M A Mohammed
MA MOHAMMED
എം എ മുഹമ്മദ് ഇന്നും നമ്മുടെ ഓർമ്മകളിൽ ജീവിക്കുന്നു അഡ്വ. പി കെ ചിത്രഭാനു
ജനുവരി 21
എം എ മുഹമ്മദിൻറെ ഓർമ്മകൾ
ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻറെ ആജീവനാന്ത മെമ്പർആയിരുന്ന എംഎ ആണ് ഈ മുസ്ലിം ലീഗ് നേതാവിന്റെ ഓർമ്മകൾ ഒരുകാലകട്ടത്തിൻറെ ചരിത്രം കൂടിയാണ്. വർത്തമാന കാലഘട്ടത്തിന്റെ നയതിരുത്തലുകൾക്ക് അതാവശ്യമാണ്... അഡ്വ: ഫിറോഷ് മാവുങ്കൽ
മുസ്ലിം ലീഗ് നേതാവ് ആയിരുന്ന എം എ മുഹമ്മദിൻറെ സ്മരണകൾ ഏറ്റെടുത്തു യുവതലമുറ... സ്വതന്ത്ര ഭാരതത്തിൽ പടുത്തുയർത്തിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് , അതിന്റെ ആവിർഭാവം മുതൽ മുസ്ലിം ലീഗിനെ പടുത്തുയർ കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലകളിൽ നിറസാന്നിധ്യം മീഡിയയിൽ പുതിയ തലമുറ എം.എ യുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നത് ആദരപൂർവ്വമാണ്...
എം ഇ മുഹമ്മദും സി എച്ച് മുഹമ്മദ് കോയയും
![]() |
| കെ. കെ. സിദ്ധിക്ക് |
എം എ മുഹമ്മദ് കോട്ടയം ജില്ലയിലെ തലയെടുപ്പുള്ള മുസ്ലിം ലീഗ് നേതാവ് ആയിരുന്നു. തലയോലപറമ്പ് കാരനായ എം ഇ മുഹമ്മദ്. അത്ര പച്ചപിടിച്ച ഓർമ്മകൾ ഇല്ലെങ്കിലും നേരിയ ഒരു രൂപം എൻറെ മനസ്സിലുണ്ട്
ആറടിയോളം ഉയരം... നല്ല കിളിരം... പൂച്ചക്കണ്ണ്... കനംകുറഞ്ഞ മേൽ മീശ... കണങ്കാലിന് മുകളിൽ ആയി ഉടുക്കുന്ന ഒറ്റ മുണ്ട്... നെഞ്ചിൻ മുകളിലേക്ക് മാത്രം തുറക്കാവുന്ന സ്ലാക്ക്‌ഷർട്ട്... അതിൽ സ്വർണ നിറമുള്ള കുടുക്ക്... ഇടത് തോളിൽനാളായി തേച്ചുമടക്കി ഇട്ടിരിക്കുന്ന ടർക്കിടൗവ്വൽ. ..
കോട്ടയത്തും ഇതര ഭാഗങ്ങളിലും മുസ്ലിം ലീഗിനെ പടുത്തുയർത്തിയദ്ദേഹം... സൈദ് അബ്ദുൾ റഹുമാൻ ബാഫക്കിതങ്ങൾ... എസ്‌ഐ എച്ച് മുഹമ്മദ് കോയ... അവുകാദർ കുട്ടി നഹ... ബാവഹാജി... യു എ ബീരാൻ ഇവരെയൊക്കെ കാണുന്നത് എം എ യുടെ വീട്ടിൽ വച്ചായിരുന്നു...
അസാമാന്യ ധൈര്യവും , സമൂഹത്തിൻറെ പ്രശ്നങ്ങളിൽ കാർക്കശ്യവും , ആത്മാർത്ഥതയും , തികഞ്ഞ ദീനിബോധവും എംഇ യുടെ കോടി അടയാളങ്ങളായിരുന്നു...
എൻറെ പ്രീഡിഗ്രി കാലത്ത് അദ്ദേഹം മരണപ്പെട്ടിരുന്നു... ഒരു പ്രശ്നവുമായി ബന്ധപ്പെട്ടു വൈക്കം പോലീസ് സ്റ്റേഷനിൽ എസ് ഐ യെകാണാൻ ചെന്നപ്പോൾ ഗേറ്റ്അടച്ചത് ചെയ്തപ്പോൾ പോലീസ് വാതിലുകൾ സാധാരണക്കാർക്ക് പ്രാപ്യമാവണം എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്...
എം എ മുഹമ്മദും അവുകാദർ കുട്ടിനഹായും
ജോർജ്ജ് ജേക്കബ്
(വ്യാപാരി വ്യവസായി അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട്)
പ്രിയങ്കരനായ എം എ മുഹമ്മദിനെ
പുതിയ കുട്ടികൾക്ക് അനുകരിക്കാവുന്നതാണ്
ഞങ്ങളുടെയൊക്കെ ചെറുപ്രായത്തിൽ തലയോലപ്പറമ്പിൽ രാഷ്ട്രീയരംഗത്ത് നിറഞ്ഞു നിന്ന വെക്തിത്വമാണ് എം.എ മുഹമ്മദ് എം.എം.എ.പ്രസംഗകേട്ടിട്ടുണ്ടോ...
അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേതായ പ്രത്യേക ശൈലി ഉണ്ടായിരുന്നു… സോപ്പ് വ്യവസായം നടത്തി ജീവിക്കുകയും, സജീവ രഷ്ട്ര്യയ പ്രവര്‍ത്തകനായി വിരാജിക്കുകയും ചെയ്ത പ്രിയങ്കരനായ എം ഏ മുഹമ്മദിനെ പുതിയ കുട്ടികള്‍ക്ക് അനുകരിക്കാവുന്നതാണ്.
രമേശന്‍ വി കെ
(കവി, റിട്ടേഡ് സൈല്‍സ് ടാക്സ് ഓഫീസിര്‍)
മുസ്ലിംലീഗ് എന്ന പാര്‍ട്ടിക്ക് അക്കാലത്ത്പോലും മതേതരത്വത്തിന്‍റെ മഹനീയ വെട്ടം പതിപ്പിക്കാന്‍ എം ഏ മുഹമ്മദ് എന്നപൊതുപ്രവര്‍ത്തകനും രാഷ്ട്ര്യയക്കാരനും കഴിഞ്ഞു എന്നതാണ് എം ഏ യുടെ മഹത്വം.
പ്രസംഗ വേദികളിലെ യാഗാശ്വങ്ങള്‍ ആയിരുന്നു കെയാറും,എം ഏ മുഹമ്മദും. രണ്ടുപേരും രണ്ടുശൈലിയുടെ ഉടമകള്‍. എം ഏ മുഹമ്മദിന്‍റെ
വിശ്രുതമായ പ്രയോഗം കേട്ടുവളര്‍ന്ന ഒരുതലമുറയിലെ കണ്ണിയാണ് ഞാനും. കെആറിന്‍റെ പ്രസംഗം കേള്‍ക്കാനുള്ള ഭാഗ്യംഎനിക്കുണ്ടായില്ല... വിലാപയാത്ര കണ്ട് ഞാന്‍ അമ്പരന്നു പോയി.അദ്ധേഹത്തിന് ആദരപൂര്‍വ്വം വെച്ച പുഷ്പ ചക്രങ്ങള്‍ ആണ് എന്നെ അത്ഭുത പെടുത്തിയത്... ഉമ്മാകുന്നോളം ഉയരത്തില്‍... ഈ രണ്ട് വ്യക്തികളും താലയോലപറമ്പിന്‍റെ രാഷ്ട്ര്യഭൂപടത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് പൊതുപ്രവര്‍ത്തകാരാണ്.
മുസ്ലിംലീഗ് എന്ന പാര്‍ട്ടിക്ക് അക്കാലത്ത്പോലും മതേതരത്വത്തിന്‍റെ മഹനീയ വെട്ടം പതിപ്പിക്കാന്‍ എം ഏ മുഹമ്മദ് എന്നപൊതുപ്രവര്‍ത്തകനും രാഷ്ട്ര്യയക്കാരനും കഴിഞ്ഞു എന്നതാണ് എം ഏ യുടെ മഹത്വം.
അഡ്വ. ഫിറോഷ് മാവുങ്കല്‍
എം ഏ മുഹമ്മദ്. വൈക്കത്തുകാര്‍ക്ക് മറക്കാനാവാത്ത തലയോലപറമ്പ് കാരനായ ഈ പഴയകാല മുസ്ലിം ലീഗ് നേതാവിന്‍റെ ചരമവാര്‍ഷികം ആണ് ജൂണ്‍ ഇരുപത്തിയൊന്ന്. എസ് എന്‍ ഡി പി യുടെ ആജീവനാന്ത മെമ്പറായിരുന്ന മുസ്ലിം.
ഖായിദ മില്ലത്തിനും സി എച്ചിനും ഒപ്പം പ്രവര്‍ത്തിച്ച നാടിന്‍റെ പ്രിയ നേതാവ്.
ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്‍റെ ആജീവനാന്ത മെമ്പര്‍ആയിരുന്ന എംഏ എന്നറിയപ്പെടുന്ന ഈ മുസ്ലിം ലീഗ് നേതാവിന്‍റെ ഓര്‍മ്മകള്‍ ഒരുകാലകട്ടത്തിന്‍റെ ചരിത്രം കൂടിയാണ്. വര്‍ത്തമാന കാലഘട്ടത്തിന്‍റെ നയതിരുത്തലുകള്‍ക്ക് അതാവശ്യമാണ്...
എം കെ ഷിബു
(കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി)
ഒരുകാലത്ത് രാഷ്ടീയ സാമൂഹിക രംഗത്ത് നിറ സാന്നിധ്യം ആയിരുന്നു
ശ്രീ. എം ഏ മുഹമ്മദ് സാഹിബ്. അദ്ദേഹത്തിന്‍റെ സ്മരണകള്‍ നില നില്ക്കപ്പെടണം...
അഡ്വ. പി.കെ.ചിത്രഭാനു
“എം ഏ മുഹമ്മദ് ഇന്നും ഞങ്ങളുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നു”
എം ഏ മുഹമ്മദിനെ പോലുള്ള നല്ലമനുഷ്യരെ കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മെ നല്ലവരായ് തന്നെ ഇരിക്കാന്‍ പ്രേരിപ്പിക്കും..
നാസ്സര്‍ മൂസ്സ വെള്ളൂര്‍
എം ഏ മുഹമ്മദ് സാഹിബ് അന്നത്തെ അറിയപെടുന്ന പ്രാസംഗികനായിരുന്നു. എന്‍റെ നന്നേ ചെറുപ്പത്തില്‍ അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഓര്‍മ്മയില്‍ നിറഞ്ഞ് നില്‍ക്കുന്നത് വെട്ടിക്കാട്ടുമുക്ക് പാലം ഉത്ഘാടനത്തിനോട് അനുബന്ധിച്ചുള്ളതാണ്... എന്‍റെ പിതാവിന് തുല്യംബഹുമാനിക്കുന്ന എം ഏ സാഹിബിന്‍റെ പ്രസംഗം ഞാന്‍ അനുകരിക്കുമായിരുന്നു. കട്ടപ്പന ഗവണ്‍മെന്‍റ് ഐ ടി ഐ യില്‍ മിമിക്രിക്ക് ഫസ്റ്റ് പ്രൈസ്സ് വാങ്ങിച്ചപ്പോള്‍ ഞാന്‍ സ്മരിച്ച ഏക വ്യക്തി ശ്രീ. മുഹമ്മദ് സാഹിബ് അവറുകള്‍ ആയിരുന്നു.
അബ്ദുല്‍ അസീസ് കരേടത്ത്
എം ഏ മുഹമ്മദിനെ പൊതുവില്‍ അറിയുന്നത് “എംഏ”എന്ന ചുരുക്ക പേരില്‍ ആണ് . എംഏ ഒരുയൂണിവേര്‍സിറ്റി യില്‍ നിന്നും ഒരു ഡിഗ്രീയും കരസ്ഥമാക്കിയിട്ടില്ല. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തിരുവതാംകൂര്‍ കേന്ദ്രീകരിച്ചായിരുന്നു...ഇദ്ദേഹം മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നു, എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായ് നല്ലസഹകരണം നിലനിര്‍ത്തിയിരുന്നു. എംഏ രാഷ്ടീയ സാമൂഹിക സാംസ്കാരിക സോഷ്യല്‍ വെല്‍ഫയര്‍ രംഗത്ത് സജീവമായി നിന്നിരുന്നു.... ഇദ്ദേഹത്തെ എല്ലാ വിഭാകങ്ങളും ഇഷ്ടപെട്ടിരുന്നു... ജനങ്ങളോട് സ്നേഹവും ബഹുമാനത്തോടും കൂടിയ സമീപനമാണ്... അദ്ദേഹം മരിക്കുമ്പോള്‍ ഞാന്‍ ഇതുപോലെ ഒരു ജന സമുദ്രം കാണുന്നത് മദ്രാസ് ഗവര്‍ണര്‍ആയിരുന്ന ഏ. ജെ ജോണ്‍ മരിച്ചപ്പോല്‍ ആയിരുന്നു... അതും ഞാന്‍ കണ്ണുകൊണ്ട് കണ്ടതാണ്... എംഏ.സദാ തിരക്കുളള മനുഷ്യന്‍... വീടുനിറയെ ആളുകള്‍... അവിടെ കമ്പനിയില്‍ സോപ്പ് നിര്‍മാണം വീടീനോട് ചേര്‍ന്ന്... ഇവിടെ ചര്‍ച്ച,,, സിഎച്ച് ആയിരുന്നു ലീഗിന്‍റെ അമരത്ത് അന്ന്... നാടിന്‍റെ നന്മയായിരുന്നു... അതില്‍ ഒന്നായിരുന്നു എംഏ.
ഷാജി അബുബക്കര്‍ ***
ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍ മുസ്ലിം ലീഗ് എന്ന് പറഞ്ഞാല്‍ അത് എം ഏ മുഹമ്മദ് ആണ്... രഷ്ട്ര്യത്തില്‍ മാത്രമല്ല സംസ്ക്കാരിക സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന എമ്മേയെ ഈ സമൂഹം അറിഹിക്കുന്ന രീതിയില്‍ സ്മരിച്ചില്ല എന്നത് ഒരു സംസാര വിഷയമാണ്... ആ മാഹാനുഭാവനെ ചരിത്രത്തില്‍ വിസ്മരിക്കാനാവില്ല എന്നാണ് എന്‍റെ വിശ്വാസം.... മദ്രാസ് ഗവര്‍ണര്‍ ആയിരുന്ന ഏ ജെ ജോണ്‍... കെ ആര് നാരായണന്‍... എം ഏ എന്നിവര്‍ ഈ നാടിന്‍റെ സാംസ്കാരിക പൈതൃകം കാത്തു സൂഷിച്ചിരുന്ന രാഷ്ട്ര്യയ നേതാക്കള്‍ ആയിരുന്നു... എന്‍റെ മൂത്താപ്പ വൈക്കംമുഹമ്മദ് ബഷീര്‍ താമസിക്കുന്ന കോഴിക്കോട് ബേപ്പൂര്‍ വീട്ടില്‍ സന്ദര്‍ശിക്കുമായിരുന്നു... എമ്മേയുടെ ബിസ്നസ് സാമ്മ്രാജ്യം കൂടി ആയിരുന്നു കോഴിക്കോട്...
വി എം നാസ്സര്‍
ഞാനും നൂറുവട്ടം ഓര്‍മ്മിക്കുന്നു എം ഏ മുഹമ്മദ് സാഹിബിനെ... അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും അദ്ദേഹത്തിന്‍റെ വകയായിട്ടുള്ള ഒരു സ്വര്‍ണ മെഡല്‍ പ്രാസംഗ മത്സരത്തിന് എന്‍റെ ഷര്‍ട്ടില്‍ കുത്തി തന്നുട്ടുണ്ട്... പ്രിയപ്പെട്ട എം ഏ ഇക്കാക്ക് എന്‍റെ സ്നേഹപ്രണാമം. പടച്ചവന്‍ അദ്ദേഹത്തിന്‍റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ... ആമീന്‍
ഞാനും ആ കുടുംബത്തെ ഓര്‍ക്കുന്നു ... എന്‍റെ ചെറു പ്രായത്തില്‍ ആവീട്ടില്‍ പോകുമായിരുന്നു,,, മോഡേന്‍ ബ്രഡ് വാങ്ങാന്‍*... ഇന്നുംകടയില്‍ നിന്നും മോഡേന്‍ ബ്രഡ് വാങ്ങുമ്പോള്‍ എം ഏ ഇക്കായുടെ കാര്യം ഓര്‍മ്മവരും. ആ നല്ല മനുഷ്യനെ എപ്പോഴും ഓര്‍മ്മിക്കും...
നസീമ്മ സൈനുദ്ദീന്‍***
എം. ഏ മുഹമ്മദ് സാഹിബിന് സമൂഹത്തോട് വലിയ സ്നേഹം ആയിരുന്നു .
എൻറെ മൂത്ത ഇത്ത പറയുകയാണ്... സ്കൂളിൽ ഒരു പരിപാടിക്ക് എം എ ഇക്ക പറഞ്ഞു... നല്ലപ്രസംഗ ആയിരുന്നു... ഇത്തയുടെ കാലത്ത് നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ആളായിരുന്നു... ഇത് പത്തിൽ പഠിക്കുമ്പോൾ ആണ് എം എ മുഹമ്മദ് സ്കൂളിൽ വന്നത്... അത് 1965 ൽ ആണ്... എൻറെ... വീക്ഷണം എംഇ ഇക്ക സമൂഹത്തിന് ഒരു മാതൃകാ നേതാവ് ആയിരുന്നു.... അതുപോലരാൽ ഇപ്പോൾ ഇല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്... അള്ളാഹു അവന്റെ കബറിടം വിശാലമാക്കട്ടെ.... ആമീൻ
*** വിശ്വവിഖ്യാതമായ വൈക്കം മുഹമ്മദ് ബഷീറിൻറെ ക്ലാസ്സിക് പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളായ അബ്ദുൾഖാദർ സാഹിബിൻറെ പുത്രിയാണ് , നസീമ്മ സൈനുദ്ദീൻ ... മറ്റൊരു സഹോദരൻ അബു എന്ന അബൂബക്കർ സാഹിബിൻറെ പുത്രൻ ഷാജി അബൂബക്കർ...


















അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ