JUNE 21st 39th DEATH ANNIVERSARY OF M.A.MOHAMMED

എം ഏ മുഹമ്മദ്











June 21st
39th Death anniversary of
M.A. MOHAMMED
                                                   

                                             
  എന്‍റെ ബാപ്പയുടെ ഓര്‍മ്മള്‍

                          ബാല്യകാല ഓര്‍മ്മകളില്‍ മന്ദസ്മിതം തൂകുന്ന, കൈത്തിരിവെട്ടം പങ്കുവയ്ക്കുന്നൂ.....
      രാവേറെയായിമുറ്റത്തും റോഡിലുമയി കുറെ ആള്‍ക്കാര്‍.... ചെമ്പില്‍ നിന്നും വന്നവര്‍ ആണ്..... ചെമ്പില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ചെറിയ തര്‍ക്കം.... സംഘര്‍ഷം..... തുടര്‍ന്ന് വൈക്കംപോലീസ് മൂന്നോ നാലോ പേരെ കസ്റ്റഡിയില്‍ എടുത്തുട്ടുണ്ട്....
ബാപ്പയുടെ ആഗമനം കാത്തായിരുന്നു അവര്‍ വീടിന്റെ മുന്നില്‍ കാത്തുനിന്നത്…. ബാപ്പ എത്തിയ ഉടനെ അതില്‍ തലമുതിര്‍ന്ന ആള്‍ ബാപ്പയെ മാറ്റിനിറുത്തി എന്തക്കയോ പറഞ്ഞു.... ബാപ്പ ഭക്ഷണംപോലും കഴിക്കാന്‍ തയ്യാറാകാതെ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് പോയി....
     രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ഉള്ള സംഘര്‍ഷം നിയന്ത്രിക്കുവാന്‍ രണ്ടു കൂട്ടരില്‍ നിന്നുമായി നാലുആളുകളെ തടങ്കലില്‍ ആക്കിരിക്കുന്നു.... സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ എസ് ഐ ഇല്ല....ക്വാര്‍ട്ടേസിൽ ചെന്ന് എസ് ഐയെ കണ്ട്  സംസാരിച്ചു.. ജാമ്മ്യത്തില്‍ വിടണം... അവര്‍ അകത്തുകിടന്നാല്‍ പ്രശ്നം രൂക്ഷമാകും... എസ് ഐയെ ധരിപ്പിച്ചു...
രണ്ടു വിഭാകങ്ങളെയും ബാപ്പ ജാമ്മ്യത്തില്‍ എടുത്തു..... അവരെ പരസ്പരം കൈകൊടുപ്പിച്ചു.... വീടുകളില്‍ കൊണ്ടുപോയി ആക്കി.....
             ബാപ്പ ലാന്‍ഡ്‌ബോര്‍ഡില്‍ മെമ്പറായിരുന്ന കാലം.... മിച്ചഭൂമി കേസ്....കടുത്തുരുത്തി സ്വദേശി ഒരു അച്ചായന്‍.... അദ്ധേഹത്തിന്‍റെ ഭൂമി കേസില്‍ യാഥാര്‍ത്യം മനസിലാക്കി അനുകുലമായി വാതിച്ചു... ഭൂമി വിട്ടുകിട്ടയ,

അദ്ദേഹം ജീപ്പില്‍ വീട്ടില്‍ വന്നു.... വളരെ വിനയത്തോടെ നന്ദി പറഞ്ഞു.... ഒരു കവറില്‍ അയ്യായിരം രൂപ ഈ ചെറിയ ഉപഹാരം സ്വീകരിക്കണം.... ബാപ്പ ചാടി എഴുന്നേറ്റ് ഇറങ്ങടോ പുറത്തു... എന്ന് പറഞ്ഞു അലറി.... സംഭവം ഒന്നും മനസിലാകാതെ ഞാന്‍ അന്തം വിട്ടുനിന്നു.... ഈസമയം വി കെ മുഹമ്മദ് വീട്ടില്‍ ഇരുന്ന്‌ എന്തക്കയോ എഴുതി തയ്യാറാക്കുന്നുണ്ട്....
    അയാള്‍ പോയികഴിഞ്ഞ് വി കെ ബാപ്പയെ വഴക്ക് പറയുന്നത് ഞാന്‍ കേട്ടു.... അയാള്‍ വല്ലേയാള്‍ അല്ലെ.... നിരസിച്ചാപോരെ ഇറക്കി വിടണോ....?

എന്റെ ബാപ്പ അങ്ങനെയാണ് ഇതിനു മുന്പും ഞാന്‍ ഇതുപോലെ ക്ഷോഭിക്കുന്നത് കണ്ടുട്ടുണ്ട്.... അന്ന് എനിക്കും വി കെ പോലെ ചിന്തകള്‍ വന്നുട്ടുണ്ട്...... പൊതിയില്‍ താമസിക്കുന്ന ഒരു പാവം ഇക്കയാണ്‌....
അവരുടെ ഒരു വഴി പ്രശ്നം‍ ആണ്... ആ സാധു  മുണ്ടും, തോളില്‍ ഒരു തോര്‍ത്തും മാത്രമാണ് ധരിക്കുന്നത്..... നിരന്തരം പോലീസ് കേസും പ്രശ്നങ്ങളും ആണ്.... ഇത് വാപ്പയുടെ മാദ്യസ്ഥതയില്‍ തീര്‍ത്തു.... ആ മനുഷ്യന്റെ മുഖം ഇപ്പൊഴും എന്റെ മനസില്‍ ഉണ്ട്.... ഒരു വലിയ
                                                                                   
വാരികൊട്ടയില്‍, വാഴക്കുല... ചേന... കാച്ചില്‍... കപ്പ തുടങ്ങി അദ്ദേഹത്തിന്‍റെ സ്വന്തം വിളകൾ തലയില്‍ ചുമന്ന് കൊണ്ടുവന്നു.... അദ്ദേഹത്തിന്‍റെ കഷ്ട്ടകാലത്തിന് ബാപ്പ വീട്ടിലുണ്ട്... ആ ചുമട് അതേവേകത്തില്‍ തിരികെ ചുമപ്പിച്ചു.....
    ഒരു ചെറുപ്പക്കാരന് വാപ്പയുടെ ശ്രമഫലമായി സര്‍ക്കാര്‍ ജോലി കിട്ടി.... അദ്ദേഹം ആദ്യ വേദനം വാങ്ങിയപ്പോല്‍ ഒരു കവറുമായി വന്നു.... അയാളെയും വാപ്പ ഇറക്കി വിടുന്നതുംകണ്ടു ... പിന്നീട് ആയാല്‍ മാപ്പ് എഴുതി കത്ത് അയച്ചു.....
       എന്തിന്‍റെ പേരില്‍ ആണെന്ന് അറിയില്ല കവറുമായി വന്ന എന്ജിനീറെ ഇറക്കിവിടുന്നതെക്കെ കണ്ടുട്ടുണ്ട്.... അതായിരുന്നു ഞങ്ങളുടെ ബാപ്പ... എം ഏ സാഹിബ്‌.....
   ഞാന്‍ ഓര്‍ക്കുന്നു സ്പെഷ്യല്‍ ന്യൂട്രിഷന്‍ പ്രോഗ്രാം ജില്ലാ ഡയറക്ടര്‍ കൊശിഉമ്മന്‍ സാര്‍ കുട്ടികള്‍ക്ക് വിധരണം ചെയ്യാന്‍ ആടാമിന്‍ ഗുളിഗ കൊണ്ടുവന്നു അത് ഓരോ സെന്‍ററില്‍ എത്തിക്കണം.... ഒരു ടിന്‍ പൊട്ടിച്ചു കാണിച്ചുകൊടുത്തു.... ഇതെല്ലാം കണ്ടുകൊണ്ടു ഞാന്‍ അടുത്ത് നില്‍പ്പുണ്ട്...
കോശി സാര്‍ രണ്ടെണ്ണം എനിക്ക് നീട്ടി.... ഞാന്‍ പറഞ്ഞു പാവപ്പെട്ട കുട്ടികള്‍ക്ക് ഉള്ളത് ഒന്നും എടുത്തു കഴിക്കരുതും എന്ന് ബാപ്പ പറഞ്ഞിട്ടുണ്ട്... എന്‍റെ വാപ്പയുടെ മുഖത്ത് വിരിഞ്ഞ സന്തോഷം അപൂര്‍വ്വ സന്ദര്‍ഭാങ്ങളിലെ ഞാന്‍ കണ്ടിട്ടുള്ളു... ബാപ്പ എനിക്ക് അതുവാങ്ങാന്‍ അനുവാദം തരുകയും... ചേര്‍പ്പിച്ചു നിര്‍ത്തി ചുമ്പിച്ചു....

                                                          
സി എച്ച് മുഹമ്മദ് കോയ
എം ഏ മുഹമ്മദ്
              തലയോലപ്പറമ്പില്‍ ചന്ത ദിവസം... അതിന്‍റെ തലേരാത്രിമുതല്‍ കുരുശു പളളി മുതല്‍ പുത്തന്‍തോട് ഷട്ടര്‍ പാലം വരെ ഏത്ത കുല തുടങ്ങിയ കാര്‍ഷിക വിളകള്‍ കൊണ്ട് റോഡിന് ഇരുവശവും നിറയുമ്പോള്‍ വാഹനം പോകുവാന്‍ പറ്റാത്ത വിതം റോഡ്‌ ചുരുങ്ങും...
ഒരിക്കല്‍ വൈക്കം പോലീസ് സബ്ബ്ഇന്‍സ്പെക്ടര്‍ ചന്തയിലൂടെ കടന്നുപോകുമ്പോള്‍ ഒരു കര്‍ഷകന്റെ എത്തകുലകള്‍ കുറെ ഡാമേജായി...
ആ സംഭവത്തില്‍ ബാപ്പയുടെ അഭ്യര്‍ഥന മാനിച്ച് കര്‍ഷകനു നഷ്ടപ്പെട്ട കുലകളുടെ നഷ്ടഭരികാരം എസ്.ഐ കൊടുത്തു.....
M.A.MOHAMMED SAHIBU
 AVE KHADER KUTTY NAHA SAHIBU
(FORMER DEPUTY CM)
PM SIDIQ    SIDIQ NAKKAMTHURUTH  KP MOOSSA
     
    എന്‍റെ പിതാവ് അധ്യക്ഷന്‍ ആയിരുന്ന വൈക്കം ടൌണ്‍  ജമായത്തിന്റെ നബിധിന സമ്മേളനത്തില്‍ പത്തു വയസ്സുള്ളപ്പോല്‍ ഞാന്‍ പ്രസംഗിച്ചുട്ടുണ്ട്... എന്‍റെ ബാപ്പയെ ഓര്‍ക്കുമ്പോള്‍ ജീവിതമരീജികയില്‍ കുളിര്‍ തെന്നലായ്‌ പടരുന്നൂ.....

നഹാ സാഹിബ് തിരസ്കരിച്ച മാല
                                         അവുകാദര്‍ കുട്ടി നഹ സാഹിബ്‌ ആദ്യമായി മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്, പഞ്ചായത്ത് വകപ്പു മന്ത്രി ആയിരുന്ന ജനാബ് അഹമ്മദ് കുരിക്കള്‍ മരണപെട്ട ഒഴുവിള്‍ ആയിരുന്നു... അന്ന് തലയോലപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ എന്‍റെ സഹോദരി സുബൈദ പച്ച ഗ്രേപ് പേപ്പറില്‍ മനോഹരമായി തായ്യാര്‍ചയ്തു തന്ന മാല അണിയിക്കുവാന്‍, അദ്ധ്യക്ഷന്‍ ആയ എന്‍റെ പിതാവ് എന്നെ ക്ഷെണിച്ചു..... ഞാന്‍ മാല ഇടാന്‍ ചെന്നപ്പോള്‍ നഹാസാഹിബു കുനിഞ്ഞു തരാതെ എന്നെ രണ്ടു കയ്യും കൂട്ടി മുകളിലേക്ക് ഉയര്‍ത്തി.... മാല കഴുത്തില്‍ സ്വീകരിച്ചു... എന്നെ നിലത്തു നിറുത്തി ആമാല ഊരി എന്‍റെ കഴുത്തില്‍ ഇട്ടു.... എന്‍റെ മാല മാത്രം മന്ത്രി സ്വീകരിച്ചില്ല എന്ന്  ബാപ്പയുടെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു കളിയാക്കി... ഞാന്‍ അപ്പോള്‍ കരഞ്ഞു..... ഞാന്‍ ആ മാല കുറേക്കാലം സൂഷിച്ചിരുന്നു...  
                                                                  

                                                                       

                                  1947 ന് ശേഷം  ഇന്ത്യന്‍ യൂണിയന്‍ മുസിളിം ലീഗ്    
       രൂപികരിച്ചതിനു ശേഷം ഉള്ള ജനറല്‍  കൌണ്‍സില്‍ യോഗത്തില്‍ എം ഏ മുഹമ്മദ്

                                                                     

         
 സ്കൂളില്‍ പത്തു പൈസ സ്റ്റാമ്പ് തന്നാല്‍ പോലും അതിന്‍റെ പൈസ കൊടുക്കാന്‍ വിഷമിക്കുന്ന കാലത്ത് സ്കൂളില്‍ ഒരു രൂപയുടെ സ്റ്റാമ്പ് വന്നു.... ഇന്ദിരാഗാന്ധിയുടെ ബെന്‍ഗ്ളാദേശ് അഭയാര്‍ഥി ഫണ്ട്... അതിന്‍റെ ഉല്ഘാടനം നിര്‍വഹിക്കാന്‍ തെരഞ്ഞെടുത്തത് എന്നെആയിരുന്നു... ഞങളുടെ ക്ലാസ് അദ്ധ്യാപകന്‍ ഔസേപ് സാര്‍, ഹെഡ്മിസ്റ്റ്ര്റസ്സ് ശ്രീമതി ടീച്ചര്‍ ഇവര്‍ ഒന്നിച്ചായിരുന്നു എന്നെ വിളിപ്പിച്ചു വിവരം പറഞ്ഞത്.. ബാപ്പയോട് ചോദിച്ചു അനുവാദം വാങ്ങാന്‍ ചുമതലപ്പെടുത്തി.... എന്‍റെ പ്രിയപെട്ട ബാപ്പ... പത്ത് സ്റ്റാമ്പ്എടുക്കാന്‍ പത്തു രൂപ തന്നു.... അസംബ്ലിയില്‍ വെച്ച് സ്റ്റാമ്പ് എട്ത്ത് ഉല്ഘാടനം ചെയ്തു.... ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു....
         നിറംമങ്ങാത്ത ഓര്‍മ്മകളുടെ ചെപ്പ് ഞാന്‍ ഇവിടെ തല്‍ക്കാലം അടക്കുന്നു....



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും