കെ.പി.നൂര്‍ദ്ദീന്‍ സാഹിബിന്‍റെ ഓര്‍മ്മകള്‍ k.p.noorudeen@ vaikom abdul khadar
കെ.പി.നൂറുദ്ധീന്‍ സാഹബിന്‍റെ
ഓര്‍മ്മയില്‍...
ഓര്‍മ്മയില്‍...
“ഹ്ര്വസ്വമായ കുറുപ്പിലൂട, വാചാലനായി..” പി.ടി
കണ്ണൂരില്‍ കിളിര്‍ത്ത ചിരിയുടെ മാണിക്യം കെ.പി. നൂര്‍ദ്ദീന്‍
സാഹിബ് ഓര്‍മ്മ ആയിട്ട്
ഒരുവര്‍ഷം....
ആദര്‍ശം മുഖമുദ്രയായിരുന്ന
നൂര്‍ദ്ദീന്‍ സാഹിബിനെ എക്കാലത്തെയും മാതൃകാ നേതാവായി ചരിത്രം
സ്മരിക്കപെടും..... എം.എല്‍.ഏ... മന്ത്രി
കെ.പി.സി.സി. ട്രഷര്‍ തുടങ്ങി നിരവതി സ്ഥാനങ്ങള്‍ അദ്ധേഹത്തെ തേടിയെത്തി.... ഈ
കാലഘട്ടം ഒരിക്കല്‍ പോലും പാര്‍ട്ടിക്ക്
ഒരുകളങ്കം കലര്‍ത്തുന്ന പ്രവര്‍ത്തിയും ഉണ്ടാക്കിയിട്ടില്ല.... അദ്ധേഹം വനം, സ്പോര്‍ട്സ്, മൃഗസംരക്ഷണ
വകപ്പ്മന്ത്രി ആയിരുന്നപ്പോല്‍,
അദ്ധേഹത്തിന്‍റെ ഭരണനിപുണതയെ പ്രശംസിച്ചുകൊണ്ട് ഒരു ഇംഗ്ലീഷ് വാരിക അവലോകനം
ചെയ്തിരുന്നത് ഓര്‍ക്കുന്നു..... മന്ത്രിസഭയിലെ ഏറ്റവും
കാര്യശേഷിയുള്ള മന്ത്രി എന്നാണ് അതില്‍
പ്രതിപാതിച്ചിരുന്നത്....
കായികരംഗത്തെ നല്ലനേട്ടങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രോത്സാഹനം
വഴിവെച്ചുട്ടുണ്ട്....
കമ്മ്യൂണിസ്റ്റ്
ചരിത്രത്തിലെത്തന്നെ യുഗപുരുഷനായ സഖാവ് എകെജി യോടുപോലും കോര്ടലക്ഷ്യ കേസ്‌നടത്തിയ
നൂര്‍ദ്ദീന്‍ സാഹിബ് കേരള രാഷ്ട്രിയത്തില്‍ രജധരേഖ കുറിക്കുകയായിന്നു... ചെറുപ്പത്തിന്‍റെ
പ്രസരിപ്പോടെ മുഖത്ത് വിടരുന്ന തുറന്ന ചിരിക്കുമുന്നില്‍ കണ്ണൂര്‍ രാഷ്ട്ര്യം
വഴങ്ങുകയായിരുന്നു....
പുഞ്ചിരിയില്‍
മാത്രമല്ല വാക്കുകളിലും നര്‍മ്മംകലര്‍ന്നിരുന്നു.... ഞാന്‍ ഓര്ക്കുന്നു.... കോട്ടയം നിയോജകമണ്ഡലം
ഉപതിരഞ്ഞെടുപ്പില്‍ ശ്രീ.തിരുവന്ജൂര്‍ രാധാകൃഷ്ണന്‍ മത്സരിക്കുന്നു.. അതൊരു റംസാന്‍
കാലമായിരുന്നു..... അന്ന്‍ വനം വകുപ്പ് മന്ത്രി ആയിരുന്ന കെപി നൂര്‍ദ്ദീന്‍ സാഹിബ്
ഒരുദിവസത്തെ ഇലക്ഷന്‍ പരിയടനത്തിനു വന്നപ്പോള്‍..... അദ്ധേഹത്തെ അനുഗമിക്കാന്‍
ഞാനും പൊയിരുന്നു.... വീടുകളില്‍ കയറിയ ഇറങ്ങിയുള്ള പ്രവര്‍ത്തനം ആയിരുന്നു...
അതുകൊണ്ട് ഞാന്‍ നോമ്പ് എടുത്തില്ല...
മന്ത്രിയുടെ കൂടെ ആയതിനാല്‍
ചെല്ലുന്ന വീടുകളില്‍ നല്ലസ്വീകരണം... പലപ്പോഴും ഭക്ഷണം തന്ന് സ്വീകരിച്ചു... നല്ല
വിശ്വപ്പും ഉണ്ട്.... നൂര്‍ദ്ദീന്‍ സാഹിബ് നോമ്പ് എടുത്തിരുന്നു....
അതുകൊണ്ട് ഞാനും നോമ്പ് ഉള്ളവനായ് നടിച്ചു..... രണ്ടുപ്രാവശ്യം സാഹിബ് പറഞ്ഞു
അബ്ദുല്‍ ഖാദറിനു നോമ്പ് ഇല്ലെങ്കില്‍ ഭക്ഷണം കഴിച്ചോളിന്‍... ഞാന്‍ നോമ്പ്
ഉണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്നു.... മറ്റൊരു വീട്ടില്‍ വെച്ച് ഒരു സംഭവം സാഹിബ്
പറഞ്ഞു,,,,
ശ്രീ.ആര്യാടന്‍ മുഹമ്മദിന്റെ ഇലക്ഷന്‍
പരിയടനം...
ഒരു പള്ളിയില്‍ എത്തിയപ്പോള്‍ നാലുമണിയോടെ “അസര്‍” നമസ്കാരം
നടക്കുന്നു അവിടെകയറി നമസ്കരിച്ചു അതുകഴിഞ്ഞ് അടുത്തുള്ള മസ്ജിദില്‍ എത്തിയപ്പോള്‍
അവിടെയും അതെ പ്രാര്‍ത്ഥന നടത്തി... ആര്യാടന്‍ അസര്‍ നമസ്കാരം നടത്തിയ പോലെയാണോ....
ഇതും എന്ന് ചോതിച്ചു.... എന്നിട്ടും ഞാന്‍
നോമ്പ് ഉണ്ടെന്നു ഉറച്ചുനിന്നു... എനിക്ക്
നോമ്പ് ഇല്ലെന് സാഹിബ് മനസ്സിലാക്കി....
സാഹിബിന്‍റെ
ലാളിത്യം എന്നും ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കും.... എന്‍റെ വീട്ടില്‍
അദ്ദേഹത്തിന് ഒരുക്കിയ വിരുന്നാണ് ഓര്‍മ്മ വരുന്നത്....
ലളിതമായ വിരുന്ന് സല്‍ക്കാരം... വിരുന്നിനു ശേഷം.... മന്ത്രി ഉമ്മയെ
അന്വേഷിച്ചു.... ഉമ്മ ആരുടെയും മുന്നില്‍ വരികയോ.... ബാപ്പിച്ചി മരിച്ച ശേഷം സ്വര്‍ണ്ണം
അണിയുകയോ നിറമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്തിട്ടില്ല.... ശുഭവസ്ത്രം
മാത്രം ധരിച്ചിരുന്നു.... പ്രിയപ്പെട്ട
മന്ത്രിയോട് പറഞ്ഞു “സഭയിലേക്ക് ഉമ്മ
വരില്ല....” പലപ്പോഴും
ബാപ്പയുള്ളപ്പോള്‍ വിശിഷ്ട അതിതികള്‍ക്കും മാന്ത്രിമാര്‍ക്കും ആതിഥേയത്തം
വഹിച്ചിരുന്ന വീടായിരുന്നു....
നൂര്‍ദ്ദീന്‍ സാഹിബ് രണ്ട് റൂമുകള്‍ കടന്ന്‍ അടുക്കളയില്‍
പോയി യാത്ര പറഞ്ഞാണ് ഇറങ്ങിയത്.....
സ്നേഹം, ലാളിത്യം, ഊര്‍ജസ്വലത, അതികാരം
തേടിപോകാത്ത തേജസ്... പി ടി പറഞ്ഞത് പോലെ
കോണ്ഗ്രസ് കാര്‍ക്ക് ഒരു മാതൃകയായിരുന്നു....
എനിക്ക് പങ്ക് വെക്കാന്‍
ഒരുപാട് ഓര്‍മ്മകളില്‍ ഉണ്ട്... കെ എസ് യു പ്രവര്‍ത്തകനായിരുന്ന എന്നെ ആദ്യമായി
ദേശീയ മുസല്‍മാന്‍ എന്ന് വിശേഷിപ്പിച്ചത് സാഹിബാണ്.....
ഒരു പ്രൊടോകാള്‍ പ്രശ്നം തിരിച്ചറിഞ്ഞത് വളരെയധികം വര്‍ഷങ്ങള്‍ കഴിഞ്ഞ്
ഞാന്‍ സ്വയം മനസ്സിലാക്കുകയായിരുന്നു....
വൈക്കത്ത് നിന്നും ആലപ്പുഴ ജില്ലയിലെ പെരുമ്പളം എന്ന ദ്വീപില്‍ നടക്കുന്ന പ്രോഗ്രാം
ലക്ഷ്യമായി പോകണം.... തണ്ണീര്‍മുക്കം ബണ്ട് കടന്ന് ചേര്‍ത്തല വഴി വേണം പോകുവാന്‍... വൈക്കം പോലിസ് എസ്കോര്‍ട്ട് തന്നു....
കോരിച്ചൊരിയുന്ന മഴ..... വൈക്കം പോലീസ് ഓഫീസേഴ്സ്മായി നല്ലബന്ധം നിലനിര്‍ത്തിയിരുന്നു
ഞാന്‍.... തണ്ണീര്‍മുക്കം ബണ്ടുവരെ എസ്കോര്‍ട്ട് തന്ന വൈക്കം പോലീസ് ഇന്‍സ്പെക്ടര്‍
അടുത്തുവന്നു മന്ത്രിക്ക് സലൂട്ട് ചയ്തു... ഇനി ചേര്‍ത്തല പരിതിയാണ്.... ഞാന്‍
പറഞ്ഞു കോരിചോരിയുന്നമഴ... അങ്ങോട്ടുള്ള വഴി..... ഉടന്‍ മറുപടി വന്നു.... ചേര്‍ത്തല
പോലീസിന് ഇന്‍ഫോം ചെയ്തു അവര്‍ എത്തിയുട്ടുണ്ട്.... ഞാന്‍ മന്ത്രിയുടെ
വണ്ടിയില്‍ ഇരുന്ന്‍ എസ് ഐ യുടെ പേര് കൂട്ടി “താന്‍ക്യു
.....സാര്‍ എന്ന് പറഞ്ഞു....” വാഹനം
നീങ്ങികഴിഞ്ഞ്,,,, സ്വധസിദ്ധമായ
ചിരിയോടെ താളത്തില്‍ പുറം കയ്യില്‍ അടിച്ചുകൊണ്ട് താന്‍ക്യുസാര്‍ എന്ന് പറഞ്ഞ്
മന്ത്രി ചിരിച്ചു.... അതിന്‍റെ പൊരുള്‍ ഞാന്‍ മനസ്സിലാക്കുവാന്‍ വര്‍ഷങ്ങല്‍
എടുത്തു.... അതൊരു പ്രൊടോകാള്‍ പ്രശ്നം അല്ലേ എന്ന്....
ഞാനും സുഹ്ര്‍ത്തു സോബിയും
സെക്രട്ടേറിയറ്റ് നോര്‍ത്ത് അവ്നുവില്‍ നൂര്‍ദ്ദീന്‍ സാഹിബ് മായി നില്‍ക്കുകയാണ്, അപ്പോള്‍ ശ്രീ.കെ
സി ജോസഫ് എം എല്‍ എ കടന്നുവന്നു....
നര്‍മ്മം കലര്‍ന്ന ചിരിയോടെ നൂര്‍ദ്ദീന്‍ സാഹിബ് പറഞ്ഞു “ങ്ങള്‍ കണ്ണൂരിനെ
വെട്ടിപിടിക്കുന്നു “ തേ ങ്ങട കോട്ടയം
കാരാ എന്റ എടോം വലം നില്‍ക്കുന്നത്,” കെ സി സ്വതസിദ്ധമായ ശബ്ദംഅടക്കിപ്പിടിച്ച പോട്ടിച്ചിരി പാസാക്കി....
സാഹിബിന്‍റെ ഓര്‍മ്മകള്‍ ഒരുപാടുണ്ട്....
കോണ്ഗ്രസ്
കാരനായ എന്നെ ദേശീയ മുസല്‍മാന്‍ എന്ന്‍ വിളിച്ച പ്രിയ നേതാവിന്‍റെ ഓര്‍മ്മകള്‍
നഷ്ടവസന്തം പോലെ എന്നെ ആലോസര പെടുത്തുന്നു..... പ്രിയ നേതാവ് കോണ്‍ഗ്രസ്കാര്‍ക്ക്
മാത്രമല്ല, എല്ലാകാലത്തും എല്ലാ രാഷ്ട്രിയകാര്‍ക്കും മാതൃകയാണ്....
1977, 1980, 1982, 1987, 1991
കേരള നിയമസഭയിലേക്ക് കണ്ണൂര്‍ പേരാവൂര്‍ മണ്ഡലത്തെ പ്രധിനിധീകരിച്ചു. 1982-87 ലീഡര്‍ ശ്രീ. കെ കരുണാകരന്‍ മന്ത്രിസഭയില്‍ വനം, സ്പോര്‍ട്സ്, മൃഗസംരക്ഷണം
തുടങ്ങിയ വകുപ്പുകള്‍ പ്രശംസനീയമാം വണ്ണം കൈകാര്യം ചെയ്തിരുന്നു...
വീക്ഷണം പ്രിന്‍റിംഗ് ആന്‍റ് പുബ്ലിഷിങ്ങ് മാനേജിന്‍
ഡയറക്ടര്‍ ആയും, കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ആയും കേരള
ഫിനാന്‍സ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആയും കെ.പി.നൂറുദ്ദീന്‍ സാഹിബ് പ്രവര്‍ത്തിച്ചുട്ടുണ്ട്.....
യൂത്ത്കോണ്‍ഗ്രസ്
പ്രവര്‍ത്തനത്തിലൂടെ കടന്നുവന്ന നൂര്‍ദ്ദീന്‍ സാഹിബ് മണ്ഡലം പ്രസിഡന്റ് DCC സെക്രട്ടറി
KPPC ട്രഷറര്‍ തുടങ്ങി നിരവധി മേകലകളില്‍ വെക്തിമുദ്ര
പതിപ്പിച്ചൂ....
ശ്രീമതി. അസ്മാ നൂര്‍ദ്ദീന്‍ സഹധര്മിണിയും ഒരു പുത്രനും മൂന്ന്‍ പെണ്‍മക്കളും
മാണ് സാഹിബിനുള്ളത്.... 1939 ജൂലൈ 30 ജനിച്ചു... 1916 മെയ് 30
ഇഹലോകവാസം വെടിഞ്ഞു.
അള്ളാഹു
പരലോകം ആനുഗ്രഹീദം ആക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്മരിക്കുന്നു…… ആമീന്‍
വൈക്കം
അബ്ദുല്‍ ഖാദര്‍
Vaikom Abdul Khadar



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ