SREE NARAYANA GURU -Abdul Kader Vaikom



ഗുരുവിനെ തേടി...
                               
 മുവാറ്റുപുഴയാര്‍ ശാന്തമായി ഒഴുകുന്നു... കാലവര്‍ഷത്തിന്റെ പേമാരിയും... ഉരുള്‍പൊട്ടലുകളും... ആറിന്‍റെ ഹസ്തങ്ങളില്‍ ഒതുക്കി  ശാന്തമായി ഒഴുകുന്നു... മുവാറ്റുപുഴയാറിന്റെ ഭാവപകര്‍ച്ച അറിഞ്ഞവര്‍ ... നിശ്വാസം ഉയര്‍ത്തി പറയുമായിരുന്നു, തൊണ്ണൂറ്റിഒമ്പതിലെ വെള്ളപൊക്കം... അത് പറയാന്‍ അവശേഷിക്കുന്നവര്‍ ഇന്നില്ല... എന്നാണ്‌ എന്‍റെ വിശ്വാസം...
                             മറവിയുടെ ശ്മശാനത്തില്‍ മൂടപ്പെടുന്ന ഓര്‍മ്മകള്‍ നുള്ളിപിറക്കി വാടിയ ഇലഞ്ഞി പൂമാലകൊരുക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക്‌ എന്‍റെ കൂടെ സഞ്ചരിക്കാം.... 
                             തലയോലപ്പറമ്പ്  കേരളത്തിന്‍റെ ഒരു കൊച്ചു പകര്‍പ്പ് എന്ന്  എന്‍റെ മനം മന്ത്രിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി... മലനാട് ഇടനാട്‌ തീരപ്രദേശം..
ഇത് മൂന്നും ഒത്തുചേരുന്നതു പോലെ ഒരിക്കിയിരിക്കുന്നു തലയോലപ്പറമ്പ് ....
 ഒരു ജാതി ഒരു മതം ഒരുദൈവം എന്ന മഹത്തായ സങ്കല്പം താലോലിക്കുന്ന ശ്രീ നാരായണ ചിന്തകള്‍ ഏറെപ്രസ്ക്തിയുള്ള ഗ്രാമമാണ്‌ തലയോലപ്പറമ്പ്... എന്ന് പറയട്ടെ...
                                ശ്രീ നാരായണ ഗുരുവിനെ തേടി ഞാന്‍ ഇറങ്ങിയത് എന്‍റെ ഓര്‍മ്മ ആറാം ക്ലാസില്‍ പഠിക്കുമ്പോളാണെന്നാണ്...

                                 സ്കൂള്‍ കുട്ടികള്‍ക്കായി പ്രസംഗമത്സരം... ശ്രീ നാരായണ ഗുരുവിന്റെ ചിന്തകളാണ് വിഷയം... ആരാണ് എന്താണ് ഗുരു എന്നറിയില്ല .. എന്‍റെ സഹോദരി സുബൈദ എഴുതിത്തന്ന, മുഹമ്മദ് നബിയെ (സ:അ:) (Prophet.Muhammed salla..) കുറിചുള്ള പ്രസംഗ മല്‍സരത്തില്‍ ഒരു വെള്ളിമെഡലും കണ്ണാടിയും സമ്മാനമായി ലഭിച്ച ധൈര്യത്തില്‍ മത്സരത്തിന്‌ പേര് കൊടുത്തു .... കൊടുത്തതിന് ശേഷം സഹോദരിയെ സമീപിച്ചു ...
 ശ്രീ നാരായണന്‍ ഗുരുവിനെ കുറിച്ച് ഒരു പ്രസംഗം എഴുതാനുള്ള അറിവൊന്നും എനിക്കില്ല എന്ന് സഹോദരി പറഞ്ഞു...  മത്സരത്തില്‍ നിന്നും പിന്മാറാന്‍ ഞാന്‍ തയ്യാറായില്ല... 
                                     ഗുരുവിനെ കുറിച്ചുള്ള ഒരു പുസ്തകം വേണം, അന്വേഷണം ലൈബ്രറിവരെ എത്തി... അവിടെ ഒരു ചേച്ചിയായിരുന്നു... ലൈബ്രിസ്റ്റ്‌.... ...................................,.. 
ആ മുഖം  എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്നുണ്ട്... പക്ഷെ പേര്‌ ഓര്‍ത്ത് എടുക്കാന്‍ കഴിയുന്നില്ല... ആ ചേച്ചി മോനെ എന്ന് വിളിച്ചാണ് പറഞ്ഞത്... ഗുരുവിനെ കുറിച്ചുള്ള പുസ്തകം ഉണ്ട് ... അത് തരണമെങ്കില്‍ ഇവിടെ മെമ്പര്‍ഷിപ്പ്‌ എടുക്കണം... അതിന് ചേച്ചി ഒരു ഫോറം തന്നു... ഇത് പൂരിപ്പിക്കുക.... അതിന്‌ ശേഷം പഞ്ചായത്ത് മെംബര്‍ ഒപ്പിട്ട് ... പ്രവേശന ഫീസ്‌ അടച്ച് മെമ്പര്‍ഷിപ്പ്‌ എടുക്കുക... 
                   ഇത്കോണ്ടോന്നും ഞാന്‍ പിന്മാറിയില്ല... അടുത്ത ദിവസം തന്നെ ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു .... അന്ന് അവിടെ ജോലിയില്‍ ഉണ്ടായിരുന്നത് ഒരു ചേട്ടനാണ് ... എന്‍റെ അപേക്ഷ വാങ്ങി പ്രവേശന ഫീസും വാങ്ങി എനിക്ക് മെംബര്‍ ഷിപ്പ്‌ തന്നു... അപ്പോള്‍ അവിടെ  ഒരു അധ്യാപകന്‍ ഉണ്ടായിരുന്നു.. അദ്ധേഹത്തിനെ പരിചയപെടുതികൊണ്ട്  ആ ചേട്ടന്‍ സാറിനോട് പറഞ്ഞു ഇത് എം എ യുടെ മകനാണ് ... സാര്‍ വാത്സല്യം പ്രകടിപ്പിച്ചു... പഠിക്കുന്ന ക്ലാസ്സും സ്കൂളും ചോദിച്ചു... 
          ഇനി ബുക്ക് എടുത്തോളൂ എന്ന് ... ലൈബ്രേറിയന്‍ പറഞ്ഞു...
" ഞാന്‍ ആവശ്യപ്പെട്ടത് ശ്രീ നാരായണ ജീവിതചരിത്രം ആയിരുന്നു..."
 അവര്‍ അതിശയം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു അതൊരു വലിയ ബുക്കാണ്... ഞാന്‍ പറഞ്ഞു അതാണ്‌ എനിക്ക് വേണ്ടത് ... ബുക്ക് എടുക്കാന്‍ ആ ആദ്യപകന്‍ എന്നെ സഹായിച്ചു...
                                         ആ ഗ്രന്ഥം വായിച്ച് അഞ്ചുമിനിറ്റ് പ്രസംഗം നടത്താനുള്ള കഴിവ് ഒന്നും എനിക്കില്ല... എന്നാലും വായന തുടങ്ങി... വായനയില്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചത് ഗുരുവിന്‍റെ   
" ഒരു ജാതി ഒരു മതം ഒരു ദൈവം"എന്ന മഹത്തായ വാക്യം ആണ്...  എന്നെ നയിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ പറയുന്നതും അത് തന്നെ...
                   ശ്രീ നാരായണ ഗുരുവിന്‍റെ ജീവിതം വല്ലാതെ എന്നെ ആകര്‍ഷിച്ചു.സമസ്ത സുന്ദരമായ ഒരു ലോകം... എല്ലാ മനുഷ്യ രാശിക്കും ...  കറുത്തവന്‍ വെളുത്തവന്‍ പാവങ്ങള്‍ പണക്കാരന്‍ എല്ലാം ഒരുജാതി...  എല്ലാവര്‍ക്കും ഒരു ദൈവം... ഭൂലോകം മുഴുവനും... ഒരു കുടക്കീഴില്‍ .... എത്ര മനോഹരമായ ചിന്തകള്‍ ....

ഇരുപതാം നൂറ്റാണ്ടിലെ മഹാനായ വിപ്ലവകാരി... പിന്നെയങ്ങോട്ട്‌....... .....ഗുരു ചിന്തകള്‍ ആകര്‍ഷകമായ വലയം പോലെ എന്നെ പിന്തുടര്‍ന്നു....
                  എന്റ് പിതാവ് എം എ മുഹമ്മദിനെ ഒരു സംശയനിവാരണത്തിനായി ഞാന്‍ സമീപിച്ചു...
                    പുസ്തകത്തില്‍ ശ്രീ നാരായണഗുരു ദേവന്‍   എന്നാണ്  പറയുന്നത്... ദേവന്‍ എന്നാല്‍ ദൈവം എന്നല്ലേ...? നമുക്ക്‌ അങ്ങനെ പറയാമോ..?
                       എന്റെ പ്രിയ പിതാവ്... എന്റ സംശയത്തിന്... ചില വിശദീകരണം തന്നു... പിതാവിന്‍റെ സുഹ്ര്‍ത്തും പ്രമുകവ്യാപാരിയുമായ കൂരാപ്പള്ളി കരുണാകരനോട് പറയുകയും ചെയ്തു.... ഞാന്‍ ഇങ്ങനെയൊരു ചോദ്യം ഉന്നൈച്ചതായി ...
                        ദേവന്‍ എന്ന വാക്ക് ദൈവത്തിന്റെ പരിയായം ആണെന്നും... അതേപോലെ റഹീം ഷുക്കൂര്‍ ഖാദര്‍ ലത്തീഫ് ഇതൊക്കെ ദൈവത്തിന്‍റെ പര്യായായമാണ് ... ഈ പേരുകള്‍ക്കു   
മുന്ബായ്‌ അബ്ദുള്‍ (ദാസന്‍ ) എന്ന് ചേര്‍ക്കുമ്പോള്‍ ദൈവത്തിന്‍റെ ദാസന്‍ എന്ന അര്‍ത്ഥം വരും...
                      മോന് അങ്ങനെ ഒരു സംശയം തോന്നിയെന്കില്‍ ശ്രീ നാരായണ ഗുരു എന്ന് പറയുമ്പോള്‍ തന്നെ മഹാന്‍ മാര്‍ക്കുള്ള ബഹുമാനം അതില്‍ പൂര്‍ണമാകുന്നുണ്ട്.... അങ്ങനത്തന്നെ ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു...
                       പ്രസംഗ മത്സരത്തില്‍ എനിക്കും ബൈജുവിനും പ്രൈസുകള്‍ കിട്ടി... ബൈജു ഇന്ന്‍  
ഡോക്ടര്‍ ആയി പ്രാക്ടീസ് ചെയ്യുന്നു... ശ്രീ നാരായണ ചിന്തകള്‍ എന്ന കേശവന്‍ വൈദ്യര്‍ എഴുതിയ പുസ്തകമാണ് എനിക്ക് സമ്മാനമായി കിട്ടിയത്‌... .............................................,...

ശ്രീ നാരായണ ചിന്തകളില്‍ നിഴലിക്കുന്ന മാനുഷികവും മാനസികവുമായ  വിഷയങ്ങളില്‍ ഒരു ഖുര്‍ആന്‍ ദര്‍ശനം നിഴല്‍ പോലെ കാണാം... ശ്രീ നാരായണ ഗുരുവും ശ്രീ നാനക്കും കണ്ണാടി പ്രതിഷ്ഠിച്ചു... നാം നമ്മളിലേക്ക് നോക്കിയാല്‍ മാത്രം നമുക്ക് ദൈവത്തെ ദര്‍ശിക്കാന്‍ ആയിരം പാതകള്‍ തുറന്ന്‌ കിട്ടും എന്ന സന്ദേശം അതില്‍ 
അടങ്ങിയിരിക്കുന്നു....
                       പ്രസംഗമത്സരം എസ് എന്‍ ഡി പി യാണ്‌ സംഘടിപ്പിച്ചത്... സംഘാടകരില്‍ പെട്ട ഒരാളുമായി അന്ന് ഞാന്‍ പരിജയപ്പെട്ടു...
എന്‍റെ ജേഷ്ട്ടന്‍ മുഹമ്മദ് സീതി യുടെ സഹപാഠി  ഏ.വി അശോകന്‍ ...  ഏ.വി അശോകന്‍ പിന്നെ  എന്‍റെ  ഗുരു തുല്ലിയനായി മാറുകയായിരുന്നു... എന്‍റെ മുന്നോട്ടുള്ള ഓരോ പ്രയാണങ്ങളിലും അദ്ധേഹത്തിന്റെ  ഉപദേശം തേടി... പ്രത്യേകിച്ച് ദീപിക ബാലസഖ്യം ലീഡര്‍ ... പൗര്‍ണ്ണമി ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്ട് ക്ലബ്ബ് പ്രസിഡന്റ് എന്ന നിലകളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത്...
ഏ.വി അശോകന്‍ വര്‍ക്കല ശിവഗിരിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിവോകോദയം മാസികയുടെ എഡിറ്റര്‍ ആയി ചുമതല എല്ക്കുന്നതുവരെ ഇടക്കിടെയുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തി ... 
                                  ശ്രീ നാരായണ ഗുരുവിനെ കുറിച്ച് പ്രസംഗിച്ചു പ്രൈസ്‌ വാങ്ങിയ സന്തോഷം പങ്കിടാന്‍ ബാപ്പ (പിതാവ്) എന്നെ ആലപ്പുഴയില്‍ കൊണ്ടുപോയി...     കൊപ്രാബസാറില്‍ കൊണ്ടുപോയി അവിടെ സുഹ്രുത്ത്ക്കളോട് പ്രൈസ് വാങ്ങിയ വിവരം പങ്കുവെച്ചു...
 പച്ച മഞ്ഞ നീല കാവി തുടങ്ങിയ മനോഹരമായ ചായകൂട്ടുകളില്‍ മനുഷ്യനെ തരം തിരിക്കുന്ന ഇരുണ്ട ലോകത്തിന്‍റെ മുദ്ര പതിക്കുമ്പോള്‍ ശ്രീ നാരായണ ഗുരു വിന്‍റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സൂക്തം ചില്ലുകൂടുകളില്‍ ഒതുങ്ങുന്നു... 
                                                                             
M.A.MUHAMMED

                   ആലപ്പുഴയില്‍ പോയപ്പോള്‍ ഒരു ഇളം മഞ്ഞ നിറമുള്ള ടെറികൊട്ടന്‍ ഷര്‍ട്ട് ആണ് ഞാന്‍ ഇട്ടിരുന്നത്... ബസാറില്‍ ഒരു "കൊപ്രമുതലാളി" ചോദിച്ചു... ഗുരു ദേവന്‍റെ ആളായതുകൊണ്ടാണോ മഞ്ഞ ഷര്‍ട്ട് ഇട്ടിരിക്കുന്നതെന്ന് ...?
     അടിയന്തിരാവസ്ഥ കഴിഞ്ഞ് ഏ.കെ. ആന്‍റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 
വെട്ടിക്കാട്മുക്ക് തടി ഡിപ്പോ റോഡില്‍ സ്ഥാപിച്ച ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി നിര്‍വഹിച്ചു... ഈ പരിപാടി നോട്ടീസില്‍ എന്‍റെ പേര് മാസ്റ്റര്‍ എം.എം. അബ്ദുള്‍ഖാദര്‍ എന്നടിച്ചുവന്നു...
                            ആ സമ്മേളനത്തിലും ഞാന്‍ വിഷയമാക്കിയത് ഗുരുവിന്‍റെ ഒരു ജാതി ഒരു മതം എന്ന മഹത്തായ ഗുരു സന്ദേശം ആയിരുന്നു... എന്നാല്‍ അവിടെ പ്രസംഗിച്ച ഒരു ചേട്ടന്‍റെ പ്രസംഗം എന്‍റെ ഹൃദയത്തില്‍ മുദ്രണം ചെയ്തു ഇപ്പോഴും നില്‍ക്കുന്നു... ആ ചേട്ടനാണ് പിന്നീട് കേരള യൂണിവേര്‍സിറ്റി യൂണിയന്‍ ചെയര്‍മാന്‍.... ........................,  വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ ... എന്നീനിലകളില്‍ പ്രവര്‍ത്തിച്ച സ:പി.കെ. ഹരികുമാര്‍ ....
ഈ ചെറുപ്പക്കാരനിൽ ... കേരള രാഷ്ട്രീയത്തിൽ അനിഷേധ്യ സ്ഥാനങ്ങൾ ഞാൻ പ്രതീക്ഷിച്ചിരുന്നു...
എന്റെ മനസ്സിൽ ഹരികുമാർ സ്ഥാനംപിടിച്ച പ്രസംഗം.... പിന്നോക്ക പട്ടികജാതി പട്ടിക വർഗത്തിന് വേണ്ടി ശക്തമായ ഒരു താക്കീത് നടത്തി... അത് ഇപ്പോൾ പ്രസക്തമല്ലെങ്കിലും ... അന്ന് ആ മഹത്തായ ഗുരു സന്ദേശം തന്നെയാണ്... ആ പ്രസംഗം ഇവിടെ ഞാൻ ആവർത്തിക്കുന്നില്ല... എൻറെ പിതാവ് എം.ഇ.മുഹമ്മദ് മുസ്ലിം ലീഗ് നേതാവും, എസ് എൻ ഡി പി ലൈഫ് മെമ്പറും... നമുക്കാശിക്കാം ....
               


        ഒരു ജാതി ഒരു മതം ഒരു ദൈവം 

                                       

അഭിപ്രായങ്ങള്‍

  1. അടിയന്തിരാവസ്ഥ കഴിഞ്ഞ് ഏ.കെ. ആന്‍റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍
    വെട്ടിക്കാട്മുക്ക് തടി ഡിപ്പോ റോഡില്‍ സ്ഥാപിച്ച ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമ അനാച്ഛാദനം മുഖ്യമന്ത്രി നിര്‍വഹിച്ചു... ഈ പരിപാടി നോട്ടീസില്‍ എന്‍റെ പേര് മാസ്റ്റര്‍ എം.എം. അബ്ദുള്‍ഖാദര്‍ എന്നടിച്ചുവന്നു...
    ആ സമ്മേളനത്തിലും ഞാന്‍ വിഷയമാക്കിയത് ഗുരുവിന്‍റെ ഒരു ജാതി ഒരു മതം എന്ന മഹത്തായ ഗുരു സന്ദേശം ആയിരുന്നു... എന്നാല്‍ അവിടെ പ്രസംഗിച്ച ഒരു ചേട്ടന്‍റെ പ്രസംഗം എന്‍റെ ഹൃദയത്തില്‍ മുദ്രണം ചെയ്തു ഇപ്പോഴും നില്‍ക്കുന്നു... ആ ചേട്ടനാണ് പിന്നീട് കേരള യൂണിവേര്‍സിറ്റി യൂണിയന്‍ ചെയര്‍മാന്‍..വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ച സ:പി.കെ. ഹരികുമാര്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും