കാക്കതമ്പുരാട്ടി (kakkathampuratty)

കാക്കതമ്പുരാട്ടി....


കാക്കതമ്പുരാട്ടിയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൻ്റെ ഉമ്മയെയാണ്....
കാക്കയെപോലെ കറുപ്പുള്ള ഏഴ് അഴകാണ് കാക്കതമ്പുരാട്ടിക്ക്...
ഈ കിളികൾ ഇണയായിട്ടാണ് സഞ്ചാരം...
ഇരപിടിക്കുന്നത്... മരചില്ലകളി പതിയിരിക്കുന്ന കിളി... ചെറിയ പ്രാണികൾ പുഴുക്കൾ എന്നിവയെ റാഞ്ചിയാണ്‌ അകത്താക്കുന്നത്...
ഇതിന് താഴോട്ടു തൂങ്ങി കിടക്കുന്ന രണ്ട് വാലുകൾ വളരെ മനനോഹരമാണ്....

എന്നെ എൻ്റെ ഉമ്മ എണ്ണാൻ പഠിപ്പിച്ചത് കാക്കതമ്പുരാട്ടിയുടെ പാട്ട് പാടിയാണ്‌....
ഉമ്മ പാടിതന്ന പാട്ട്...

"കാക്കേ... കാക്കെ... കാക്കതമ്പുരാട്ടി...
ഓലേ ഓലേ ഓലൻമഞ്ഞാലെ....
എണ്ണുമ്പോൾ  ഒത്തിരിക്കും പന്ത്രണ്ട്... ഇതാണ് പാട്ട്...
എന്നാൽ പാട്ട് തുടങ്ങുമ്പോൾ കൈവശം ഒരു വടി എടുക്കും...
ആ വടി ഉപയോഗിച്ച് പാട്ടിനൊപ്പം നിലത്ത് വരകൾ ഇട്ടുകൊണ്ടിരിക്കും... പാട്ട് തീരുമ്പോൾ വരയും നിർത്തും എന്നിട്ട് എണ്ണും... കൃത്യമായി പന്ത്രണ്ട് വരകൾ ഉണ്ടാവും... വീണ്ടും ആവർത്തിക്കും... എന്നോട് എണ്ണാൻ പറയും... പല ആവർത്തി ആയപ്പോൾ ഞാൻ പന്ത്രണ്ട് വരെ എണ്ണാൻ പഠിച്ചു....

കാക്കതമ്പുരാട്ടിയെ കാണിച്ചുതന്നതും ഉമ്മയാണ്...
തെങ്ങിൻ ഓലയിൽ ഞാണുകിടക്കുന്ന ഒരുതരം മഞ്ഞപ്പുള്ള കിളിയേ കാണിച്ച് തന്ന് ഇതാണ് ഓലൻമഞ്ഞാല് എന്ന്‌പറഞ്ഞത് ഞാൻ ഓർക്കുന്നു.... എൻ്റെ പ്രിയപ്പെട്ട ഉമ്മയുടെ ഓർമ്മകല്ക്കൊപ്പം....


എൻ്റെ മാതാവ് ഫാത്തിമ എം. ഏ. മുഹമ്മദ് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും