MADRASSA അലിഫ്‌ (Thalayolaparambu juma masjid) @ M.A.ViSiON



തലയോലപ്പറമ്പ് ജുമാമസ്ജിദ്

                                        

                                                                                                     തലയോലപ്പറമ്പ് ജുമാമസ്ജിദ്

   അലിഫ്

തലയോലപ്പറമ്പ് ജമാഅത്ത് പള്ളിയുടെ ചരിത്രമുറ്റത്താണ്,  എൻറെ അറബി ആദ്യാക്ഷരം അണിഞ്ഞൊരുങ്ങിയത്... പള്ളിയുടെ സാമീപ്യം... മിഴിയോരങ്ങളിൽ കുളിരയും നനവയും  നിറം മങ്ങാത്ത ഓർമ്മകളായി കടന്നുവരുന്നു... പള്ളിയുടെ കബർസ്ഥാനിൽ എൻറെ പ്രിയപ്പെട്ട പിതാവ് എം ഏ    മുഹമ്മദ്സാഹിബും.... പ്രിയ മാതാവ് ഫാത്തിമ എം. എ. മുഹമ്മദും അന്ത്യവിശ്രമം കൊള്ളുന്നത്...


ഓത്തുപള്ളിക്കൂടം... സ്ലേറ്റും കല്ല്‌പെൻസിലും പള്ളിക്കാട്ടിലെ പാണൽ വടിയുടെ അടിയും… . ഉസ്താതും ഓർമ്മയിൽ മധുരം ആകുമ്പോൾ.... പള്ളിക്കാട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന പിതാമഹന്മാരും... വിടരും മുൻപ് പൊഴിഞ്ഞ കളിക്കൂട്ടുകാരൻ കുവ്വകാട്ടിൽ അസീസും അനുജൻ ബഷീറും ... സ്നേഹ ദീപങ്ങൾ ആയിരുന്ന ചില ബന്ധുക്കളും... മലർവാടിവാടികളായ ചില കൂട്ടുകാരും.... ഓർമ്മയെ നോവിച്ചു കടന്നുവരും....
       

  അറബി അക്ഷരം അലിഫ്‌ കൈയ്യിൽ പിടിച്ച് എഴുതി... എന്റെയും എന്റെ സഹോദരങ്ങളുടെയും ഗുരുനാഥൻ അബ്ദുൾ ഖാദർ ഉസ്താതിനെ ഏൽപ്പിച്ചു ബാപ്പ നടന്നകന്നപ്പോൾ... കണ്ണിൽനിന്നടർന്ന കണ്ണീർ മുത്തുകൾ... നൽകിയ... ഉപ്പാണ് ആദ്യത്തെ തീഷ്ണമായ കൽപ്പടവിലൂടെ നീങ്ങുബോളും പ്രോജോധനമാകുന്നത്   ... 

          ഇന്റർ നെറ്റിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ്  വിക്കിപീഡിയയുടെ സെർച്ചിൽ കൈ പരത്തിയപ്പോൾ, തലയോലപ്പറമ്പിനെ വിവരിക്കുന്ന പോർട്ടിൽ, ധാരാളം ക്ഷേത്രങ്ങൾ ഉണ്ടായിട്ടും കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല.... എനിക്ക് ഓർമ്മ വന്നത് ഞാൻ എഴുതി... അതേപോലെ മസ്ജിതിനെകുറിച്ചും... മുഹിയുദ്ദീൻ മസ്ജിത്ത്... സൈനുദ്ദീൻ തങ്ങൾ തൈക്കാവ്... പാലം കടവ് തൈക്കാവ്... വെട്ടിക്കാട്ട്‌മുക്ക് മസ്ജിദ്... തുടങ്ങിയവ എഴുതി ചേർത്തു... ഇപ്പോൾ അതെല്ലാം ചേർത്ത് എഡിറ്റ് ചെയ്ത വിവരണം കിട്ടുന്നുണ്ട്.... (സാന്ദർഭികമായി ഓർമ്മ വന്നത്)

                         തലയോലപ്പറമ്പ് ജുമാമസ്ജിദ്.... കാലത്തിന്റെ മാറ്റങ്ങൾ എഴുതി ചേർത്തെങ്കിലും... പഴമയുടെ ഓർമ്മ എന്നും മനസിനെ തലോടുന്ന മഞ്ജരി ആയി കടന്നുവരും

                     മനോഹരമായ പൗരാണിക കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച പള്ളിയിൽ ഒറ്റ തടിയിൽ തീർത്ത തൂണുകൾ.... അലങ്കാര മുകുളങ്ങൾ .. പഴയ തൂക്കുവിളക്കും കൊത്തുപണികളും ചെയ്ത മച്ചും... നടുതളത്തിലെ ഹവ്ളും (അംഗ ശുദ്ധി വരുത്താനുള്ള ജല സംഭരണി...) നാലുകെട്ടിന്റെ മാതൃകയിലുള്ള വരാന്തകൾ.... വരാന്തയിൽ പണിത മേൽക്കൂരയിൽ നിന്ന് ഒഴുകി എത്തുന്ന മഴവെള്ളം വന്ന് ചേരുന്നത് ഹവ്‌ളിൽ ആണ്. (ആദുനിക യുഗത്തിന് ഒരു മാതൃകയാണ് ഈ ജലസംഭരണി.)

          ഓത്തുപള്ളിക്കുടം... ഇസ്ലാമിക സംസ്ക്കാരത്തിന്റെ കാതലായ ഘടകം ആണ് മദ്രസ്സ അഥവാ ഒത്തുപള്ളി.... ഇതിൻറെ ആവിർഭാവം ഖുർആൻ അവതരണ കാലത്തോളം പഴക്കം ഉണ്ട്... മുഹമ്മദ് നബി (സ.അ)ക്ക് ജ്ബ്രീൽ (അ.സ) (ഗബ്രീൽ മാലാഖ) എന്ന മലക്ക് അവതരിപ്പിക്കുന്ന ഖുർആൻ ശിഷ്യൻമാർക്ക് പഠിപ്പിച്ച് കൊടുത്തിരുന്നു....

അതിനെ പിന്തുടർന്നാണ് മദ്രസകൾ ഉണ്ടായത്.... യുദ്ധതടവ് കാരായ അക്ഷരം അറിയുന്നവർ, നിരക്ഷരരായ പത്ത് പേരെ അക്ഷരം പഠിപ്പിച്ചാൽ അവർക്ക് മോജനം കൊടിത്തിരുന്നു... വിദ്യാലയം.എന്ന മാസ്മരികമായ ചുവടുകൾ അറബിലോകത്ത് പരിജയപെടുത്തിയത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി.... ഖുറാൻ അവതരണം തന്നെ വായിക്കുക... പേന കൊണ്ട് എഴുതാൻ നാഥന്റെ നാമത്തിൽ പഠിപ്പിച്ചു. വായിക്കാൻ.... കൽപ്പിച്ച് കൊണ്ടായിരുന്നു എന്ന അറിവ് നേടിയത് ഈ മദ്രസയിൽ നിന്നാണ്.... അപരിഷ്കൃതരും... അനാജാരങ്ങളും വച്ച് പുലർത്തിയ ഒരു സമൂഹത്തിന്റെ നടുവിൽ വിദ്യാഭ്യാസ സംഘടനയുടെ തുടക്കം കുറിച്ചത് ലോക ചരിത്രം തന്നെ മാറ്റിമറിച്ച സംഭവമാണ്.... മുഹമ്മദ് നബി (സ.അ) തുടക്കം കുറിച്ച മദ്രസ്സകൾ ഇസ്ലാമിക സത്തയുടെ കാതലായി നിൽക്കുന്നു... .. ചീനൈൽ പോയാലും അറിവ് പഠിക്കാൻ നബി ശിഷ്യന്മാർക്ക് ഉപദേശം നൽകി.... അറിവ്‌ ലോകത്തിലെ പല ഭാഗങ്ങളിൽ എത്തി ചേർന്നവരിലൂടെ ഇസ്ലാം പ്രജരിച്ചു.... ആ യുഗം മുതൽ തന്നെ നില നിന്ന സംസ്ക്കാരം ആണ് മദ്രസ്സ.....

  സ്കൂൾ എന്നത് അറബിയിൽ മദ്രസ്സ എന്ന് പറയുന്നു...

     കുറഞ്ഞ കാലത്തെ മദ്രസ്സ പഠനത്തിൽ നിന്ന് മാതാവിന്റെ കാലടി കീഴിലാണ് സ്വർഗ്ഗം എന്നും.... പ്രഭാതം നഷ്‌ടപ്പെടാതെ പ്രഭാതത്തിന് മുൻപ് ഉണരണം ... എഴുന്നേറ്റാൽ ഉടനെ ശരീര ശുദ്ധി വരുത്തണമെന്നും... ലഘു എക്സർസൈസ് ചെയ്യണം... തുടങ്ങി മനുഷ്യന് ആരോഗ്യം മുൻനിർത്തിയുള്ള കാര്യങ്ങൾ ആണ് അവിടെ നിന്ന് ഞാൻ പഠിച്ചത്.... .

               നിത്യ ചൈതന്യയതിയുടെ   ലേഖനത്തിൽ പറയുന്നു... എല്ലാ പറവകളും പക്ഷിമൃഗാദികളും വ്യർഷലതകളും പ്രഭാതത്തെ വരവേൽക്കാൻ ഉണരുന്നു...പക്ഷേ മനുഷ്യന് മാത്രം എന്തെങ്കിലും സാബത്തിക നേട്ടം ഉണ്ടെങ്കിൽ മാത്രമേ പ്രഭാദത്തിൽ ഉണരൂ....


തലയോലപ്പറമ്പ് ജുമാമസ്ജിദ് ഇമാമും മദ്രസ്സ മുഖ്യാധ്യാപകനുമായി മുപ്പതു വർഷത്തിലതികം സേവനം അനുഷ്ടിച്ച മുഹമ്മദ് മുസ്ലിയാർ മലപ്പുറം തൂത സ്വദേശിയാണ് ... ഇത്രയും കാലം ഇമാം ആയി സേവനം അനുഷ്ടിച്ച മറ്റാരും ഇവിടെ ഉണ്ടായിട്ടില്ല... ഇദ്ദേഹം എന്റെ ഉസ്താദ് ആണ്.


                          ഈ മദ്രസ്സ കവാടത്തിൽ നിന്ന് കിട്ടിയ അറിവാണ് ഇന്നും എൻറെ ജീവിതം തുടരാൻ പ്രജോദനം.... ഞാൻ തലയോലപ്പറമ്പ് മദ്രസ്സയിൽ പടിക്കുമ്പോൾ..... മൂന്ന്ക്ലാസ്സ് റൂമുകൾ മാത്രമാണ് ഉള്ളത്.... അതിൽ ഒന്നാംതരം മുതൽ അഞ്ചാം തരം വരെ ക്ലാസ്സ് നടന്നിരുന്നു...

          സ്ത്രീ വിമോചനത്തിനു ആതികാരിക നിയമ സംഹിത മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ലിഖിത രൂപത്തിൽ തയ്യാറായി... സ്ത്രീകൾക്ക് യാതൊരു സ്വത്തിനും അവകാശം   ആയിരുന്നില്ല ... ലോകത്തെവിടെയും സ്ത്രീ സ്വത്തിന് നിയമം ഇല്ലാതിരുന്ന കാലത്ത് അത് എഴുതി ഉണ്ടാക്കിയത് മുഹമ്മദ് നബി ഉണ്ടാക്കിയ വിപ്ലവകരമായ ചരിത്രം ആണ്... സ്ത്രീകൾക്ക് വെക്തമായ സ്വത്വാവകാശ നിയമം കൊണ്ട് മുഹമ്മദ് വന്നത് നബി ( സ.അ.) ആണെന്ന്‌ ഈ മദ്രസയിൽ നിന്ന് കിട്ടിയ അറിവാണ്....

അതിൽ മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരിച്ചാൽ മക്കൾക്ക് അവകാശപ്പെട്ട സ്വത്തിൽ നിശ്ചിത വിഹിതം അവരിലേക്ക് മടങ്ങുന്ന നിയമം ചരിത്രമാണ്  കടപ്പാട് ബഹുമാനപ്പെട്ട മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് സാറിൻറെ പ്രസംഗം)

                  മദ്രസ്സ വിദ്യാഭ്യാസ കാലത്ത് കിട്ടിയ അറിവുകൾ എൻറെ ജീവിതത്ത സുംശുദ്ദീകരിക്കുന്നു..... അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറയെ  ഭക്ഷണം കഴിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് നബി പറഞ്ഞു.... പ്രതിദിനം ഏതാനും മണിക്കൂർ ഇടവിട്ട് മുഖം കൈ കാൽ തുടങ്ങി അണുക്കളുടെ ആക്രമണം പെട്ടന്ന് ഉണ്ടാകുന്ന അവയവങ്ങൾ നിർബന്ധമായും ഒരു ദിവസം കുറഞ്ഞത് അഞ്ച് നേരം കഴുകണം എന്ന് ഞാൻ പഠിച്ചത് ഈ മദ്രസ്സയിൽ നിന്നാണ്..... നിങ്ങൾ കൈവശം വെക്കുന്ന പണം സ്വർണം വെള്ളി ധാന്യങ്ങൾ ആട് മാടുകൾ നിശിത ശധമാനം പാവങ്ങൾക്ക് അവകാശപ്പെട്ടതാണ്... എന്ന സോഷ്യലിസ്റ്റ് വെവസ്ഥിതി മുഹമ്മദ് നബി (സ.അ.) നടപ്പാക്കി....ആ നിയമം എല്ലാവരും നടപ്പാക്കിയാൽ ലോകത്ത് ഒറ്റ പട്ടിണിമരണം ഉണ്ടാവില്ല.....

പലിശയും മദ്യവും സാംസ്കാരിക സാമ്പത്തിക നിലയും എന്ന് ലോകത്തെ  പഠിപ്പിക്കുകയും മദ്യവും പലിശയും നിരോതിക്കുവാൻ ശക്തമായ നിലപാട് നബിയെടുത്തു..... ഒരു സ്ത്രീയും കണ്ണുകൊണ്ടോ ശരീരം കൊണ്ടോ പീഠിപ്പിക്കരുതെന്നും മുഹമ്മദ് നബി താക്കീത് നൽകി.... സത്രീധന സംവിധാനം രൂക്ഷമായ നിലയിൽ നിലനിൽക്കുന്ന കേരളത്തിലെ മുസ്ലിം സമുദായത്തിൽ ആണ്... മഹർ എന്ന മഹത്തായ സാമ്പത്തിക സാമ്പത്തിക നില.  ഇടപാട് ആണ് നബി പഠിപ്പിച്ചത്.... എന്നാൽ മത പുരോഹിതന്മാർ സ്ത്രീധനത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്താൻ തയ്യാറായില്ല'''' 

 മദ്രസയിൽ വയസ്സ് മുതൽ പത്ത് വയസ് വരെയുള്ള കാലത്ത് ലഭിക്കുന്ന അറിവ് മനുഷ്യ ജനനം മുതൽ മരണം വരെയുള്ള ജീവിത ക്രമം ആണ്.... ഒരു വിഭാഗം ധരിച്ചുവച്ചിരിക്കുന്നത് ഈ ചർച്ചകൾ അവരുടെ കുത്തകയാണെന്നാണ്... ഇതെല്ലാം അഞ്ച് മാനവരാശിയുടെ നന്മയാണ് കണക്കാക്കുന്നത്...  

ലോകത്ത് അക്രമ കാരികളായ ചിലർ നടത്തുന്ന ഒറ്റപ്പെട്ട തെറ്റായ നടപടിയുടെ ഭാഗമായി  മദ്രസകളെ കാണുന്നത്.... ഇസ്ലാം സാംസ്കാരിക സാമൂഹ്യ നിയമ രംഗത്ത് കൊണ്ടുവന്ന മാറ്റം ലോക ചരിത്രത്തിലേക്ക് പ്രകാശനം ചെയ്തതായി പല ചിന്തകരും രേഖപെടുത്തുന്നു .. അമേരിക്കൻ പബ്ലിഷർ പുറത്തിറക്കിയ മൈക്കൽ ഹാർട്ട് എഴുതിയ THE 100: A ചരിത്രത്തിലെ ഏറ്റവും  സ്വാധീനമുള്ള ..

പ്രതിദിനം ഒരു ഇസ്ലാം മത വിശ്വാസി പ്രഭാതത്തിൽ പ്രാർത്ഥനയിൽ ഉരുവിടുന്ന ഖുറാൻ വചനം തന്നെ എനിക്ക് എന്റെ മതം അവൻ അവന്റെ മതം എന്റെ എന്റെ ദൈവം അവന്റെ ദൈവം എന്നാണ്.... നബിയോട് ഒരു ശിഷ്യൻ ചോതിച്ചു....? എന്താണ് വർഗീയത...?

നബി പറഞ്ഞു “ആരെങ്കിലും അവന്റെ വിഭാഗത്തെ അന്യായമായി ന്യായീകരിക്കൽ ആണ് വർഗീയത”

   മുഹമ്മദ് നബി (സ.അ) ഒരു ജൂതന്റെ ശവശരീരം കൊണ്ട് പോകുന്നത് കണ്ടപ്പോൾ  എഴുന്നേറ്റു നിന്നു ആദരിച്ചു.... ശിഷ്യന്മാർ ചോദിച്ചു അതൊരു ജൂതന്റെ ശവശരീരംഅല്ലേ...? അവിടന്ന് എന്തിനാണ് എഴുന്നേറ്റു നിന്നത്.... നബിയുടെ മറുപടി മാനവ ചരിത്രം തങ്കലിപികളിൽ ആലേഖനം ചെയ്യുന്നു.... അത് മനുഷ്യന്റെ ശവശരീരം ആണ്...

ഒരു മനുഷ്യൻ മരിച്ചാൽ അവന്റെ ശരീരം ആരെങ്കിലും മറവ് ചെയ്താൽ ഒരു സമൂഹത്തിൻ്റെ ബാധിദ ഒഴിവാകുന്നു.... ആരും തന്നെ തയ്യാറായില്ലെങ്കിൾ ആ സമൂഹം മുഴുവൻ കുറ്റക്കാരാണെന്ന് മുഹമ്മദ് നബി (സ.അ) കൽപ്പിച്ചു,,,

                         

   സ്വാതന്ത്ര്യായനാന്തര ഭാരതത്തിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മനുഷ്യരക്തം ചീന്തരുതെ നിരാഹാരം കിടന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്...

    പ്രാർത്ഥനാ സമയം ആയപ്പോൾ ജൂതൻമാരായ തൻറെ അതിഥികൾക്ക് മസ്ജിത്തിൽ തന്നെ നബി സൗകര്യം ചെയ്തു കൊടുത്തു എന്ന് നബിചരിത്രം പറയുന്നു.....

എന്റെ മദ്രസ്സ വിദ്യാഭ്യാസകാലഘട്ടം ആരംഭിക്കുന്നത് നാലര വയസ്സിൽ ആണ്.... ആ കാലഘട്ടം മുതൽ ഒരു ഇസ്ലാം മത വിശ്വാസി അല്ലാത്ത ഒരാൾ തലയോലപ്പറമ്പ് മുഹ്‌യദ്ദീൻ മസ്ജിദിൽ പ്രവേശിച്ച് ഞാൻ കണ്ടിട്ടില്ല.....

ഞാൻ കെ.എസ്.യു കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് ആയിരിക്കുമ്പോൾ കേരളഭൂഷണം പത്രത്തിൽ നിന്നും പ്രത്യേക ലേഖകൻ വന്നു എന്നെ കണ്ടു...

തലയോലപ്പറമ്പിൻറെ വികസനത്തിന് അനുവാര്യമായ കാര്യങ്ങൾ ശേഖരിച്ച് വാർത്ത തയ്യാർ ചെയ്യാനാണ് അദ്ധേഹം കോട്ടയത്ത് നിന്നും എത്തിയത്...ഒരുദിവസത്തെ പരിജയം മാത്രം ഉള്ള അദ്ധേഹത്തിന്റെ പേര് പൂർണ്ണമായി ഓർത്തെടുക്കാൻ കഴിയുന്നില്ല... ക്രിസ്ത്യൻ മതവിശ്വാസി ആയ അദ്ദേഹം തലയോലപ്പറമ്പ് ജമാഅത്ത് മസ്ജിദിൽ കയറി കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.... സമയം രമണി ആയിട്ടില്ല.... അല്ലാത്ത ഒരാളുമായി മസ്ജിദിൽ കയറിയാൽ... വല്ല പ്രശ്നം ഉണ്ടാവുമോ എന്ന ഭയം മാറ്റിവച്ച്.. ആ വിശാലമനസ്കൻ ആയ പത്ര പ്രതിനിധിയുമായി പള്ളിയിൽ പോയി... അദ്ധേഹത്തിന്റെ ഷൂ അഴിക്കാൻ ഞാൻ പറഞ്ഞു.... അഴിച്ചു... കാലുകഴുകാൻ പറഞ്ഞു... കാലുകൾ കഴുകി പള്ളിയിൽ പ്രവേശിച്ചു... . പള്ളിയുടെ ഉൾവശം ചുറ്റി നടൻ കണ്ടു... അദ്ധേഹത്തിൻറെ പുതിയ ഒരു അനുഭവം ആയിരുന്നു... ഒരുപക്ഷേ ഈ പളളി സന്ദർശിച്ച ആദ്യത്തെ ഇത്രയും മത വിശ്വാസി അദ്ധേഹം ആകും....അദ്ധേഹത്തിന്റെ പേര് ഓർക്കാൻ കഴിയാത്തതിൽ ക്ഷമിക്കുക


 ( ഞാൻ പറഞ്ഞ്' കോടുത്ത വികസനം ചൂണ്ടിക്കാട്ടി ഒരാഴ്‌ച വാർത്തകൾ വന്നുകൊണ്ടിരുന്നു.... പാലംകടവ്‌ പാലവും... കുറുന്തറപുഴയും... ഔട്‌പോസ്റ്റ് ചാർജ്ജ്‌സ്‌റ്റേഷൻ ആക്കണം എന്നും.. ടെലിഫോൺ എക്സ്ചേഞ്ച് വികസിപ്പിക്കുക... കോറിക്കൽ റോഡിന്റെ ഷോജനിയാവസ്ഥ തുടങ്ങിയ കാര്യങ്ങൾ അടങ്ങുന്ന വാർത്തകൾ...

 അതിൽ ഒരു ബോക്സ്‌ വാർത്ത.... തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയെ സംബന്ധിച്ച കാര്യങ്ങൾ ആയിരുന്നു.... ആരോഗ്യവകുപ്പ് മന്ത്രിക്ക് ഞാൻ അയച്ച നിവേദനത്തിന്റെ ഒരു കോപ്പി പത്രലേഖകന് കൊടുത്തു... അതിൽ പ്രധാനമായി പറഞ്ഞിരുന്നത് ആശുപത്രിയുടെ ഷോജന്യാവസ്ഥയും മൂന്നു ഡോക്ടർ ഉള്ള ആശുപത്രിയിൽ ഒരു വനിതാ ഡോക്ടർ ഇല്ലാത്ത പ്രയാസവുമാണ്.... മൂന്നാം ദിനം കേരളഭൂഷണം പത്രത്തിൽ കൊളംവർത്തി വന്നു... “ പ്രസവങ്ങൾ ഏറെനടക്കുന്നു പക്ഷേ ലേഡിഡോക്ടർ ഇല്ല” എന്റെ പേരും കെ.എസ്.യു ഭാരവാഹിത്വവും അതിൽ വന്നു.... കെ.എസ്.യു കാരൻ പ്രസവവുമായി എന്ത് ബന്തം.....? ഏതായാലും മൂന്നാഴിച്ചക്കുള്ളിൽ അവിടെ വനിതാ ഡോക്ടറെ നിയമിച്ചു.)

ഈ ഗവൺമെന്റ് ആശുപത്രി ആദ്യം പ്രവർത്തനം ആരംഭിച്ചത് എൻറെ മാതാവിൻറെ പിതാവ് കൊച്ചമ്മു മേത്തർ താമസത്തിനായി പണികഴിപ്പിച്ച വീട്ടിലാണ്  ... അദ്ധേഹത്തിന്റെ സന്തോഷവും സാമൂഹ്യ സാംസ്കാരിക

രംഗത്തെ പ്രഗൽഭനുമായ കെ.ആർ. നാരായണന്റെ ഉപദേശം സ്വീകരിച്ചതാണ് അദ്ദേഹം വീട് വിട്ടത്..

പുതിയ ആശുപത്രിക്ക് സ്ഥലം എടുത്തു, ആശുപത്രി പണിതുയർത്തുന്നതിൽ

മദ്രാസ് ഗവർണറും തിരുകൊച്ചി മുഖ്യമന്ത്രിയും ആയിരുന്ന എ.ജെ ജോൺ സാറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി....

                             

     മദ്രസ്സയിൽ നിന്ന് കുറഞ്ഞ കാലത്തെ കുറഞ്ഞ മണിക്കൂറിൽ കിട്ടുന്ന വിദ്യാഭ്യാസം..... .. പുതിയൊരു ഭാഷയിൽ അക്ഷരങ്ങൾ പഠിപ്പിച്ചു..... ഖുർആൻ അനായാസം വായിക്കാൻ പഠിപ്പിക്കുന്നു.... കൂടാതെ നാമമാത്രമായ  നബിയുടെ ചരിത്രവും... ദൈനംദിന ജീവിത മരിയാതകളും ആണ്  പഠിപ്പിക്കുന്നത്.... 


            തലയോലപറമ്പ് ജുമാ മാസ്ജിതിനോട്ചേര്‍ന്ന മദ്രസയില്‍ നടന്ന നബിദിന സമ്മേളനം ആദ്യമായി ഒരു മന്ത്രി ഉല്‍ഘാടനം ചെയ്യുന്നത് പഞ്ചായത്ത് വകുപ്പ്‌ മന്ത്രി ആയിരുന്ന പരേതനായ അഹമ്മദ്‌കുരിക്കള്‍ ആണ്... അഹമ്മദു കുരിക്കള്‍ എന്റ പിതാവിന്‍റെ ക്ഷണംസ്വീകരിച്ച്‌ എത്തി ചേര്‍ന്നത്‌ മലപ്പുറം ജില്ലയിലെ നിരവതി പ്രോഗ്രാമുകള്‍ ഉപേക്ഷിച്ചാണ്....
                           എന്‍റെ പിതാവ് എം.ഏ. മുഹമ്മദ് സാഹിബ്  തലയോലപ്പറമ്പ് മദ്രസ്സയിലെ പ്രസംഗ മല്‍സര വിജയിക്ക് സ്വര്‍ണ മെഡല്‍ നല്‍കിയിരുന്നു, വൈക്കം മദ്രസൈലും കൊടുത്തിട്ടുണ്ട്‌.... മദ്രസാ പ്രസ്ഥാനത്തെ വളെരെ ആദരവോടെ ആണ് എന്‍റെ പിതാവ് കണ്ടിരുന്നത്‌... ഒരു ദിവസം മദ്രസ്സയില്‍പോയില്ലാ എന്നറിഞ്ഞാല്‍, ബാപ്പ നല്ല അടി തരുമായിരുന്നു ...

മദ്രസാ വിദ്യാഭ്യാസം കേവലം ഒരു ആചാരം അല്ല... 
മഹത്തായ സംസ്ക്കാരം ആണ്...         

    -വൈക്കം അബ്ദുള്‍ഖാദര്‍


                                                      

    

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും