P.S. SREENIVASAN കമ്മ്യൂണിസ്റ്റ് നക്ഷത്രം @ വൈക്കം അബ്ദുല്‍ ഖാദര്‍


വൈക്കത്ത് ഉദിച്ച  നക്ഷത്രം

സഖാവ്. പി. എസ്. ശ്രീനിവാസന്‍

വൈരുദ്ധ്യാശയങ്ങള്‍ ഒരുകുടകീഴില്‍ എന്നപോലെയായിരുന്നു പി.എസ്സ്. ശ്രീനിവാസനും  എന്‍റെ പിതാവ് എം എ മുഹമ്മദും... എല്ലാകാലത്തും ഉറ്റസുഹ്ര്‍ത്തുബന്ധം കാത്തു സൂഷിച്ചിരുന്നു...

എന്‍റെ പിതാവ് ഓര്‍ഗനൈയ്സ് ചെയ്യുന്ന എല്ലാ പരിപാടികളിലും പിഎസ്നെ ഉള്‍പ്പെടുത്തിയിരുന്നു. പി.എസിന് പിതാവിനോടുള്ള സ്നേഹം അതുപോലെ നിലന്ര്‍ത്തിയ കമ്മൂണിസ്റ്റ് നേതാവായിരുന്നു…
P.S. Sreenivasan


വൈക്കത്തിന്റെ മണ്ണിള്‍ കമ്മ്യുണിസ്റ്റ് കൃഷി നൂര്‍മേനി വിളയും, എന്ന ദീര്‍ഘവീക്ഷണം ആയരിക്കണം പി.എസ്സിനെ  നയിച്ചത്...   പി.എസ്സിനെ പോലുള്ള ഒട്ടനവതി നേതാക്കള്‍ ഉഴുതുമറിച്ച നിലത്തില്‍ വിതറിയ വിത്തുകള്‍ ഇന്നും ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരൂന്നികഴിഞ്ഞതുകൊണ്ടാണ് ആ പ്രത്യശാസ്ത്രം  മണ്ണിന്റെ മക്കളുടെ മനസ്സില്‍ ശിരകാല പ്രതിഷ്ഠ നേടിയത്... അവരുടെ വിയര്‍പ്പിന്റെ മണം തിരിച്ചറിയാന്‍ കഴിഞ്ഞ നേതാക്കളില്‍ നിസംശയം   പി. എസ് ശ്രീനിവാസന്‍  എന്ന സഖാവിന്‍റെ ഓര്‍മ്മകള്‍ ഉണ്ടാകും....                     

'പിഎസ് പലപ്പോഴും വീട്ടില്‍ സന്ദര്‍ശിച്ചുട്ടുണ്ടെന്കിലും..ബഹുമാനപ്പെട്ട കമ്മ്യൂണിസ്റ്റ് നക്ഷത്രത്തിന്‍റെ ഹൃദയവശാലത തൊട്ടറിഞ്ഞ ഒരു നിമിഷമാണ്, ഓര്‍മ്മകള്‍ ചികഞ്ഞ് ഊതി ജ്വലിപ്പിക്കുന്നത്...'

M.A.Mohammed
ബഹുമാന്യനായ പി എസി ന്‍റെ യവ്വനം പൂത്തുലഞ്ഞു നില്‍ക്കുന്ന  ഒരു
ചിത്രം വീട്ടിലെ ചുവരില്‍ തൂങ്ങിയിരുന്നു... ഇ എം എസ് മുഖ്യമന്ത്രി
ആയിരുന്ന കാലം... ബാപ്പയുടെ സോപ്പ് കമ്പനിയുടെ ഒന്നാം
വാര്‍ഷികം...ഞങളുടെ വീട്ട് മുറ്റത്തെ പന്തലില്‍ നടക്കുന്നു...

ഉത്ഘാടകന്‍ അന്നത്തെ ധനകാര്യ വകുപ്പ്  മന്ത്രി  പി. കെ. കുഞ്ഞ് സാഹിബ്,

  അദ്ധ്യക്ഷന്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ കെ ആര്‍ നാരായണന്‍,

ആശംസകള്‍  പി. എസ്. ശ്രീനിവാസന്‍ തുടങ്ങിയവര്‍...

 വളരെ ചെറിയ പ്രായത്തിലെ ഓര്‍മ്മകള്‍... അന്ന് പി കെ കുഞ്ഞ്‌ സാഹിബ്‌

പറഞ്ഞു “വ്യവസായം വളരുമ്പോള്‍ വ്യവസായിയും വളരണം”

ഈ വാക്കുകള്‍ ഓരോ സംരംഭകരും മനസ്സില്‍ കുറിച്ചിടണമെന്നാണ്‌ എന്‍റെ

അഭ്യര്‍ഥന...

കമ്മ്യൂണിസ്റ്റ് കാരനായ വൈക്കം സ്വദേശിയും, പില്‍ക്കാലത്ത് വൈക്കത്തെ മുസ്ലിം ലീഗ് നേതൃത്വം ആയിമാറിയ വെക്തിയെ കമ്മൂണിസ്റ്റില്‍ നിന്നും അടര്‍ത്തിയെടുത്തതിനെ... സാഹിബ്‌ ലീഗ് കൃഷി വിപുലപ്പെടുത്തിയല്ലെ... എന്നാണ് പി.എസ്. ചോദിച്ചത്...
 
     പി എസിന്‍റെ ബാലപാഠങ്ങള്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് കോട്ടയായ വെച്ചൂര്‍ മുസ്ലിം ലീഗ് ശാഖ രൂപീകരിച്ചിട്ടും ഊഷ്മളമായ സൗഹൃദം തുടര്‍ന്നു..      സഖാവ് ഇ.കെ. നയനാര്‍ മന്ത്രി സഭയില്‍ പി എസ് റവന്യുമന്ത്രി ആയിരിക്കുന്ന കാലം... ടൂറിസവും ബഹുമാന്യ കമ്മ്യുണിസ്റ്റ്
നക്ഷത്രത്തിനുതന്നെയായിരുന്നു....
പി.എസ്. കാണാന്‍ ഈ ഉള്ളവന്‍ തിരുവനതപുരത്തേക്ക്
തിരിച്ചു... എന്‍റെ ബഹുമാന്യനായ കോണ്ഗ്രസ് നേതാവിനെ കണ്ട് ഒരു
 കത്തും വാങ്ങിച്ചു.... എന്‍റെ അപേക്ഷയോടൊപ്പം ചേര്‍ത്ത്
സെക്രറട്ടറിയേറ്റില്‍ ചെന്നു.... പി എസിന്‍റെ ഓഫീസില്‍ എത്തി... മന്ത്രി
എത്തിയിട്ടില്ല....ഇന്നലെ വൈകിയാണ്  ടൂര്‍ കഴിഞ്ഞെത്തിയത്... എന്‍റെ
ആവശ്യം റവന്യു റിക്കവറി സ്റ്റേവാങ്ങലാണ്....സ്റ്റേയുമായി
എത്തിയില്ലെങ്കില്‍ വീട് ജെപ്തി   ചെയ്യും... ഒന്നും നോക്കിയില്ല... എന്‍റെ
 നേതാവിന്‍റെ കത്തും അപേക്ഷയുമായി സെക്രട്ടറിയെ കണ്ടു... സഖാവ് കാനം
 രാജേന്ദ്രന്‍ അടുത്തുണ്ട്... സെക്രട്ടറി അപേക്ഷവാങ്ങിനോക്കി...
തലഉയര്‍ത്തി കാനത്തോട് പറഞ്ഞു... തമാശ പോലെ... നിങ്ങളുടെ എം എല്‍ എ
 യുടെ കത്താണ്.... എന്നിട്ട് എന്നോടായി പറഞ്ഞു “കുറെ എങ്കിലും പണം
അടച്ച്‌ റെസിപ്റ്റു മായി വാ”
 “സര്‍ സൈയില്‍ ടാക്സ് കുടിശികയാണ്... ഇപ്പോള്‍ ഒരു നിവര്‍ത്തിയും ഇല്ലസാര്‍....”

 കുറെ പണം അടയ്ക്കാതെ പറ്റില്ല...

 നാളെ ജെപ്തി നടക്കും നിരാശയോടെ ഞാന്‍ അപേഷ തിരികെ വാങ്ങി....

പടിയിറങ്ങി..                           

ശ്രീ.വയലാര്‍ രവി ആഭ്യന്തര മന്ത്രിആയിരുന്നപ്പോള്‍ താമസിച്ചിരുന്നസാനഡു വിലാണ് പിഎസ്... അവിടെ വയലാര്‍ ജിയെ കാണാന്‍ പലപ്രാവശ്യംപോയിട്ടുണ്ട്...അതുകൊണ്ട് പ്രയാസം ഇല്ലാതെ അങ്ങോട്ട്‌ പോകാന്‍കഴിഞ്ഞു....

 അകത്ത് ഏ ഐ ആറി ന്‍റെ  റെക്കോര്‍ഡിങ്ങ് നടക്കുകയാണ്... ടൂറിസ്റ്റ്

വാരത്തെ കുറിച്ചുള്ള റെക്കോര്‍ഡിംഗ് ആണ്... ഹാര്‍ട്ട് ഓപ്പറേഷന്‍  കഴിഞ്ഞിരുന്ന പി. എസ്.  കരുനാഗപ്പള്ളി നിയോജകമണ്ഡലം പരിപാടി കഴിഞ്ഞ് വളരെ വൈകിയാണ് എത്തിയത്....  ഏ ഐ ആര്‍ പോയശേഷം... മന്ത്രി കാര്യമായ വിശ്രമം ഇല്ലാതെ തന്നെ, വന്ന സന്ദര്‍ശകരെ കാണുകയാണ്... ഞാന്‍ കയറാതെ കാത്തിരിക്കുകയാണ്... എന്‍റെ നേതാവിന്‍റെ കത്ത് ഞാന്‍ മാറ്റി.... വന്നവരെ എല്ലാം കണ്ടുതീരുന്നത്
വരെ ഞാന്‍ കയറിയില്ല...... ഇത് ഒരു അവസാന പരീക്ഷണം ആണ്...

 പരാജയം ഉറപ്പിച്ചാണ് എന്‍റെ ഇരുപ്പ്,,, എനിക്ക് മുന്നിലായ്  കയറി ധാരാളം പേര്‍ ആവലാതി കളുമായി എത്തിയിട്ടുണ്ട്.... കുറച്ച് ഒച്ച ഉയര്‍ത്തി സംസാരിക്കുന്നത് കേട്ടു... പലപ്രാവശ്യം പറഞ്ഞതല്ലേ... എന്ന്  ചോതിച്ചു...  സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഡോറിന് അടുത്ത് വരെ എത്തി.. മന്ത്രിയും പെഴ്സണല്‍ സെക്രട്ടറിയും... ഇനി ആരെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിലും അല്പം ആരോസരം തോന്നി....   ഗണ്മാന്‍ ആണ് പറഞ്ഞത് ഒരാളുണ്ട്.... എന്നോട് കയറാന്‍ ആന്ഗ്യം കാണിച്ചു.... ഞാന്‍ തെല്ലു ഭയത്തോടെയാണ് കയറിയത്...
അപേക്ഷ നീട്ടികൊണ്ട് ഞാന്‍ പറഞ്ഞൂ...

"ഞാന്‍ തലയോലപ്പറമ്പില്‍ മരിച്ചുപോയ എം. ഏ. 

മുഹമ്മദ് സാഹിബിന്‍റെ മകനാണ്..."

  എനിക്കൊരു സ്റ്റേ എന്ന് പറയ്മ്പോള്‍... പ്രൈവറ്റ്
 സെക്രട്ടറി... അപേക്ഷവാങ്ങി നോക്കി... അദ്ദേഹവും ഓഫീസിലെ സെക്രട്ടറിയുടെ വാക്കുകള്‍

 മൊഴിഞ്ഞു... പറഞ്ഞ് പൂര്‍ത്തിയാകുന്നതിന് മുൻമ്പ്...
മന്ത്രി
തലകൊണ്ട് കാണിച്ചു...

മന്ത്രി എന്‍റെ തോളില്‍ തട്ടി പറഞ്ഞു മൂന്ന്‍ മണി കഴിഞ്ഞ് ഓഫിസില്‍വന്ന് വാങ്ങിക്കോ.... ഒരു കോണ്ഗ്രസ് കാരനായ എനിക്ക് അപ്പോള്‍

കമ്യുണിസ്റ്റ് കാരെ കുറിച്ചുള്ള അബദ്ധജഢിലമായ ധാരണയില്‍ മാറ്റംവന്നു...

 "ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ എന്‍റെ സ്റ്റേ ഉത്തരവ് തായ്യാര്‍"

  അതു വാങ്ങി... ഞാന്‍ വീണ്ടും സെക്രട്ടരിയെ കണ്ടുപറഞ്ഞു
 ‘സ്റ്റേ കിട്ടി സാര്‍’  “താന്‍ക്യൂ സാര്‍”

അപ്പോള്‍ സഖാവ് കാനം സാര്‍ അവിടെ തന്നെ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു...!
               
                   വൈക്കം ഉല്ലലയില്‍ 1923 സെപ്റ്റംബര്‍ മാസം ജനിച്ചു....

കൊപ്പുഴ  ക്ര്‍ഷ്ണന്‍റെ മകന്‍... സ്റ്റുഡന്‍റ് മൂവ്മെന്റ് പ്രവര്‍ത്തനത്തില്‍

തുടക്കം കുറിച്ച പി എസ് സ്റ്റേററ് കോണ്ഗ്രസിന്‍റെ ഭാഗമായി.... 1943 സിപിഐല്‍ ചേര്‍ന്നു...

സി.പി രാമസ്വാമിസി ഗവണ്മെന്റ് പതിനാറ് മാസം ജയിലില്‍ അടച്ചു....

പിന്നീട് മൂന്ന്‍ വര്‍ഷങ്ങല്‍ ജയില്‍ വാസം... ഈ കാലകട്ടം ആയിരുന്ന സിപിഐ ടെ വളര്‍ച്ച....

    1960, 1967, 1970 കളില്‍ കേരള നിയമസഭയിലേക്ക് വൈക്കം

നിയോജകമണ്ഡലത്തെ പ്രതിനിതീകരിച്ചു... 1977 അരൂര്‍, 1980 ചേര്‍ത്തല,

1987, 1991 കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങള്‍ പി എസ് ശ്രീനിവാസന്‍

 പ്രതിനിധീകരിച്ചു... തന്‍റെ മേഖലകളില്‍ വെക്തിമുദ്ര പതിപ്പിച്ച പി എസ്

 നിരവതി വകുപ്പുകള്‍ പ്രശംസനീയമാം വണ്ണം കൈകാര്യം

 ചെയ്തുട്ടുണ്ട്.... തൊഴിലാളി പ്രസ്ഥാനം സ്ന്തതസഹ്ജാരിയെപോലെ

 കൊണ്ട് നടന്ന ചുകപ്പുനക്ഷത്രം ആയിരുന്നു സഖാവ് പി എസ്

ശ്രീനിവാസന്‍,,,,

         വിവിധ മന്ത്രിസഭകളില്‍  വിവിധ വകപ്പുകള്‍ കൈകാര്യം

ചെയ്തുട്ടുണ്ട് പി.എസ്. ശ്രീനിവാസന്‍.....സഖാവ് സി. അച്യുതമേനോന്‍
 നേതൃത്വം കൊടുത്ത മന്ത്രിസഭയില്‍ 1970 ഒക്ടോബര്‍ മുതല്‍  1971 സെപ്റ്റംബര്‍വരെ   ഗതാഗത വൈദ്യുതി വകപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു

1978നവംബര്‍മുതല്‍…  1979 ഒക്ടോബര്‍ വരെ ശ്രീ. പി. കെ. വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ വ്യവസായം, വനം വകുപ്പ് മന്ത്രിയായിരുന്നു....

സ.ഇ. കെ നയനാര്‍ മന്ത്രിസഭയില്‍ ജനുവരി 1980 മുതല്‍ ഒക്ടോബര്‍ 1981വരെ റവന്യു ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്നു.... മാര്‍ച്ച് 1987 മുതല്‍ ജൂണ്‍1991 വരെ റവന്യു  ടുറിസം വകുപ്പുകള്‍ സഖാവ് പി.എസ്. ശ്രീനിവാസനെ തേടിയെത്തി....
           സി പി ഐ യുടെ നി
നിരവധി സ്ഥാനം വഹിച്ച പി.എസ് എന്ന
വൈക്കത്തിന്റെ ചുവന്ന നക്ഷത്രം 1997 ജൂലൈ 9ന്
ഓര്‍മ്മയായി....
********************************
@ Vaikom Abdul Khadar
********************************
                             
Posted 1st July 2017 by
P. S .Sreenivasan
                                     

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും