ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍
25 പൈസയും പുതിയ അക്കൗണ്ടും
സീറോബാലൻസ് അക്കൗണ്ട് അറിയാം... എന്നാൽ ഇരുപത്തിയഞ്ചുപൈസയുമായി തുടങ്ങിയ അക്കൗണ്ടാണ് ഓർത്ത് എടുക്കുന്നത്... തലയോലപ്പറമ്പ് യുപിസ്കൂളിൽ പഠിക്കുന്ന കാലത്താണ്... പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുടങ്ങിയത്... "സഞ്ചൈക" എന്നാണ് അക്കൗണ്ട് അറിയപ്പെടുന്നത് എന്നാണ് ഓർമ്മ... ഇരുപത്തിയഞ്ചു പൈസയുടെ അക്കൗണ്ട് എങ്ങനെ എന്ന് നോക്കൂ ... ഇരുപത്തിയഞ്ചു പൈസ കൊടുത്താൽ ഒരു സ്റ്റാമ്പ് തരും... ഇതോടൊപ്പം ഇരുപത് കളമുള്ള ഒരു കാർഡും തരും... അതിൽ ആ സ്റ്റാമ്പ് ഒട്ടിക്കുക... പൈസ ഇരുപത്തിയഞ്ചു ഒത്താൽ പോസ്റ്റാഫീസിലേക്ക് ഓടും... അങ്ങനെ മാസങ്ങളായി ശേഖരിച്ച പൈസ മുടക്കി സ്റ്റാമ്പുകൾ ശേഖരിച്ച് ഇരുപതു എണ്ണം പൂർത്തീകരിച്ചു... ഇരുപത് ഇരുപത്തിയഞ്ചു പൈസ അന്നത്തെ വലിയ ഒരു തുകയായി... "അഞ്ച് രൂപ" ആ സ്റ്റാമ്പ് അവർ തിരികെ വാങ്ങി... ആ വലിയ തുകയുടെ സ്റ്റാമ്പുകല്ക്ക് പകരമായി ഒരു പാസ്സ്ബുക്ക് തന്നു.. ഞാൻ അന്നുമുതൽ അഞ്ച് രൂപയുടെ ഉടമയായി.... പിന്നെ കൊടുക്കുന്ന രൂപകൾ ആ ബുക്കിൽ പതിച്ചു നല്‍കും... അന്നാണ്.... ആദ്യമായി ഞാൻ ഒപ്പിട്ടത്.... ഇപ്പോൾ മനസ്സിലായോ അഞ്ച് രൂപയുടെ മുതലാളിയാവാൻ എത്ര കഷ്ടപ്പെണം... ഇപ്പോൾ നിങ്ങൾ മൂക...
ഉപ്പൻ... ചിലർ ചെമ്പോത്ത് കാട്ടുപോത്ത് എന്നൊക്കെ പറയും... ഉപ്പനെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നീലകൊടുവേലിയും എൻ്റെ പ്രിയപ്പെട്ട ഉമ്മയേയുമാണ്... ചെറുപ്പത്തിൽ എനിക്ക് പറഞ്ഞുതന്ന് ഉറക്കിയ നാടൻ കഥയാണ്... "നീലകൊടൂവേലി" നീലകൊടൂവേലി മഹാസിദ്ധിയുള്ള ചെടിയാണെന്ന് വിശ്വവസിക്കുന്നത് മനുഷ്യൻ മാത്രമല്ല... ഈ ഉപ്പനും വിശ്വസിച്ചിരുന്നു... ആദ്യം നമുക്ക് ഉപ്പൻ എന്ന പേര് കിട്ടിയത് അറിയണ്ടേ...? ഇത് ദൂര ദിക്കിൽ ഇരുന്ന് ശബ്ദം പുറപ്പെടുവിക്കും... ഉപ്പ്... ഉപ്പ്... ഉപ്പ് എന്നാണ്... അങ്ങനെ മനുഷ്യൻ ഒരുപേരിട്ടു... "ഉപ്പൻ" നീലകൊടൂവേലിയുടെ കഥയാണ് ഞാൻ മുഴുവൻ കേൾക്കാതെ ഉറങ്ങുന്നത്... പിറ്റേന്ന് ഞാൻ കേല്ക്കാത്ത ബാക്കി ഭാഗത്തിനായി ബഹളം വെക്കും... പാവം ഉമ്മ ആദ്യം മുതൽ പിന്നേയും പറയും... നീലകൊടൂവേലി... അങ്ങ് അകലെ കൊടുമുടിയിൽ അപൂർവമായി കണ്ട് വരുന്ന ഒരു ചെടിയാണ്.... ഇത്, വീടുകളിൽ വച്ചാൽ പെട്ടെന്ന് 'ധനികൻ' ആവാം... പക്ഷെ മനുഷ്യന് നീലകൊടുവേലി കിട്ടാൻ... ഒരേയൊരു വഴിയെ ഒള്ളൂ... അത് ഒരു കഠിനശ്രമം തന്നെ വേണം... ഉപ്പൻ്റെ വാസസ്ഥലം കണ്ടെത്തെണം... അത് മുട്ടയിട്ട് അട ഇരിക്ക...



























അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ