മതിലുകൾ തിളങ്ങുന്നു

"ഓർമ്മകൾ" 
ഒരു വർഷം മുൻമ്പുള്ള എഫ്ബി പോസ്റ്റ് 





പ്രിയപ്പെട്ടവരെ
ഈ പോസ്റ്റ് ഇട്ടതിനു ശേഷം പ്രൊഫ. സുരേഷ് കെ നായർ സാറിന്റെ ഒരു മെയിൽ ഇൻബോക്സിൽ..
വേദനയോടെ പറയട്ടെ ആ അമ്മ സുഭദ്രാമ്മ സ്നേഹകുടം... നമ്മോടൊപ്പം ഇല്ല... പ്രണാമം...
ഞാൻ കൊടുത്ത ഗ്രൂപ്പ് ഫോട്ടോ കൂടാതെ പ്രൊഫസർ അയച്ചുതന്ന ഫോട്ടോ ചേർക്കുന്നു... നമ്മുടെയൊക്കെകാര്യം ഇത്രയെ ഒള്ളൂ... സ്നഹമായി ഒരു മാലയിൽ കൊരുത്ത പൂക്കൾ പോലെ ജീവിച്ചു കൂടെ...?

#പൗരത്വം
"ജീവിതം വിശ്രമിക്കാനുള്ളതല്ല...
അതിന്റെ അന്ത്യത്തിലാണ് വിശ്രമം..."

പ്രിയമുള്ളവരെ...
ഞാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങിയത് വീൽചെയർ ഉപയോഗിച്ച് ആയിരുന്നു... എൻ്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ എയർഹോസ്റ്റസ് ആണ് എനിക്ക് വീൽചെയർ ഏർപ്പെടുത്തി,  സഹായിയെ കൂട്ടിവിട്ടത്... 
അവർ എന്നെ സഹായിക്കാൻ  താങ്ങാകുവാൻ തയ്യാറായി.. ഞാൻ സ്നേഹപൂർവ്വം നിരസിച്ചു...
ആ സഹോദരി എൻ്റെ ഹാൻഡ് ബാഗ് നിർബന്ധിതമായി വാങ്ങി അനുധാവനം ചെയ്തു... അവരുടെ സന്ദേശം സ്വീകരിച്ച് വീൽചെയറുമായി ഒരു  സഹോദരൻ എത്തി... നന്ദിയോടെ ഓർക്കുന്നു... 
**************
എൻ്റെ അഞ്ചാം ക്ലാസ് അദ്യാപകൻ ആയിരുന്ന ഗോപാലൻ സാർ ആണ് എൻ്റെ മൂത്ത ജേഷ്ടൻ എം സീതി എനിക്കായി തന്ന ആട്ടോഗ്രാഫിൽ ആദ്യം ഒപ്പുവെച്ചത്...

"#ജീവിതം വിശ്രമിക്കാനുള്ളതല്ല... അതിന്റെ അന്ത്യത്തിലാണ് വിശ്രമം" എന്നാണ് എഴുതിയത്... ഞാൻ ഓർക്കുന്നു...

അമ്പത്തിനാല് ദിവസം ആയുർവേദ ആശുപത്രിയിലെ  ചികിത്സയിലാണ് ഒരു  വാർത്ത എൻ്റെ ശ്രദ്ധ ആകർഷിച്ചത്... ഒരു പ്രൊഫസർ സുരേഷ് കെ നായർ ചെറുപ്പളശേരി സ്ക്കൂൾ മതലിൽ ലോകത്തിലെ വിവിധ ഭാഷകളിൽ "സമാധാനം" എന്ന് ചിത്രീകരണം നടത്തുന്നു.. "ശാന്തി ശാന്തി ശാന്തി..." ഒരുപാട് ഇഷ്ടം തോന്നി... നേരിട്ട് കാണാൻ പുറപ്പെട്ടു... ഭാര്യ സമ്മതിച്ചില്ല... അവർ എനിക്ക് സഹായിയായി കൂടെകൂടി... ഞങ്ങൾ അവിടെ എത്തി സമധാന മതിൽ ആലേഖനം ചെയ്യുന്ന ദൗത്യവുമായി  സുരേഷ് കെ നായരും  ഒരുപറ്റം ചെറുപ്പക്കാരും... പൊരി വെയിലിൽ മതിൽ ചിത്രീകരണം നടത്തുന്നു.. അപ്പോൾ അതൊന്നുമല്ല എന്നെ സ്വാധീനിച്ചത്... പ്രൊഫസറിന് തണലായി ആവേശമായി സ്നേഹമായി അമ്മയുടെ സാന്നിധ്യം വല്ലാതെ കോരിതരിപ്പിച്ചു... ഞാൻ ആദ്യം പരിചയപ്പെട്ടത് അമ്മയെ... ആ അമ്മ അഭിമാനത്തോടെ പറഞ്ഞു #എൻ്റെ_മകൻ ആണ് സുരേഷ്...

അന്ന് ഞാൻ അത് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു...

അമ്മേ... ഞങ്ങൾ ആശങ്കയിലാണിപ്പോൾ... ശാന്തി മന്ത്രങ്ങൾ കാറ്റിലാടുന്നു അമ്മേ... 
ശാന്തി ശാന്തി ശാന്തി

അമ്മേ വിശ്രമിക്കാൻ കഴിയുന്നില്ല... അനാരോഗ്യ പരമായ അവസ്ഥ ഇപ്പോഴും ഉണ്ട്..    ഞങ്ങൾ, ഭാരത മക്കൾ ജനിച്ച മണ്ണിൽ മരിക്കാനുള്ള അവകാശത്തിനായ്,  അലമുറ ഇടുന്നു...  ഞങ്ങളുടെ  സംരക്ഷണത്തിനായി  ശാന്തി മന്ത്രങ്ങളുമായി, അമ്മമാർ അച്ഛന്മാർ സഹോദരി സഹോദരങ്ങൾ ഒന്നിച്ചു,  ഞങ്ങൾക്കായി ശാന്തി മന്ത്രം ചൊല്ലുന്നു... അമ്മേ... നിങ്ങളെ ഓർത്ത് ഞങ്ങൾ അഭിമാനം കൊള്ളുന്നു...
 ഭാരതത്തിന്റെ ബഹുസ്വരതക്കായി... ഞങ്ങളുടെ മുന്നിൽ നില്ക്കുന്ന നിങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ...
#ജയ്ഹിന്ദ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും