്ങളിൽ വെള്ളം നിറച്ച് കട്ടിലിന്റെ നാല് കാൽ വെള്ളത്തിൽ.. മൂട്ടയെ വെല്ലുവിളിച്ച് അറബി... കട്ടിൽ വാങ്ങി പഴയത് മാറ്റി പുതിയതിൽ അറബിയും   ഭാര്യയും ഉറങ്ങി   .. 

അർദ്ധരാത്രി കൂരക്കൂർ ഇരുട്ട്.... അറബി ഉച്ചത്തിൽ അലറി... 

 യാ അള്ളാഹ് ... ഷുഫ് ഹദാ .. റക്കം വാഹിദ് ഹറാമി ... വല്ലാ .. ... അർദ്ധരാത്രി  ... നിശബ്ദമായ അന്തരീക്ഷം... കീറി മുറിച്ചു....

വിളക്കുകൾ മിന്നി ... നോക്കിയപ്പോൾ ... മൂട്ടകൾ മതിലിലൂടെ സീലിംഗിലൂടെ ഇഴഞ്ഞ് ബഡിൻ നടുവിലേക്ക് വന്നു .. . മൂട്ടകൾ സീലിംഗിൽ നിന്ന് കൈ വിടുന്നു... നേരെ മൂട്ട ബഡിൽ വീഴും ... മൂട്ടകൾ   പുതിയ കട്ടിലിൽ കുടിയേറി ... !!! ഹൈദർ ഇക്ക പറഞ്ഞ കഥ ഓർത്തു വിഷമങ്ങൾ മറന്നു   രാജീവ് സ്വയം ചിരിച്ചു...!!

തിരക്ക് ശാന്തമായി... പേസ്റ്റ് ബ്രഷ് സോപ്പ് തുടങ്ങി അനധാരിയുമായി രാജീവ് ബാത്ത് റൂമിന്റെ വാതിൽ പടി തുറക്കാൻ കാത്തു നിന്നു... 

അകത്തു വാതിൽ കുറ്റി നീക്കി ശബ്ദം കേൾക്കാൻ താമസം.. പുറകിൽ നിന്നും 

 സോറി രാജീവൻ ... ഇപ്പോൾ ഇറങ്ങി തരാം വയറ്റിൽ ഒരു....

 രാജീവ് നിന്നു..... അവൻ അകത്തു കയറി.. കാര്യങ്ങൾ സാതിച്ചൂ പുറത്തു വന്നു താങ്ക്സ് താങ്ക്സ് ... രാജീവ്... 

 

രാജീവ് അകത്തേക്ക്.... വെച്ച കാൾ അതേ വേഗത്തിൽ പിന്നോട്ട്  പോയി  ... രാജീവ് നെടുവീർപ്പിട്ടു .. എന്നിട്ട് അവൻ എക്സോസ്റ്റ് ഫാൻ ഓഫ് ചെയ്തു.

 വീണ്ടും ഓണാക്കി.. നാലഞ്ച് പ്രാവശ്യം ആവർത്തിച്ചു ...

ഇന്നലെ വരുമ്പോൾ മൂപ്പർ നല്ല ഫിറ്റ് ആയിരുന്നു.. ഹബീബ് പറഞ്ഞു... രാജീവ് സാറിന് ജോലി ആയോ..?
 ഇല്ല...!
ഇന്ന് ഒരു ഇന്റർവ്യൂ ആണ്... ഹബീബ് പ്രാർത്ഥിക്കൂ... 

ഇൻഷാ അല്ലാഹ് എല്ലാം ശരിയാകും...


രാജീവ് ഓർത്തു... ഇൻഷാ അല്ലാഹ്, ഇവിടെ എല്ലാവരും എന്ത് പറഞ്ഞാലും... ഇൻഷാ അല്ലാഹ് മുസ്ലീങ്ങളുടെ വലിയ ദൈവമായിരിക്കും..!


എന്നാലും ഹബീബിൻറ സംസാരത്തിൽ ഒരാശ്വാസം തോന്നി.. ഡ്രസ്സ് മാറി... നേരത്തെ നോട്ട് ചെയ്ത രണ്ട് ടൈകൾ... ഒരെണ്ണം എടുത്ത് കഴുത്തിൽ ഇട്ട് കണ്ണാടിയിൽ നോക്കി തൃപ്തനാകുന്നു ... 


പുറത്തിറങ്ങി...

റോഡ് മുറിച്ചു കടന്നു.... ടാക്സി കാത്ത് നിന്നു..

അതാ വരുന്നു ടാക്സി..


കൈ കാണിച്ചു.... ടാക്സി നിർത്തി...



ഡോർ തുറന്നു....

ഫ്രണ്ടിലെ സീറ്റിൽ ഇരുന്നു....

സ്റ്റേഷനിൽ പോകണം 

ശരി സർ

സീറ്റ് ബെൽറ്റ് ഇടാൻ ഡ്രൈവർ പറഞ്ഞു... ശരി... അനുസരണയോടെ പ്രതികരിച്ചു... ഡ്രൈവർക്ക് മനസ്സിലായി, ഇവൻ ഇവിടെ പുതിയതാണ്...!!


സാർ...രാവിലെ സ്റ്റേഷനിൽ നിന്നും എവിടെ പോകുന്നു.?


"അബുദാബി"


ജോലിയുണ്ടോ...?


ഇല്ല എന്ന് ഡ്രൈവർക്ക് മനസ്സിലായെങ്കിലും അവൻ അങ്ങനെ ചോദിച്ചു...!!




നല്ല തിരക്കുണ്ട്... ടാക്സിയിൽ പോയാൽ...  നിങ്ങളുടെ സമയത്തിന് ബസ് വന്നിട്ടുണ്ടാവില്ല... സ്ഥലം എവിടെയാണോ ഞാൻ കൃത്യമായി കൊണ്ടുപോകാം...!!

ടാക്സിയിൽ പോയാൽ... നിങ്ങളുടെ സമയത്തിന് ബസ് വന്നിട്ടുണ്ടാവില്ല... വീണ്ടും ആവർത്തിച്ചു...
എത്ര ദിർഹം ആകും സർ..!

എന്നെ അജി എന്ന് വിളിച്ചാൽ മതി... 

ഇവിടെ എഴുതിയിരിക്കുന്ന ഡ്രൈവറുടെ പേര് അജി ചൈത്തൻപറമ്പിൽ പാപ്പുട്ടി എന്നാണ്...?


അതൊക്കെ പിന്നെ പറയാം..!!



സ്റ്റേഷൻ എത്താൻ പോകുന്നു...!!!


എത്രയാണെന്ന് സാർ പറഞ്ഞില്ല..?


ഒരു കണ്ടിഷൻ
 
സാർ കുറച്ചു കൂടി പോയാൽ മീറ്റർ വർക്ക് ആകില്ല... അവിടെ പോയാൽ മുന്നൂറ്    രൂപ കൊടുക്കണം

ട്രാഫിക് ഇല്ലെങ്കിൽ മുന്നൂറ്റമ്പത്... ജാം ആയാൽ നാനൂറ്റി അൻപത്.. എത്ര ആകും എന്ന് പറയാൻ പറ്റില്ല.. സാർ... ഞാൻ 300 ദിർഹം തന്നാൽ വിടാം.. ഇവിടെ കഴിഞ്ഞാൽ മീറ്റർ വർക്ക് ചെയ്യില്ല...
പിന്നെ സാറിന് സമയവും പണവും ലാഭം... ഒരു ദുർബ്ബല നിമിഷം രാജീവ് .. ശരിയാണെന്ന് തോന്നി...!


ടാക്സി വേഗതയിൽ കുതിച്ചു ...!


രാജീവിന്റെ മൊബൈലിൽ സംഗീതം... 

 മൊബൈൽ എടുത്തു  

ഹലോ കൂടെ 
 ആളുണ്ട്... ഞാൻ പിന്നെ വിളിക്കാം...
  

ശരി .. ബൈ 

ഡ്രൈവർ ചോദിച്ചു 

 ഭാര്യയാണോ...?
അയ്യോ... ഞാൻ കല്യാണം കഴിച്ചിട്ടില്ല...!
അമ്മാവന്റെ മോളാണ്...!!!


സാർ... സംസാരിക്കൂ... 

സാർ... സംസാരിക്കൂ... 

അങ്ങനെ ഒന്നുമില്ല... രാജീവ് പറഞ്ഞു... 

എങ്കിലും മനസ്സിൽ ചോദിച്ചു എന്തിനാ ഡ്രൈവർ എന്റെ സ്വകാര്യ ചിന്തകളിലേക്ക് കടന്നു കയറുന്നത്...
ഇതാണ് ശ്യാമപ്രസാദിന്റെ സ്വഭാവം... 

താളത്തിൽ തല ആടുന്നത് കണ്ട് ഡ്രൈവർ വീണ്ടും സ്വകാര്യതയിൽ ഇടപെട്ടു... !!!
ശ്ശോ... ശ്ശോ... സാർ... മുന്നിൽ ഇരുന്നു ഉറങ്ങിയാൽ
എനിക്കും ഉറക്കം വരും... ഉറങ്ങണമെങ്കിൽ വണ്ടി നിർത്തി... പിന്നിൽ ഇരുന്നു ഉറങ്ങാം. .. 
ഇല്ല ... വെറുതെ കണ്ണടച്ചു ...
സാർ .. 

സാർ .. ഇന്നലെ ഞാൻ കണ്ണടച്ചില്ല ... എന്നിട്ടും സാറിനെ കണ്ടപ്പോൾ അറിയാതെ ചവിട്ടി....!!
ഞാൻ ഇത്രയും പറഞ്ഞു

 സർ ഒരു അക്ഷരം മിണ്ടാതെ...?
ബോറടിച്ചോ എന്റെ സംസാരം... അപ്പോൾ ഞാൻ നിർത്തട്ടെ...?


അങ്ങനെയൊന്നും ഇല്ല...!!!
എന്താ ഉറങ്ങാത്തത്...?


ഉറക്കം തൂങ്ങിയ കണ്ണുകളിൽ എവിടെ നിന്നോ ഒഴുകിയെത്തുന്ന ഊർജം കാതുകളിലും സ്പർശിച്ചോ...?  അവനോട് തോന്നിയ ദേഷ്യം പോയോ..?



മരുഭൂമിയിലെ മണൽത്തിട്ടകളെ നോക്കി രാജീവ് പറഞ്ഞു .. മണൽ തിട്ടകളിൽ മരുഭൂമിയിലെ കാറ്റിൻറ വിരൽ കൊണ്ട് വരുന്ന ചിത്രങ്ങൾ എത്ര മനോഹരമാണ് .. വാർത്തെടുത്ത ശിൽപങ്ങൾ പോലെ ഒന്നിനു പുറകെ ഒന്നായി .. ആരാണ് ശിൽപി ...?


സാർ... താങ്കൾ ഒരു സാഹിത്യകാരൻ ആണല്ലെ...!!


ഓ, അങ്ങനെയൊന്നുമില്ല. ചെറിയ കവിതകൾ എഴുതും...    അത്രയേയുള്ളൂ ...!


ഡ്രൈവറായി സാറിന്റെ കൂടെ ഉണ്ടാവാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്... ഞാൻ തോറ്റു പോയേനെ.... എന്റെ ഉറക്കത്തെ തിരഞ്ഞെടുത്ത് സാറിൻറെ ഓട്ടം വേണ്ട എന്ന് വെച്ചാൽ ...

എന്തിനാണ് ഉറക്കം ഇളച്ചത്..?


ശരി... സാർ ചോദിച്ചു... എന്തിനാ ഉറക്കം ഇളച്ചത്...? അത് ഒരു കഥയാണ് സർ ... സ്വയഭൻ കഹാനി ... ഞാൻ ഒരു കടി കൊടുത്തു സാർ ... !!!


കടിക്കുക ... !!?



ആർക്ക് ... !!?


അതൊരു കഥയാണ്...


തൃപ്‌തികരമായ രീതിയിൽ ഡ്രൈവറോട് തലയാട്ടി 

രാജീവ് സാർ ചെറിയ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു...!!


അല്ല സാർ ആരെയാണ് കടിച്ചത്?


സാർ ഉണർന്നോ... അത് മതി...!


കടിയേറ്റ കാര്യം പറയൂ...

 സാർ ആരോടും പറയരുത്...!!


സ്പീഡ് മീറ്റർ രാജീവ് ശ്രദ്ധിച്ചു... സ്പീഡ് കുറവല്ല...!!


വിജനമായ മരുഭൂമി കടന്ന് ഗ്രാമീണ അന്തരീക്ഷത്തിലേക്ക് തിരിഞ്ഞ്, കാർ ഒരു കുന്നിൻ മുകളിൽ അലങ്കരിച്ച ഹിൽ കഫറ്റീരിയയിലൂടെ ഒരു ബ്രാഞ്ച് റോഡ് മുറിച്ചുകടന്നു ... ടാക്സി മറ്റൊരു കാഫ്ടേരിയക്ക് മുന്നിൽ നിർത്തി ...
ഒരു കപ്പ് ചായ ... സാർ, ചായ അല്ലെങ്കിൽ കോഫി ...?


"എനിക്ക് ഒന്നും വേണ്ട"


അത് ശരിയാവില്ല ... ഒരു ചായ ... ഒരു സാൻവിച്ച് ...!


ഒന്നും കഴിക്കാതെ അച്ചായൻ കൊടുത്ത സുലൈമാനി... അതായത് ശരിക്കും കട്ടൻ ചായ കുടിച്ചു...! മനസ്സിൽ ഓർത്തു

സാർ സാൻഡ്‌വിച്ച് വെജോ 
അല്ല ...?


ഞാൻ നിന്നെ സ്നേഹിക്കുന്നു ...!
വലിയ പരിചയക്കാരനെ പോലെ കൈയുയർത്തി എല്ലാവരോടും കുശലം പറയുന്നു... ഇയാൾ ഇവിടെ സ്ഥിരം കുറ്റി ആണെന്ന് രാജീവിനു തോന്നി...!


രണ്ട് സാൻഡ് വിച്ച്... ഒരു ചിക്കൻ സോസേജ്... ഒന്ന് വെജ്മതി... രണ്ട് ചായയും ഒന്ന് കടക്കും...!!
 

വിശപ്പില്ലായ്മ അല്ല 
 ഒരു ദിർഹത്തിന് ധാരാളം പണം ചിലവഴിക്കുന്നു ... ഒരു ദിർഹത്തിന് 20 രൂപ ...

രാജീവ് ചോദിച്ചു എത്ര...?
 പത്തു ദിർഹം...

രാജീവ് പേഴ്സ് എടുത്തു...!
ഇല്ല ഞാൻ തരാം... ഡ്രൈവർ...

രാജീവ് ഒരു നിമിഷം ചിന്തിച്ചു ... ഡ്രൈവർ പണം കൊടുക്കുന്നത് മോശമാണ് .. പണം എടുത്തപ്പോൾ അത് വാങ്ങരുത് എന്ന് അയാൾ കൈ കാണിച്ചു ...!
അവനാണ് പണം കൊടുത്തത്... എന്തൊരു നല്ല മനുഷ്യൻ... രാജീവിന്റെ മനസ്സിൽ അങ്ങനെ തോന്നി...!

രാജീവിന് ഈ പണി കിട്ടുമെന്ന് ഡ്രൈവർ പറഞ്ഞു...!

രാജീവിന് ഒരുപാട് സ്നേഹം തോന്നി... രാജീവ് നന്ദി പറഞ്ഞു.. !!!

എന്റെ കസ്റ്റമർമാരിൽ ഒരാൾ... രാജീവിനെപ്പോലെ ഇന്റർവ്യൂവിന് ഞാൻ കൊണ്ടുപോയി വിജയിച്ചു... അവൻ ഒരു റേഡിയോളജിസ്റ്റാണ്...

സുന്ദരിയായ ഒരു സ്ത്രീ... പറയാതിരിക്കാൻ വയ്യ... ഉപഭോക്താവിന് മനസ്സ് കൊണ്ടോ ആഗ്രഹം കൊണ്ടോ നോട്ടം കൊണ്ടോ ഹൃദയത്തിൽ ഇടം കൊടുക്കുന്ന സ്വഭാവം എനിക്കില്ല...!  
എന്ന മുഖഭാവത്തോടെ അവൻ പറഞ്ഞു തുടങ്ങി.

അങ്ങനെ ഞാൻ എന്റെ ഡ്യൂട്ടി ചെയ്തു, അവർ പറഞ്ഞതിന് ഇരുപത്തിയഞ്ച് മിനിറ്റ് മുമ്പ് ഞാൻ അവിടെ എത്തി ...!

നീ നല്ലവനാണ് ..!! 
അവർ 
പറയാൻ വിചാരിച്ചെങ്കിലും മനസ്സിൽ മറച്ചു വെച്ചു..

 "പിന്നെ...?"  എന്ന ചോദ്യത്തിനുള്ള അവളുടെ ഉത്തരം കേൾക്കാൻ കഴിഞ്ഞില്ല ... !!!

വിളിച്ചാൽ നീ വരുമോ... ?  നമ്പർ തരാമോ...? 

എന്റെ നമ്പർ എഴുതിയ ഒരു കാർഡ് ഞാൻ അവർക്ക് കൊടുത്തു.
വിളിച്ചാൽ പിന്നെ പറയാം

അവൾ കുറച്ചു നേരം ആ കാർഡിലേക്ക് കണ്ണിമ ചിമ്മാതെ നോക്കി നിന്നു... കാർഡിൽ എന്റെ ഫോട്ടോ ഉണ്ടായിരുന്നു... അവൾ അത് നോക്കി മറുപടി പറഞ്ഞു... തീർച്ചയായും ഞാൻ വിളിക്കാം... വരൂ... 
കാത്തിരിക്കും.. അവർ മറുപടി പറഞ്ഞു ...!

കൃത്യമായി പറഞ്ഞാൽ, 94-ാം മിനിറ്റിൽ ഒന്ന് റിംഗ് ചെയ്തു ... ഞാൻ ഫോൺ എടുത്തപ്പോൾ കട്ടായി... വീണ്ടും റിംഗ് ചെയ്തു ... 
ഹലോ എവിടെ...?
ഞാൻ ഇവിടെ പാർക്കിംഗ് ലോട്ടിലാണ്...!!
പോയില്ലേ....?
ഇല്ല...!
എന്ത്...?
ഒന്നുമില്ല...!  അപ്പോഴാണ് ഞാൻ ഓർത്തത്..!
നിങ്ങളുടെ കോളിൽ എത്താൻ കഴിയുന്നില്ലെങ്കിൽ...?

കഴിയുന്നില്ലെങ്കിൽ...?

എന്തോ എനിക്ക് അങ്ങനെ തോന്നി....!

കൊള്ളാം... എന്ത് പറ്റി...?

 ജോലി... വിളിക്കാം എന്ന് പറഞ്ഞോ....?

വേണ്ട 'നമുക്ക് പോകാം'

 മാഡം... ചായയോ.. തണുത്തതോ.. 

എന്തു വേണം ....?

മാഡം അതെയെന്നോ ഇല്ലെന്നോ പറഞ്ഞില്ല... 
ഞാൻ ആദ്യം കണ്ട കഫറ്റീരിയയിൽ, കാർ... ചവിട്ടി... ഹോണിൽ കൈ അമർത്തി.. ഒരു നിമിഷം വാർവാല മെനുവുമായി വന്നു... മെനു മാധത്തിന് കൊടുത്തു...
നീ പറയൂ...

"ഞാൻ നിങ്ങൽക്ക് പറഞ്ഞ പോലെ"
ഒരു ചിക്കൻ ബർഗർ, ഒരു മലായ് പിസ്ത കോക്ടെയ്ൽ.. ഒരു ചായ കടക്ക്... 
പറഞ്ഞു 

നിങ്ങൾ എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.
ഇല്ല ... ഞാൻ കാന്റീനിൽ നിന്ന് ഒരു ചെറിയ റൊട്ടിയും പീസും കഴിച്ചു ...

സാർ, അതൊരു നീണ്ട കഥയാണ് സാർ...

എന്തായാലും മനസ്സിലെ പിരിമുറുക്കം കുറഞ്ഞു... അല്ലെങ്കിൽ ഇന്റർവ്യൂ ഓർത്തു മനസ്സ് അസ്വസ്ഥമാകുമായിരുന്നു...! രാജീവിന്യ പറയണമെന്നുണ്ടായിരുന്നു... പറഞ്ഞില്ല..!
 ആരെയാണ് കടിച്ചത്...?
എന്തിനാ കടിച്ചത്...?

സാർ... കടിയേറ്റു നിൽക്കുന്നു... അതാണ് ഞാൻ പറഞ്ഞത്...!
അജോലി അവർക്ക് യോജിച്ചതായിരുന്നു... കിട്ടുകയും ചെയ്തു പക്ഷെ അവർ അവിടെ ചേർന്നില്ല...!! ശമ്പളം കുറവാണ്...
ഒരു നല്ല ജോലിക്കായി കാത്തിരിക്കുന്നു...!

പിന്നെ എന്റെ കൂടെ ഒരുപാട് യാത്രകൾ....!
ഇന്നലെ ഭർത്താവ് ഓഫീസ് ആവശ്യപ്പെട്ടു  മസ്കറ്റിൽ പോയി..!

അവർ എന്നെ പുറത്തേക്ക് പോകാൻ വിളിച്ചു.... കാരിഫോറിൽ പർച്ചേസ്...!
സാർ... കേൾക്കുന്നുണ്ടോ...?
"ഞാൻ കേൾക്കുന്നു ... നിങ്ങൾ ഇപ്പോഴും പറഞ്ഞില്ല ... കടിക്കുക ...?"

സാർ... വളരെ സന്തോഷത്തിലാണ് അല്ലേ...

"അങ്ങനെ ഒന്നുമില്ല..."

ഞാൻ ഷോപ്പിംഗ് മാളിൽ ഇറക്കി കാറിൽ ഇരുന്നു... അജി വരൂ... മാഡം വിളിച്ചു ...! 
ഞാൻ ആദരവോടെ പിന്തുടർന്നു...!
ട്രോളി ഞാൻ നിയന്ത്രിച്ചു...!
ഇനം തിരഞ്ഞെടുക്കുമ്പോൾ, ഇറച്ചി സ്റ്റാളിൽ പോയി മത്സ്യം, ചിക്കൻ, മട്ടൺ അല്ലെങ്കിൽ ബീഫ് ഏതാണ് ഇഷ്ടപ്പെടുക.
അവൻ മറുപടി പറയാതെ പറഞ്ഞു, ഇന്ന് ഭക്ഷണം എന്റെ അപ്പാർട്ടുമെന്റിൽ ആണ്... ഞാൻ ചപ്പാത്തി തയ്യാറാക്കി വെച്ചിട്ടുണ്ട്..!
അയ്യോ... എനിക്ക് അത് വേണ്ട മാഡം... അതൊന്നും ശ്രദ്ധിക്കാതെ തുറന്ന ചില്ലറിൽ നിന്ന് ഫ്രഷ് ചിക്കൻ എടുത്തു.. അത് കട്ട് ചെയ്തു വാങ്ങി... കറി കഷ്ണങ്ങൾ...!
പിന്നെ കുറച്ചു സാധനങ്ങൾ കൂടി വാങ്ങി...!

ബില്ല് അടച്ചു...!
അവൾ കാറിൽ ഇരുന്നു പറഞ്ഞു...!!!  ഇന്ന് എന്റെ കൂടെ ഭക്ഷണം...!!! 

 അടുത്ത ദിവസം

അവിടെ നിന്ന് എന്റെ മുറി ലക്ഷ്യമാക്കി... വരുമ്പോൾ 
 സാർ എന്നെ കൈ ചൂണ്ടി...

 അറിയാതെ ചവിട്ടി... 

സാർ സ്ഥലത്ത് എത്തിയോ...?
പെട്ടെന്ന്...
സ്ഥലം മനസ്സിലാക്കിയ രാജീവ് ഇറങ്ങി... പേഴ്‌സ് എടുത്തു... ദിർഹം എണ്ണി... ഡ്രൈവറെ ഏൽപ്പിച്ചു..!
ബൈ ... !!!  ഒന്നും സംഭവിക്കാത്തത് പോലെ അവൻ കാറിന്റെ ഗിയർ മാറ്റി...!
- വൈക്കം അബ്ദുൾ ഖാദർ 

വൈക്കം അബ്ദുൾ ഖാദർ 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും