ലക്ഷദ്വീപിനെ സ്നേഹിച്ചുതുടങ്ങുന്നത്

ലക്ഷദ്വീപിനെ  സ്നേഹിച്ചു തുടങ്ങുന്നത് 💞

ലക്ഷദ്വീപിനെ ഞാൻ സ്നേഹിച്ചു തുടങ്ങുന്നത് എന്റെ സഹോദരി സുഹ്‌റ മലപ്പുറത്ത് അറബി കോളേജിൽ പഠിക്കുന്ന കാലം...

സഹോദരിക്ക് ദ്വീപിൽ നിന്ന് വരുന്ന രണ്ടു കൂട്ടുകാരികൾ ഉണ്ടായിരുന്നു... #ആത്തുക്കയും #ചെറിയാബിയും...

ഞാൻ പെങ്ങളെ കോളേജിൽ ആക്കുവാനും കൊണ്ടുവരാനും പോകുമ്പോൾ ഈ കുട്ടികൾ കൂടാതെ വയനാട്ടിൽ നിന്നുള്ള സുലൈഖയും പെങ്ങളോടൊപ്പം എന്നെ സ്വീകരിക്കാൻ ഉണ്ടാകും,..


ദ്വീപ് മലയാളം എനിക്ക് അത്ര ഗ്രഹിക്കാൻ കഴിയില്ല.... പെങ്ങൾ അതൊക്കെ വീണ്ടും വിശ്വതീകരിച്ചു തരുമ്പോൾ അവർ പൊട്ടിച്ചിരിക്കും... ഒരുദിവസം രാവിലെ എത്തി... ഉച്ചക്ക് മുന്നേ തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ... ചെറിയാബി പറഞ്ഞു... കൂടിട്ടു പോകാം ഇറച്ചി ഉണ്ട്... അവരുടെ മെസ്സിൽ ഇറച്ചി ഉള്ള ദിവസം ആയിരുന്നു... ലക്ഷദ്വീപ് പ്രധാന പലഹാരം ആണ് തേങ്ങ കൊണ്ട് ഉണ്ടാക്കുന്ന അടക്കയുടെ വലിപ്പം... ഉണക്ക വാഴ ഇലയിൽ മനോഹരമായി പായിക്ക് ചെയ്ത രുചിയുള്ള പലഹാരം പെങ്ങൾ വീട്ടിൽ വന്നപ്പോൾ കൊണ്ട് വന്നിട്ടുണ്ട്.... അന്ന് ഞാൻ തിന്ന രുചി ഇന്നും നാവിൽ ഉണ്ട്... ഇക്കായിക്കു അതു നന്നായി ഇഷ്ടമായി കൂട്ടുകാരെ അറിയിച്ച വിവരം കത്തിൽ പെങ്ങൾ എഴുതിയിരുന്നു..

സുലൈഖ ബത്തേരി കാരിയാണ്... ഒരിക്കൽ പെങ്ങൾ കത്ത് എഴുതുമ്പോൾ സുലൈഖ ഒരു പേപ്പറിൽ എഴുതി.... ങ്ങള് ഇടുന്ന തൂവെള്ള ഖദർ തുണിക്ക് ഖദർ എന്ന പേര് എങ്ങനെ കിട്ടി എന്നറിയാമോ..?  അല്ലാമ ഇഖ്ബാലിന്റെ ഉമ്മ തുന്നിയ ടൗവ്വൽ ഗാന്ധിജിക്ക് സമ്മാനിച്ചു ഉറുദുവിൽ പദവി എന്ന വാക്ക് ആയ ഖദിർ എന്നാശംസിച്ചു.. ഗാന്ധിജി.... ഖദർ ഖദർ എന്ന് പറഞ്ഞു... ഈ ചരിത്രം അറിയുമോ എന്ന ചോദ്യവുമായി കത്ത് അവസനിപ്പിച്ചു.. ഓർമ്മയിലെ നീലനിറ ചാർത്തുള്ള കുഞ്ഞു തീരം കണ്ണീർ കണമാക്കരുതെ🙏

@വൈക്കം അബ്ദുൽ ഖാദർ

 

Vaikom Abdul Khadar 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും