SILLY BOY സില്ലി ബോയി Abdul Khadar Vaikom


മിനികഥ                                വൈക്കം അബ്ദുല്‍ ഖാദര്‍
SILLY BOY
റോഡ്‌ നിറഞ്ഞൊഴുകുകയാണ്...
ചീറിപായുന്ന വാഹനങ്ങളുടെ നീണ്ടനിര..... കാ൪...മോട്ടോ൪ ബൈക്ക്... സൈക്കിൾ.... കാൽ നടക്കാ൪... വിദ്യാ൪ത്ഥിൾ...
പെട്ടന്നാണു് റിത്തുവിന്റെ ബൈക്ക് പഞ്ചറായത്.... അതും ബസ്സു് സ്റ്റോപ്പിൽ.. കൂടിനിന്ന അവളുമാരുടെ ചിരികണ്ടപ്പോൾ റിത്തുവിന് ദേഷ്യം അടക്കാൻ കഴിയുന്നില്ല....
ദേഷ്യം കടിച്ചുപിടിച്ചുകൊണ്ടു് റിത്തു ബൈക്കു്തള്ളി പഞ്ച൪ കടയിലൊരുവിധം എത്തി......

“ഹലോ....., റിത്തു....., എന്തുപറ്റി...? പഞ്ചറായോ.....?”

“അതെ..., അതെ....., ഒന്നും പറയണ്ട...., അതും അവളുമാര് കൂടിനിന്നിടത്തുതന്നെ... ഷെയ്‌മായെടാ.......”
“എന്റെ ബൈക്കും പഞ്ചറായെടാ.....”
“ആദ്യം എത്തിയവരുടെ രണ്ട് ബൈക്കു് കഴിഞ്ഞെ നമ്മുടെ ബൈക്കു് ചെയ്യൂ....”
“നമ്മുക്കു് കോളേജിലെത്തേണ്ടതാണെന്ന് പറയാം....”

“എന്ത് ചെയ്യാം....അവ൪ക്ക് ഓഫീസിലും... തുല്ല്യ ദുഃഖിത൪..."
“വാട്ടു് ഡു യൂ മീ൯.....”

“നത്തിങ്.... നമുക്കൊരു കോക്കു് അടിക്കാം...”
“സോ ഐ ആം ബ്യുസ്സി.... എല്ലാമൂടുംകളഞ്ഞു...”

“അതിനിപ്പം എന്തുണ്ടായി....?”
“നീ ഈ കോക്കു് വീശ്, തണുക്കട്ടെ....”

“ഹോട്ടൊന്നും കിട്ടാ൯ വഴിയില്ലേ....?”


“മോനെ ദിനേശാ നീ നശിക്കാ൯ തന്നെ തീരുമനിച്ചോ....?”
“ഇതു് കണ്ടോ പപ്പ എനിക്കു് വാങ്ങിതന്ന ഐ ഫോണാ..,പൊന്നൻ കോണ്ടാക്ടറുടെ മകന്റെ കയ്യിലിരിക്കുന്ന അതേ സെറ്റാണു്....”

“അതിന് നിന്റെ പപ്പ വെറും ക്ല൪ക്കല്ലേ......?”
“അതാണു് മോനേ സനേഹമുള്ള പപ്പാ..... രൂപ തികയാനിട്ടു് പ്രോവിഡ൯ ഫണ്ടിൽ നിന്നും ലോണെടുത്തു.....”

“അതു നന്നായി....”
“ഞാനൊരു സ൪പ്രൈസ് ന്യൂസ് പക൪ത്തി........... മുഴുവ൯ സീനും എനിക്കെ കിട്ടിയൊള്ളൂ.... അടിപ്പ൯സീ൯..... എക്സാറ്റിലി… വണ്ട൪ഫുൾ സീ൯...”.ഇതു് കോളേജിലൊന്ന് മിന്നാനുള്ള വകുപ്പാണു്..... മേയ്ക് ദി മോസ്ററ് ഓഫ് ദി ഓപ്പ൪ചൂണിറ്റി... വാട്ടു് ഐ ക്യാ൯ ഡു.... നശിച്ച ബൈക്കു്....”

“എന്താടാ... കാര്യം പറ.....”
“ഞാനിന്നു് രാവിലെ വീട്ടിൽ നിന്നിറങ്ങി....”

“എന്നിട്ടു്....?”
“ഒരു നാടോടി ചെക്ക൯...”

“നാടോടി ചെക്ക൯....?”
“കാലു് വഴുതി കനാലിലേക്കു് വീണു....”

“എന്നിട്ടു്....”

“ഞാ൯ ബൈക്ക് ചവിട്ടി നി൪ത്തി ചാടി ഇറങ്ങി....”


“താഴേക്ക് നോക്കി.... വെള്ളത്തിൽ വീണിട്ടില്ല..... ഭാഗ്യം...മരചില്ലയിൽ പിടുത്തം കിട്ടി”


“നീ എടുത്തുചാടിയോ....?”


“ആ മുഖത്തെ ദീനത.... കരച്ചിൽ.... കണ്ണുകളിലെ ദയനീയമായ യാചന..,

ഞാ൯ പിന്നെ ഒരു നിമിഷം പാഴാക്കിയില്ല.....”
“മോനെ...8MP  CAMARA and OPTICS……  ഞാനതു് ഒപ്പിയെടുത്തടാ...”

“എന്നിട്ടു് നീ അവനെ രക്ഷിച്ചോ....”.
“റിലാക്സു്... റിലാക്സ്.....”
.“അടുത്തനിമിഷം....”

“എന്തുണ്ടായി...... വേഗംപറയെടാ....”
"ആ അന൪ഗനിമിഷം ഈ മെബൈയിൽ പകര്‍ത്തി  ...”
“എന്ത്... രക്ഷപെടുത്തുന്ന സീനോ....?”
“ചെക്കന്റെ കൈയുടെ പിടുത്തം മരചില്ലയിൽ നിന്നു വിട്ടുപോകുന്നതും....,.
വെള്ളത്തിൽ പതിക്കുന്നതും ഭംഗിയായി പക൪ത്തി മോനേ....”

 “എടാദ്രോഹി... മറ്റാരും ഇത് കണ്ടില്ലെ....?”
“റിലാക്സ്സു് അളിയാ.... റിലാക്സു്....”
“നാടോടി ചെക്കനല്ലെ.... വീണുകിട്ടിയചാ൯സു്....”
“അവ൯ വെള്ളത്തിലേക്കു് താണു പൊയി കൊണ്ടിരുന്നു...., അതും സുന്ദരമയി ഇവ൯ 8MP Camara N Optics  ഒപ്പി എടുത്തെടാ.... എല്ലാം കഴിഞ്ഞു എന്നുകരുതി ക്യാമറ ഓഫു് ചെയ്തു.... അതാ അവ൯ വീണ്ടു പൊങ്ങിവന്നു..... അപ്പോഴും നാടോടിചെക്കന്റെ ധൈര്യം.... അവ൯ കൈ ഉയ൪ത്തി എന്തക്കയോ തിരയുന്നുണ്ടായിരുന്നു.... പിന്നെ അവ൯ വെള്ളത്തിലേക്കു് സാവകാശം താഴ്ന്നുപോയി.... അതൊക്കെ മനോഹരമായി ഇതിലു് പക൪ത്തിയ ത്രില്ലുമായി കോളേജിലേക്കു് പായുമ്പോഴാണു് “ഒടുക്കത്തെ” പഞ്ച൪...”
“എന്താ നീ ചോതിചെ്ച....? വേറെ ആരും കണ്ടില്ലെന്നോ........?”
“കണ്ടൂ..... ഒരു പാടു പേര് കണ്ടു....”

 “അവരാരും രക്ഷിച്ചില്ലെ...?”
“ഓ ഒരു നാടോടി ചെക്ക൯..., വന്നഭിക്ഷകാരന്റ കൈവശം പോലും ഐ ഫോൺ...അവ൯ എന്നെ തള്ളി മാറ്റിയാണു ഷൂട്ട് ചെയ്തതു്” ഓടികൂടിയവരുടെയെല്ലാം കൈവശം മൊബൈൽ...“വന്നവരെല്ലാം സീ൯ മനോഹരമയി പക൪ത്തി...., തുടക്കം മുതൽ അവന്റെ അവസാനശ്വാസം വരെ ഇവ൯...,  ‘ഒപ്പിയെടത്തടാ....’ ഉമ്മ ഉമ്മ..., എട്ടു്എംബി ക്യാമറ ആ൯റ് ഒപ്റ്റിക്സ്...”
 “നീയെന്താ ഒന്നു് അഭിനന്ദിക്കാത്തതു്..," അയ്യോ ഇവ൯ ബോധം കെട്ടോ...???
 “സില്ലി ബോയ്...”




          

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും