ഒരു തുള്ളി കണ്ണുനീർ
" ഒരു തുള്ളി കണ്ണുനീർ "
2021 ഒക്ടോബർ 2 കണ്ണൂർ പയ്യന്നൂരിൽ കെപിസിസി പ്രസിഡന്റ് ശ്രീ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു, കെപിസിസി ഗാന്ധി ദർശൻ സമിതി പ്രസിഡന്റ് ശ്രീ വി സി കബീർ മാസ്റ്റർ (മുൻ മന്ത്രി) നേതൃത്വം നൽകി ഗാന്ധി സ്മൃതി യാത്ര കാസർകോട് കണ്ണൂർ ജില്ലാ പര്യടനം പൂർത്തിയാക്കി കേന്ദ്ര ഭരണ പ്രദേശമായ മാഹി മയ്യഴിയിൽ പ്രവേശിച്ചു .
| വി സി കബീർ മാസ്റ്റർ |
പോണ്ടിച്ചേരി പിസിസി നേതാക്കൾ, ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമാശങ്കർ ജനറൽ സെക്രട്ടറി സുലൈമാൻ ഐടി സെൽ ജില്ലാ കൺവീനർ സി പി ജിനൻ തുടങ്ങിയവർ സ്മൃതി യാത്രയെ സ്വീകരിച്ചു...
1934 ജനുവരി 13-നാണ് മഹാത്മാഗാന്ധി മയ്യഴിയിലെത്തിയത്. ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായുള്ള പര്യടനത്തിനിടെയാണ് ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയിലും ഗാന്ധിജിയെത്തിയത്.
പുത്തലം ക്ഷേത്രമുറ്റത്ത് തിങ്ങിനിറഞ്ഞ വൻ ജനക്കൂട്ടത്തെ ഗാന്ധിജി അഭിസംബോധന ചെയ്ത സ്മരണയിലാണ്
വി സി കബീർ മാസ്റ്റർ കരളലിയിക്കുന്ന സംഭവ ചരിത്രത്തിലേക്ക് വഴിമാറി... മാഷിന്റെ പ്രസംഗം ജനങ്ങളുടെ കണ്ണുകൾ ഈറൻ അണിയിച്ചു...
ധീരോദാത്തമായ ചരിത്ര മുഹൂർത്തങ്ങൾ സാക്ഷിയാക്കി ജീവിച്ച മഹാത്മാഗാന്ധിയുടെ സഹധർമ്മിണി സ്വാതന്ത്ര്യ സമര തീ ചൂളയിൽ തടങ്കലിൽ കിടന്നാണ് ഈ ലോകത്തോട് യാത്ര ആയത്....
ചരിത്രത്തിൽ സമാനതകൾ ഇല്ലാതെ ലോകത്തോട് യാത്ര പറഞ്ഞ് മഹതിയുടെ ഭൗതിക ശരീരം ദഹിപ്പിക്കാൻ വച്ചപ്പോൾ രണ്ട് കഷ്ണം ചന്ദന മുട്ടികൾ കൊണ്ടുവന്ന പോലീസുകാരോട് ഗാന്ധിജി ചോദിച്ചു... ഇതെവിടെ നിന്നും കിട്ടി.. ഞങ്ങൾ കരുതി വെച്ചു... ആസന്ന നിമിഷം
വേണ്ടിവരും എന്ന് ഞങ്ങൾ മനസ്സിലാക്കി... പോലീസുകാർ പറഞ്ഞു.. കബീർ മാസ്റ്ററുടെ പ്രസംഗം ഹൃദയത്തിൽ നൊമ്പരമായി..
" പുത്തലം ക്ഷേത്രമുറ്റം സാക്ഷി നിർത്തി എൻറെ കണ്ണുകൾ നിറഞ്ഞു.. മേൽ ചുണ്ടിൽ കണ്ണുനീർ പടർന്നിറങ്ങിയിരുന്നു .."
-വൈക്കം അബ്ദുൾ ഖാദർ
| വൈക്കം അബ്ദുൾ ഖാദർ |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ