ആരെയാണ് ഭയപ്പെടുന്നത്...?

 ഇലക്ഷൻ ആസന്നമായ അവസരം... ഞാൻ ഒരു മണ്ഡലം പ്രവർത്തക യോഗത്തിൽ പങ്കെടുത്തു...  എന്റെ ഭാര്യയും ഉണ്ടായിരുന്നു കൂടെ... സംസ്ഥാന മഹിളാ കോൺഗ്രസ്  സെക്രട്ടറിയും കൂടാതെ ഒരു വനിത എന്റെ ഭാര്യ മാത്രം.. വൈകുന്നേരം ഏഴുമണിക്ക് തുടങ്ങിയ മീറ്റിംഗ് അവസാനിക്കുന്നത് പത്തര മണിയോടെ... ആ മീറ്റിംങ്ങിൽ 

 പങ്കെടുക്കുന്ന പ്രമുഖർ.. പേര് പറയുന്നില്ല... മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റ്... കെപിസിസി സെക്രട്ടറി ... സ്ഥാനാർത്ഥി ലിസ്റ്റിൽ പേരുണ്ടായിരുന്ന പ്രാദേശിക നേതാവ്... കൂടാതെ ജില്ലാ നേതാക്കൾ... മുൻ പറഞ്ഞ മഹിളാ സെക്രട്ടറിയും... എങ്ങനെയും യുഡിഎഫ് അധികാരത്തിൽ എത്തിക്കാൻ എങ്ങനെ പ്രവർത്തനം നടത്തണം എന്ന ചർച്ചയും ക്ലാസ്സുമായി ചർച്ച മുന്നേറി... അവസാനം പ്രവർത്തകർ അഭിപ്രായങ്ങൾ പറഞ്ഞു... കെപിസിസി സെക്രട്ടറി എന്റെ ഭാര്യയെ ചൂണ്ടി ആവശ്യപ്പെട്ടു... എന്തെങ്കിലും രണ്ടു വാക്ക് പറയണം... അവർ ഒന്ന് ഭയന്നു... നിർബന്ധിച്ചപ്പോൾ... അവരുടെ  വാക്കുകൾ 

 എന്നെ ഞെട്ടിച്ചു . സദസിനേയും... അവർ പറഞ്ഞത് ആരവത്തോടെ കയ്യടി വാങ്ങി... ഞാൻ കാണുന്നത് എവിടെ നോക്കിയാലും കോൺഗ്രസിന്റെ പ്രവർത്തകർ ഭയക്കുന്നു... ആരെയെക്കയോ ഭയക്കുന്നു... എന്തിനാണ് ഭീരുത്വം... തന്റേടത്തോടെ പ്രവർത്തിക്കാനുള്ള ആർജ്ജവം ഉണ്ടാവണം...!! എന്നെ അത്ഭുതപ്പെടുത്തി ഭാര്യയുടെ വാക്കുകൾ... ഞാനും ചിന്തിച്ചു സോഷ്യൽ മീഡിയയിൽ ഒരു ലൈക്ക് പോലും ഇടാൻ ധൈര്യം ഇല്ലാത്തവൻ ആണ് ഈപാർട്ടി കൊണ്ട് പലതും നേടിയവർ... രാഹുൽ ജിയുടെ വാക്കുകൾ പോലും ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നു... സോഷ്യൽ മീഡിയയിൽ സജീവമാകുന്ന പ്രവർത്തകർ ഭൂരിപക്ഷവും ഈ പാർട്ടിയുടെ ആരുമാവാതെ പാർട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്നവരാണ്... ഞാൻ ആ വാക്കുകൾ ആവർത്തിക്കുന്നു... ആരെയാണ് ഭയപ്പെടുന്നത്...?

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും