ഡി ബി കോളേജിലെ കണ്ണുനീർ തുള്ളി

#ഷാഹിർ_ബീവിയുടെ_ഓർമ്മകൾ_ബസ്_കത്തിക്കലും
#അറസ്റ്റും...!!
തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൻ്റെ ചരിത്ര മുറ്റത്ത്‌ തളംകെട്ടി നില്ക്കുന്ന രക്തക്കറയുടെ ഓർമ്മയാണ് കാഞ്ഞിരമറ്റം സ്വദേശിനി ഷാഹിർ ബീവിയുടേത്... ഡിബി കോളേജിൽ നിന്നും വീട്ടിലേക്കുള്ളയാത്ര എന്നും  ദുരിതം നിറഞ്ഞ ഓർമ്മയാണ്...!

ബസിൽ കയറാനുള്ള തന്ത്രപാടിനിടയിൽ ബസ്‌ മുന്നോട്ടു എടുത്തു... ഫുഡ് ബോർഡിൽ കാലുറപ്പിച്ച ഷാഹിർ ബീവി തങ്ങളുടെ തളിർ കൈകല്ക്ക് താങ്ങാവുന്നതിലും കൂടുതൽ ആയിരുന്നു കർഷണ ബലം നേരിട്ടത്... പിടിവിട്ടു കുട്ടി നിലം പൊത്തി...
പിന്നെ നിമിഷങ്ങൾ കൂട്ട നിലവവിളിയായി മാറി...

ഷാഹിർ ബിവിയുടെ കൗമാരം പിറകിലെ ടയറുകൾ കയറി നിശ്ചലമായി... ഇന്നും തേങ്ങലോടെയെ ഓർക്കാൻ കഴിയൂ...!

പിറ്റേ ദിവസം...! ഒരുപാട് സമര ചരിത്രം ഉള്ള ഡിബി കോളേജ് സാക്ഷ്യം വഹിച്ച ത്.... മറ്റൊരു പ്രതിഷേധാഗ്നിയുടെ തീ ഗോളം നക്കി തുടച്ച ഷെഫി ബസ്സിൻ്റെ ചലനമറ്റ ബോഡി ബസ്സ് മുതലാളി മാർക്കും തൊഴിലാളികല്ക്കും വിദ്യാർത്ഥികല്ക്കും ഒരു ഓർമ്മപ്പെടുത്തലായിരുന്നു.

ബസ്സ് ഓണേഴ്‌സ് കുറ്റം മുഴുവൻ വിദ്യാർത്ഥികളുടെയും പോലീസ് അനാസ്ഥയുടെയും തലയിൽ കെട്ടിവെച്ച് ഷാഹിർ ബീവിയുടെ മരണം നിസാര വല്ക്കരിച്ച് നഷ്ടപ്പെട്ട ബസിൻ്റെ സാമ്പത്തിക നഷ്ടം പർവതീകരിച്ചു വിദ്യാർത്ഥി കളെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം നടത്തി... പോലീസ്‌ ഒന്നു രണ്ട് രാവുകൾ ചില വീടുകളിൽ പരുതി...

ആ കൂടെ സണ്ണിചെറിയാൻ്റെ വീട്ടിൽ ടോണി ചെറിയാനെ അന്വേഷിച്ചു വരികയും സണ്ണി ചെറിയിനെ കൊണ്ടു പോയന്ന് പറഞ്ഞത് കേട്ട് ഞാനും കെജെ സോബിയും.... ഉടനെ തന്നെ സ്റ്റേഷനിൽ എത്തി എൻ്റെ ഓർമ്മ (പേര്)സർക്കിൾ രവീന്ദ്രൻ സർ ആയിരുന്നു എന്നാണ്... ഇത്രയും വലിയ ദാരുണമായ സംഭവത്തിൽ കുട്ടികളെ ഉപദ്രവിക്കരുത് എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ലീഡർ കെ.കരുണാകരന് അയച്ച നിവേദനത്തിന്റെ കോപ്പി സർക്കിൾ ഇൻസ്പെക്ടക്ക് കൊടുത്തു...
ഞങ്ങൾ ചെല്ലുമ്പോൾ കുട്ടികളെ റിലീസിന് ചെതിരുന്നു... അതിൽ സണ്ണി ചെറിയാൻ ഉണ്ടായിരുന്നോ എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല...

അന്ന് എസ്‌പി അകാലത്തിൽ വിട പറഞ്ഞ അൻസാരി സാർ ആയിരുന്നു.... 
തുടർ അന്വേഷണം എസ്പിക്ക് ആയിരുന്നു... എന്നേയും സോബിയേയും വിളിപ്പിച്ചു....

അപ്പോൾ സ്റ്റേഷനിൽ സർക്കിൾ എസ് ഐ എസ്‌പിയും എസൈ റൂമിൽ...
സൗമ്യമായി എസ്പി സർ ചിലകാര്യങ്ങൾ ചോദിച്ചു..?
ഞങ്ങൾ മറുപടി പറയുമ്പോൾ എഴുതി എടുത്തു...?

ഒരു നിർണായക ചോദ്യം എന്നോടു ചോദിച്ചു....?

ബസ്സ് സംഭവസ്ഥലത്ത് നിന്ന് അപകടം നടന്ന ദിവസം നീക്കം ചെയ്തായിരുന്നു എങ്കിൽ വിദ്യാർത്ഥികൾ കത്തിക്കുമായിരുന്നോ...?

എൻ്റെ മറുപടി വളരെ ആലോചിച്ചായിരുന്നു....!

സർ അന്ന് ബസ്‌ നീക്കാൻ ശ്രമിച്ചിരുന്നു എങ്കിൾ ഒരുപക്ഷെ ഇതിനേക്കാൾ പ്രശ്നം രൂക്ഷമായി മാറുമയിരുന്നു... അത്രയും ഷുഭിതർ ആയിരുന്നു നാട്ടുകാർ...!
എൻ്റെ മറുപടി കേട്ട ഉടൻ അൻസാരി സാർ സർക്കിളിനെ കണ്ണുകൾ കൊണ്ടും തലകൊണ്ടും ആംഗിയത്തിൽ അപ്പുറത്ത് പോകാൻ പറഞ്ഞു... അവിടെ നിന്നും സാർ എഴുന്നേറ്റു പോയി... വാതിൽ പടിയുടെ അടുത്തു നിന്നിരുന്ന എസ് ഐ സാറും അവിടെ നിന്നും മാറി...
********
*********
പിന്നീട് ഒരിക്കൽ സോബിയും ഞാനും കോട്ടയം ടിബിയിൽ ഉള്ളപ്പോൾ..
അവിടെ കോട്ടയം ജില്ലയിലെ സർക്കിൾ ഇൻസ്പെക്ടർ എല്ലാവരും ഉണ്ട്.... നാരായണപിള്ള (നാറാപിള്ള)സാറിനെ കണ്ടപ്പോൾ ഞങ്ങൾ അങ്ങോട്ട് ചെന്നു രവീന്ദ്രൻ സാർ പഴയ ഓർമ്മകൾ പങ്കിട്ടു... ബസ് കത്തിച്ച ഓർമ്മ പങ്കിട്ടു സാർ പറഞ്ഞു എൻ്റെ സർവീസീലെ ഒരു കളങ്കം ആയിരുന്നു ആ സംഭവം... ഇയാളുടെ ഒരു മൊഴിയാണ്‌ എന്നെ സഹായിച്ചതെന്ന് പറഞ്ഞ ആ നിമിഷത്തിൽ നാറാപിള്ള സാർ എന്നെ എച്ച്‌പിസി സമരത്തിൽ വാളവേലിയുടെ കടക്കുമുന്നിൽ നിന്നും പിടിച്ച് എൻ്റെ ഖദർ ഷർട്ട് പിഞ്ചി പോയതും... കാസിം റാവുത്തറുടെ ലോഡജ് വഴി രക്ഷപ്പെടാൻ അനുവദിച്ചത് സാർ ഓർത്ത് പറഞ്ഞതും  ”ഞാൻ പിടിച്ച സമരക്കാരിൽ ഇയാളെ മാത്രം ആണ് ഞാൻ വിട്ടതെന്ന് ”  സാറും പറഞ്ഞപ്പോൾ... ആ കാലത്തെ ഓർമ്മകൾ ”നഷ്ട വസന്തം" മിന്നൽപിണരായി ഹൃദയത്തിൽ....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും