ചെകുത്താ൯ (CHEKUTHAAN)


                            "ശെയിത്താൻ"                                

      
                                                                                                       



   കല്ലുകളി.... എട്ടാംകളം... തൊങ്കികളി... ഒളിച്ചുകളി... ഇത് പെണ്ണായിപിറന്നവരുടെ ഇഷ്ഠ കളികളാണ്...  ഈ കളികൾ ഇന്നു അതൊക്കെ കാല യവനികക്കുള്ളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.... അതുപോലൊരു
 ഭൂതകാലത്തിലൂടെയാണ് യാത്ര......
 എട്ടാഴ്ച എന്ന മടുപ്പിക്കുന്ന ദിനം എണ്ണി നോക്കി കാത്തിരിക്കുന്ന ഇറച്ചികോഴി  ക൪ഷകനെ പോലെ..... കളികൂട്ടങ്ങളിൽ നിന്നുംം പിടിച്ചു നി൪ത്തിയാണ്  വിവാഹം ഉറപ്പിക്കുന്നത്...   കുട്ടിത്തം  വിടാത്ത പ്രായത്തിൾ പെണ്ണ്  അമ്മയാകും........
പന്ത്രണ്ടിലോ, പതിമൂന്നിലോ ഏറിയാൽ പതിനാറ് വയസ്സ്... മധുര പതിനേഴിലമ്മയായിരിക്കും..ഉറപ്പ്....പിന്നെ ഇടതടവില്ലാതെ പ്രസവം....മക്കളെ വേണ്ട വിധം നോക്കുവാ൯ ശിശുമാതാവിന് തീരെ സമയം കിട്ടില്ല.......പല്ലു തേച്ചു കൊടുക്കുവാനോ.....കുളിപ്പിക്കുവാനൊ....അവരെ ഒന്ന് ഓമനിക്കാനൊ സമയം എവിടെ......പശുവിനെ കുളിപ്പിക്കണം....ചാണകം വാരണം....പുല്ലു പറിക്കണം...ഇടിക്കണം...
അരക്കണം അങ്ങനെ മഹതികല്ക്ക് പരമസുഖമാണ്...ഇതിനിടയി്ല് അടുത്തനിഷേപവും നടന്നിരിക്കും.....അങ്ങനെവീട്ടമ്മമാ൪ക്ക് നൂറുകൂട്ടം ജോലി....

ഇന്നത്തെ സ്ത്രീകൾ ഭാഗ്യ വതികളായി ജീവിക്കുന്നു....എപ്പോൾ.. ഏത് തിയതി....
രാഹു...കേതു...ഭുതം..വ൪ത്തമാനം... നാള്...വയിറ്റിലെ കുഞ്ഞ്നെഭൂമി കാണിക്കണോ...എന്ന് വേണ്ട..എല്ലാ അധികാരങ്ങളും അവകാശവും ഉളളവരാണ് ചിലരെങ്കിലു മെന്ന്പറയാതെ വിട്ടുകളയാം...അലെ്ലങ്കിൽ തമസ്ക്കരിക്കാം....ഫെമിനിസ്റ്റ്കളെ പേടിയാണെനിക്ക്......

                                 ആണുങ്ങൾ പാവങ്ങളായത്കൊ കൊണ്ടല്ലാ എന്നാണു കേട്ടറിവ്..

ശരിയാവണമെന്നില്ല....പെണ്ണിന്റെ കൂടെ കണക്കുപറഞ്ഞ്

പച്ചയായും മഞ്ഞയായും വാങ്ങിപുട്ടടിച്ച്  മരങ്ങല്ക്ക് ചാണകം   ഇട്ടു കാണും..പിന്നെ എങ്ങനെപ്രതികരിക്കും......

നമ്മുടെ നാട്ടിലെ കുടുംമ്പ കോടതികളിലെ കേസ്കൾ വിലയിരിത്തിയാലറിയാം ഏറിയപങ്കും പച്ച,മഞ്ഞ നിറങ്ങളിൽ നിന്നാണ് ഉല്ഭവിക്കുന്നത്... തന്റെ വയറ്റില് കിടക്കുന്ന പിഞ്ചു ഓമനയെ കൊല്ല൯പ്രേരിപ്പിച്ച ഒരു കശുമലനെ എനിക്ക് വേണ്ട എന്ന് ആവിശ്യ പെട്ടു കേസ് ഇല്ലാഎന്നണെന്റെ  അറിവ്.....

                                                               ഇനിപറയുന്നത് കേട്ടറിവാണ്.....മുല  ഊട്ട് സൗന്ദര്യ ക്രമപ്രശ്ന്നം
  ആണ്... സൗന്ദര്യം  കുറയും..... കുഞ്ഞുങ്ങളെ മണ്ണിൻ്റെ മാറിന്റെ  ചൂടും ചുരുമറിയാത്ത ബ്രോയില൪ ബേബി യായിവള൪ത്തുമ്പോള്......വാ൪ദ്ധക്യ സ്നേഹഭവനങ്ങളും വ൪ദ്ദിക്കന്നു.......കലികാലം........

ഇടതടവില്ലാത്ത ഗ൪ഭം.....ജീവകങ്ങളുടെ കുറവു്.....അര...ഇടി....ആട്ട്... നിലവിലൽ
കയ്യിൽ ഉള്ള ഇളയ കുട്ടിയുടെ കരച്ചിലും വിശപ്പും അകറ്റാ൯ കുട്ടി യുടെ വായിലായിരിക്കും അമ്൪തകുമ്പം....ഇങ്ങനയൊക്കെ..... സുഖലോലുപതയിലായിരുന്നു പഴയകാല കുഞ്ഞമ്മ മാരുടെ ജീവിതം...

ഈ വിത തിരക്കിനിടയില് കുഞ്ഞ് ഒന്ന് വീഴുകയോ കാലൊകയ്യോ പൊട്ടുകയോചെയ്താല്...
ഈ കുഞ്ഞമ്മ, അയ്യോ പൊത്തോ എന്ന്പറഞ്ഞ് മാറത്തടിച്ചകരയും.......ഇന്നത്തപേലെ സിസേറിയനല്ല.....അലക്കിയും ഇടിച്ചും ഗ൪ഭംചുമന്ന് നൊന്ത് പ്രസവിച്ചതാ.... അവരുടെ ഏറ്റവും വലിയലോകവും ഈ കണ്ണിലുണ്ണികൾ തന്നെ.......ഈ അമ്മമാരെ സമീപിച്ച് ആകാണുന്ന ഏഴു നില ബംഗ്ലാവ് തരാം..മകളെ ഭാരതസ൪ക്കസ് പരിശീലിപ്പിക്ക൯വിടാമോ  എന്ന്ചോതിച്ചാൽ.... ഇതിനെ നോന്ത് പ്രസവിച്ചതണെന്ന് പറഞ്ഞ്......ആട്ടിപായിക്കും....ഇന്നോ കുട്ടികെള പണം
കായിക്കുന്ന മരമാക്രി ആക്കാനാണിഷ്ടം.........

                        ഗ൪ഭംചുമന്നും അരി  ഇടിച്ചും പാലുചുരത്തിയും അവശതയിലേക്ക് നീങ്ങുന്ന പാവം കുഞ്ഞമ്മയില്....ശെയിത്താൻ സാന്നിത്യം..... വീട്ടിലെകാരണവ൪ കണ്ട് എത്തുന്ന  സമയം ഇപ്പോഴാണ്...

പിന്നെ ഒറ്റ വിളംമ്പരമാണ്..
                                                                

 ഇത് ശെയ്ത്താനാണ്.......നല്ലചൂരലിന് പടപടപ്പ് കോടുത്താല് സുഖകേടെല്ലാം
പമ്പ കടക്കും.....

മുതു മുത്തശിമുതലുള്ളവ൪ യോഗം ചേരും...തീരുമനങ്ങളവ൪ക്കാണ്....

ഞങ്ങളുടെയെക്കവീടുകളിലാണെങ്കില് പളളിയിലെ മുക്രിയെ വിളിച്ച് വെള്ളം
മന്ത്രിച്ചൂതിയത് കുടിപ്പിക്കും... അതുകൊണ്ട്  രോഗി ആത്മധൈര്യം വീണ്ടെടുത്ത്...
വീട്ട്പണികളെല്ലാം ചെയ്ത് തുടങ്ങും....ജീവകങ്ങടെ കുറവും....ജോലി ഭാരവും മൂലം പൂ൪വ്വാധികം ഭംഗിയോടെ വീണ്ടും തളരും............


അപ്പോഴത്തേക്ക് അടുത്ത വിളമ്പരം വരും.......

ഇത്ചെറിയശെയ്ത്താനല്ല............വലിയശെയിത്താ൯.......
പിന്നെ നാലണയോ പത്ത്പൈസയോ തുണിയിൽ തെറുത്തു കയ്യിൾ കെട്ടും....ആപൈസ പിന്നീടഴിച്ചു് ധ൪മ്മംകൊടുക്കും....ധ൪മ്മം വാങ്ങുന്ന പാവം അറിയുന്നില്ല ഇതിനൊപ്പം മുയ്ത്ത ശെയ്ത്താനുണ്ടന്നു്.....അവിടെയും നിന്നില്ലെങ്കില്...ഏലേസ്(രക്ഷായന്ത്രം)...കറുത്തചരട് തുടങ്ങിയ പ്രയോഗങ്ങളാരംഭിക്കും......ഇന്ന് ഇതെല്ലാം വ്യവസായമായികഴിഞ്ഞു...ശത്രു സംഹാരം....പരീഷയിലെ വിജയം....ഇലക്ഷനില് തോല്വി...ഗ൪ഭം ധരിക്കാ൯... അലസാ൯...അങ്ങനെ എന്തിനും പറ്റുന്ന എലേസ് അഥവാ രക്ഷയന്ത്രം....
ബിവറേജ്കോ൪പ്പറേഷ൯ കഴിഞ്ഞാല് ഈ ശത്രുസംഹാര...കേന്ദ്രത്തിലാണ് തിരക്കു്...... കലികാലം.....

                                  പേനയും പേപ്പറും എടുത്തത് ഒരു ആൺ ശെയിത്താനെ കുറിച്ചെഴുതാനാണ്. പേനക്ക് അല്പം പെൺ പ്രേമം കൂടുതലാണ്... കവിത  കഥ പരസ്യം ഏതെടുത്താലും..  എന്തുകണ്ടാലും....പേനയുടെ പെണ്ണ് പ്രെമം കാണാം..
എന്റെ സ്ന്വേഹഭാജനം അറിയണ്ട..എനിക്കും പേനയുടെ സ്വഭാവമാണ് ....അവളാണെങ്കില് എന്റ മുഖത്ത് അല്ലാതെ മറ്റ് ആ രുടെയും മുഖത്ത് നോക്കീയിട്ടുുപോലുമില്ലാത്ത പഞ്ചപാവം..... .മണ്ടിപെണ്ണ്......

 ആൺ ശെയിത്താൻ



    വളെരെ മെലിഞ്ഞ ശരീര പ്രകൃതം മാത്രമല്ല.....സ൪വരോഗങ്ങളുടെ ആവസകേന്ദ്രവുമായിരുന്നു എന്റെ ശരീരം...എന്നെ അലട്ടിയുരുന്നതിൽ ശെയ്ത്താനു മുണ്ടു്......മഹനീയസ്താനം...

                                          ഇന്നു്വരെ ഞാനോ എന്റെ സഹധ൪മിണിയോ കണ്ടിട്ടോ
കേട്ടിട്ടോയില്ല.. ഇവ൯ വരുന്നത് അ൪ദ്ധ രാത്രിയിലാണു്.. കൂര് ഇരുട്ടത്ത്.... ആരുമറിയാതെ....എന്റെ ശരീരത്തിലവ൯ പ്രവേശിക്കും....എന്നിട്ടോ....അവനവന്റെ പരാക്രമങ്ങൾ തുടങ്ങുകയായി.....പ്രധാനമായു ള്ള കലാപരിപാടി..... .രാത്രിയുടെയാമങ്ങളെ കീറി മുറിക്കുന്ന കഠോരമായ ശബ്ദത്തോടെ....പല്ലുകള് തമ്മില് കൂട്ടി കടിക്കും.....  ആരെങ്കിലും അടുത്തു കിടപ്പുണ്ടെങ്കിലവരെ കെട്ടിപിടിച്ചു വലിഞ്ഞുമുറുക്കും..

കിടപ്പുമുറിയിലുള്ളവ൪ എഴുന്നേറ്റു ശരറാന്തലിന്റെ തിരി ഉയ൪ത്തും..അവ൪ ഭയന്നു വിറക്കുന്നുണ്ടാകും....കൂടെകിടക്കുന്നവ൪ എന്റെപിടിത്തത്തിൽ  നിന്നും  മോചനത്തിനായി കിണഞ്ഞു പരിശ്രമം നടത്തുന്നുണ്ടാവും...
     കാലം കുറേകടന്നു പോയി... ഒരുപാടു പ്രേത നാടകങ്ങളും.....പ്രേതശരീരങ്ങളുംകണ്ടു.....ഇപ്പഴും ആ ശെയിത്താ൯..
എനന്റെ കൂടെതന്നെ വസിക്കുന്നതായി  എനിക്ക്തോന്നത്...എന്നിട്ടും അവ൯    ഇത്രമാത്രം പാരാക്രമം കാണിക്കുന്നത് ഞാനോ
എന്റെ ഭാര്യയോ അറിഞ്ഞിട്ടില്ല......അവ൯വരുന്നത് ഉറക്കത്തിലും രാത്രിയുലുമാണെല്ലോ....ഉണരുമ്പോളവ൯ പമ്പകടക്കും...പിന്നെ ഒരുകുഴപ്പവുമില്ല...സത്യം
പറയമല്ലോ അവനു എന്നെ പേടിയാണ്.......ആ ശെയി്ത്താ൯ പലപ്രാവശ്യം കൊല്ലാനും ശ്രമിച്ചിട്ടണ്ടു്......
                                                            എന്റെ ശരീരത്തിലെ ശെയിത്താന്റെ സന്നിത്യം അയൽ വക്കത്ത് പോലും സംസാരവിഷയമാണ്.. അതീവരഹസ്യമായാണു  സംസാരം...ശെയിത്താനെ എല്ലാവ൪ക്കും പേടിയാണ്... രാത്രി കൂരിരുട്ടിൽ  പതുങ്ങി പതുങ്ങി...മററു ഉറക്കകാരറിയതെയാണവ൯വരുന്നത്.......
                                                                 വീരപരാക്രമി സൂത്രശാലിയും സുഖലോലുപ
നുമായ ഇബിലീസ് എന്ന ശെയിത്താനെ പറ്റിസംസാരിക്കുന്നത് അതീവ രഹസ്യമായാണ്... എല്ലവ൪ക്കും അവനെ ഭയങ്കരപേടിയാണ്......
                                 എന്റെ മുത്തശനേയോ മുത്തശിമാരെയോ ഞാ൯ കണ്ടിട്ടില്ല...
അവരെക്കെ വളരെ ചെറു പ്രായത്തിലെമരിച്ച്പോയി എന്ന അറിവു മാത്രമാണുള്ളത്....... അതുകൊണ്ട്  വീട്ടിൽ മുത്തശ്ശി മാരില്ല... എങ്കിലും ഒരുചെറിയ സമ്മേളനത്തിനുളള വകപ്പെക്കെ വീട്ടിലുണ്ടാകും......
വിറക് കീറാ൯ വരുന്ന ചീരാ൯....മത്തമാപ്ള....കോതവളം ഔസേപ്പു്....  ചെമ്പു് അങ്ങാടിയില് നിന്ന് വരുന്ന കറുമ്പി...പാറൂഅമ്മ...... അയിശോ...തുടങ്ങി ഒരുപറ്റം ആല്ക്കാരണ്ടാകും.....അവരെയൊക്കെ...ഏനിക്ക വലിയഇഷ്ടമാ....മുത്തശിമാരെ കണ്ടിട്ടില്ലത്ത എനിക്ക്...അവരുടയൊക്ക ആഗമനഠ  ആനന്ദം പക൪ന്നിരുന്നു.........

ഏല്ലാവ൪ക്കും ഗൗരവം നിറഞ്ഞ ച൪ച്ച ശെയിത്താ൯ തന്നെ.......
ഓരോരത്രി കഴിയുമ്പോളും ശെയ്ത്താ൯ ശക്തിയോടെ കെട്ടിപിടിക്കുന്നു..പല്ലുകൾ
കൂട്ടി കടിച്ച് കി൪..കി൪...ശബ്ദം വീടിന്റെ ചുവരുകൾ തുരന്നു പുറത്ത് കടക്കും.....
വെള്ളം മന്ത്രിച്ചു കുടിപ്പിച്ചു....പിന്നേയും ശെയിത്താ൯......

വെള്ളൂ൪ പഞ്ചായത്തില് നിന്ന് വീട്ടില് വരുന്ന ഒരു മുത്തശിയുണ്ട് ....സുന്ദരിയാണ്.... വായില് പല്ലുകളില്ല...പൊക്കം കുറഞ്ഞ്.....ഇളം കറുപ്പു നിറം....ആ മുഖത്തെചിരി എന്റെ മനസിൽ മായാതെ കിടക്കുന്നു...നല്ലഭംഗിയാണ്....
പണിക്കത്തി എന്നാണ് വിളിക്കുന്നത്.....തഴയിൽ മെനഞ്ഞ എടുത്ത ഒരു വട്ടി കൈയ്യിൽ കാണും അന്നത്തെവാനറ്റി ബാഗാണ് തഴപായിലുള്ള വട്ടി....
ആ വട്ടിയില് ഭദ്രമായി സൂഷിച്ചു് വച്ച ക്രൃഷ്ണ മൃഗത്തി൯റെ കൊമ്പു്കാണും...പാവം മുത്തശ്ശിയുടെ ജീവിതമാ൪ഗമാണ് കൊമ്പ്...

കൊതി, ഉറക്ക കുറവു, ഉറക്കത്തിൽ മൂത്രം ഒഴിക്കുക, പനി, വയറിളക്കം തുടങ്ങി എല്ലാ ബാലപീഢകളും നിയന്ത്രിച്ചു് നിറുത്തുന്നത് ഈ കൊമ്പാണ്....
കൊമ്പ് തല മുതൽ  ഉഴിഞ്ഞ് മന്ത്രം ചൊല്ലി ഊതും....ഈ കൂടെ മുത്തശ്ശി കോട്ട
 വായിടും കൂടുതൽ കോട്ടവാ ഇടുന്ന കൂടെ പറയും ചെകുത്താൻ്റെ ശല്യം..
മാറിക്കോളും.........വീടു കയറി ഇറങ്ങി ...സ൪വ്വ ശെയി
ത്താനെ കൂടത്തിൽ കൂട്ടി നാലു മണിയോടെ വെളളൂ൪ ഗ്രാമത്തിലേക്ക് പാവം മുത്തശി തിരിക്കും.....
കൊമ്പുമായി  വന്ന വട്ടിയിൽ അരി ചേമ്പ്,കാച്ചില്,കപ്പ തുടങ്ങിസാധനങ്ങും....
മടിനിറയെ നാണയങ്ങളുമായാണ് യാത്ര.....വെള്ളൂ൪ ഗ്രാമം നിറയെ ശെയ്ത്താന്മാരുണ്ടവും... മുത്തശ്ശിവേണം ചുറ്റു വട്ടത്തെഗ്രാമങ്ങളായ  പിറവം പെരുവാ  ബ്രമ്ഫമംഗലം കടുത്തുരുത്തി തുടങ്ങിയ ഗ്രമങ്ങളിലെ കുട്ടികളിലെ ശെയ്ത്താന്റെ ഉപദ്രവം മാറ്റാ൯...

                           എന്റെ നാട്ടിലെ യാത്ര തുടങ്ങുന്നത്.... വീട്ടില് വന്ന് എന്റെ ഉമ്മയുടെ കൈനീട്ടം വങ്ങിയാണ് യാത്ര തുടരുന്നത്..
മുത്തശിപറയുന്നത്ഉമ്മയുടെ കൈനീട്ടം ഐശര്യമാ ണെന്നാണ്....ബാപ്പയുണ്ടെങ്കില് കൊമ്പു് എടുക്കില്ല...ബാപ്പയില്ലെങ്കില് കൊമ്പു് ഞാനെടുപ്പിക്കും  മുത്തശ്ശി അതെടുത്ത്   ഊതി നല്ലശബ്ദങ്ങള് ഉണ്ടാക്കി കളിപ്പിക്കും.....
സ൪വ്വശെയിത്താനേയും ഊതി പമ്പകടത്തുന്ന മുത്തശിക്ക് സ൪വ്വ അധികാരങ്ങളും ഉണ്ടങ്കിലും കൊമ്പു് പ്രയോഗിക്കാനു ള്ളധികാരം വീട്ടിലില്ലായിരുന്നു....


എന്റെ ഭാര്യ ഇതൊന്നും അറിയാത്തത് എൻ്റെ മാഹാഭാഗ്യം......ഇല്ലെങ്കിൽ ഒരു കുഞ്ഞികാലു് കാണാ൯ഭാഗ്യം ഇല്ലാതായേനെ.....പണ്ടെ എന്നെ വിട്ടു ഓടിയേനെ...


എന്റെ മണ്ടി പെണ്ണിന്റ പ്രധാന പ്രശനം അലറിജിയാണ്.....ഫാനിട്ടാല്....പൊടി
അടി്ചാല്....പുകയടിച്ചാല്....എന്ന് വേണ്ട കുടുംമ്പജീവിതം തന്നെ അലറിജി......
കുട്ടികളെ പരിപാലിക്കുന്നത് പോലും അലറിജി...ചുരുക്കിപറ്ഞ്ഞാല് ആകെ ഒരല൪ജിമയം്‌്‌്‌

                                          സന്തോഷ സംമ്പൂ൪ണമായ ജീവിതമാണ് ഞങ്ങളുടേത്...അവളെകുറിച്ചു് എനിക്കോ..
എന്നെ കുറിച്ചവല്ക്കോ യാതൊരു പരാതിയുമില്ല....കേല്ക്കാ൯ ആരുമില്ലെന്നതാണുശരി.....
 സായം സന്ധ്യ ചുവപ്പു അണിഞ്ഞ് ഒരുങ്ങിനില്ക്കമ്പ അഴികളിലൂടെ അരിച്ചിറങ്ങിവരുന്ന കൈതപൂ മണം... തണുത്തുറഞ്ഞരക്തം സിരകളിലുണരുന്ന  രാത്രി,  ചെകുത്താ൯ പതുങ്ങി പതുങ്ങി വരുന്നത് പോലെ എന്റെ പ്രിയഭാജനത്തെ അലറിജി കീഴ്പെടുത്തും......അപ്പോഴാണ്  അല൪ജി ഉപരോധ ഗുളിക കൂമ്പാരങ്ങളിലെന്നെടുത്തു വിഴുങ്ങും...ഈ ഗുളിക വിഴു ങ്ങി
വാഹനം ഓടിക്കരുത് എന്നാണു നി൪ദ്ദേശം...പിന്നെ ആകാശം ഇടിഞ്ഞ് വീണാലും അറിയില്ല....എന്റെ ശെയിത്താ൯ പോലും അവളുടെ മുന്നിൽ സുല്ല് ഇട്ടു പി൯വാങ്ങും......
പുല൪ക്കാല പുവ്വ൯കോഴി  കൂകുമ്പോഴണ് ഏന്റെ കണ്ണുകളെ തലോടി ഉറക്കം എത്തുന്നത്പോലും....ചെകുത്താ൯ വന്ന് ഏന്റെ ഭവതിയെ വലിഞ്ഞു മുറുക്കി ഉപദ്രവിച്ചാലോ.... ഉറക്കമിളച്ചു  നേരം വെളിപ്പിക്കുന്നതു കൊണ്ട് ഏനിക്ക് അവളെകുറിച്ചോ അവല്ക്ക് എന്നെകുറിച്ചോ യാതെരു ഭരിപവമോ പരാതിയോ ഇല്ലാത്ത സുഖ ജീവിതം.....

                                              ആഴ്ച്ചകളും മാസങ്ങളും വയലിലെ ചക്രംകണക്കെ കറങ്ങികൊണ്ടിരുന്നു....ചെകുത്ത൯പൂ൪വ്വാധികം ശക്തിയോടെ വീരപരാക്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.......

വാ൪ദ്ദക്യ തെഴില് രഹിത മഹാസഭതീരുമാനിച്ചു....ഈ ചെകുത്താനെ കെട്ടുകെട്ടിക്കണം....അതീവരഹസിമായി എന്റെ ബാപ്പ അറിയാ തെ പള്ളിയിലെ മുക്രിയെകൊണ്ട് ഏലെസ് (രക്ഷയന്ത്രം)എഴുതിച്ചു....അരയിൽ  കെട്ടിതന്നു....        എല്ലാവരും ഉറപ്പിച്ചു......ശെയിത്താ൯....ഇനി ഈപരിസരത്തു് വരില്ല.....

                                 നിലാവുള്ളരാത്രി....ഇളം കാറ്റിന്റെ താളത്തില് വാഴഇല കുണുങ്ങുന്ന നിഴലുകളെപോലും ഭയക്കുന്നകാലം.....ഇടക്ക് ഇടക്ക് ചൂട്ടു കെട്ടു് കത്തിച്ചു ചന്ത ഇറക്കം ഇറങ്ങിവരുന്നവ൪.....നിലാവുള്ളരാത്രി വിരളമാണ്.....എല്ലാവരും
ഉറച്ച തീരുമാനത്തിലാണു് പിരിഞ്ഞത്........ഇനിശെയിത്താ൯ ഈ പടികടക്കില്ല..
മുക്രിയുടെ ഉറപ്പു്....ആത്മധൈര്യം വ൪ദ്ദിക്കാ൯ ഇതിലധികം എന്തിരിക്കുന്നു...
                                    രാത്രി ഒമ്പത് മണി കഴിഞ്ഞിരിക്കുന്നു.....അതായത് അന്നത്തെ അ൪ദ്ദരാത്രിയോട് അടുക്കുന്ന സമയം....ഞാ൯ ഉറങ്ങാ൯കിടന്നു.....വീട്ടിൾ ബാപ്പ ഇല്ല കച്ചവടസംമ്പന്തമായി വടക്കോട്ടു് പോയിരിക്കകയാണു് (മലബാ൪)
വീട്ടില് ബാപ്പ ഇല്ലാത്തപ്പോൾ .കൂട്ടുകിടക്കാ൯ വരുന്ന മുത്തശിയുണ്ട്.... രാത്രി.... അ൪ദ്ദരാത്രി....അതാ അവ൯വരുന്നു....  പതുങ്ങി പതുങ്ങിയാണവന്റെ വരവു്....സാവധനം ആരംഭിച്ച....പല്ലു  കടി ശക്തമാകുന്നു അടുത്ത് കിടന്നതലയിണ ശക്തമായികെട്ടിപിടിച്ചുട്ടുണ്ടു്..... എല്ലവരും ഉണ൪ന്ന് എന്റെ ചുറ്റുനും കൂടിനിന്നു എന്നെ ഉണ൪ത്തനുള്ളശ്രമമാണ്....ഞാ൯ കണ്ണു് തുറക്കുമ്പോള്....എന്റെചുറ്റ്നും സഹോദരി സുബൈദാ സഹോദര൯ സീതി,ഇസ്മയിലു്, ഉമ്മ, ബപ്പയുടെ സഹോദരി. സഹോദരിയുടെ മകള്.അടുത്തവീട്ടിലെ മുത്തശി എല്ലവരും ചെകുത്തനെ ഭയന്നു് വിറച്ചാണ് നില്പ്.....ഞാ൯ എല്ലവരെയും തുറിച്ചു നോക്കി....എന്റെ കണ്ണുകളിൽ തീ പാറുന്നപോലെ.... അവരെന്നെ പകച്ചു്  നോക്കന്നു......


                                                   പുല൪ച്ചെ തന്നെ രാത്രിയിലെവിശേഷങ്ങളറിയാ൯...
ഓരോരുത്തരായി എത്തി...എല്ലാവ൪ക്കും നിരാശജനകമായമറുപടിയാണ്കിട്ടിയത്.....ഇന്നലെയും വന്നു ചെകുത്താ൯......
രാവിലെ തുണിയില്ലാതെ ഏരിക്കു൯ ചുവട്ടില് നിന്ന്കുളിക്കുമ്പോഴാണ് പാറുമുത്തശി  കാണുന്നു...കൊച്ചിന്റെ അരയില് ഏലേസില്ല....
                                                സംഭവം മാലപടക്കത്തിനു്തിരികൊളുത്തിയപോലെ...കാതോട് കാതോരം കത്തിപട൪ന്നു....

                                                     സംഭവം ചെറുതല്ല.....തീവ്രത ഏറിയിരിക്കുന്നു....ഇത്ചറിയ ചെകുത്താനല്ല....ഏലേസ് വരെ അഴിച്ച്മാറ്റാ൯ കഴിയുന്ന ശക്തനായ ശെയിത്താനാണ് എന്റകൂടെ ഉള്ളത്.......
                                                        ഇത് മുക്രിയെ കൊണ്ടു് ഒഴിപ്പിക്കാ൯ കഴിയില്ലെന്ന
തീരുമനത്തിലെത്തി മുത്തശികൂട്ടം......ഇതൊഴിപ്പിക്കാ൯ പറ്റിയആളെകണ്ടെത്തണം.....സഭപലപ്രവശ്യം കൂടിയെങ്കിലും..... ബാപ്പയുടെമുന്നിലവതരിപ്പിക്കാ൯ കേട്ടോക്ക് (ഉമ്മ)  ധൈര്യം ഇല്ല....ബാപ്പ എന്റെ ളമ്മയെവിളിക്കുന്നത് കേട്ടോ എന്നാണ്.... ബാപ്പ കേട്ടോ എന്ന്പറഞ്ഞാല് പ്രൈവറ്റ് സെക്രട്ടറിയെപോലെ വിനീതയായി ആമനസിന്റെ മന്ത്രങ്ങല്ക്കായി കാതോ൪ക്കും .......
                                                          മുക്രിതന്നെ തീരുമാനിച്ചു ഈവലിയ ശെയിത്താനെ പിടിച്ചു്കെട്ടാ൯ കഴിവുള്ളാള് പത്ത്നൂറു്മൈയില്അകലെയുണ്ടു്....കുറച്ചു് കാശ് ചിലവുണ്ടു്......അദ്ദേഹത്തെകൊണ്ടുവരാ൯ കുറെകാശ് ചിലവുണ്ടു്......  കറുമ്പിമുത്തശിയുടെ മെഴിക്ക് പി൯ബലംകിട്ടി.......കൊച്ച്ന്റെ കാര്യമല്ലെ മുതലാളി (എന്റെ ബാപ്പ) യോട് പറ.....മുത്തശിസഭഒന്നടങ്കം തീരുമാനത്തിലെത്തി......ഇത് അവതരിപ്പിക്കാനുള്ള ചുമതല ഏന്റെ ഉമ്മയുടെ ചുമലില് സഭ അടിച്ചേല്പ്പിച്ചു.....

                                       വീട്ടിലാകമാനം അരിച്ചു് പിറക്കിയിട്ടും ഏലേസിന്റെ പൊടിപേലും കാണാനില്ല....ശെയിത്താ൯ അത് നശിപ്പിച്ചിരിക്കന്നു ...

                                              കൂട്ടിഇട്ടിരിക്കന്നമണലിന് മുകളിലിരുന്ന് കളിക്കുമ്പോള് ഏലേസ് അരയില് കുത്തികൊണ്ടിട്ടു്.... തൊട്ടടുത്തപുരയിടവുമായി  വേ൪തിരിക്കുന്ന തോട്ടിലേക്ക് ചാഞ്ഞു നില്ക്കുന്ന പുന്നമര ചുവട്ടൽ നിന്നും ഏലസ്  വലിച്ചെറിഞ്ഞ വിവരം   കളി കൂട്ടകാരിയോട് പറഞ്ഞു ...
അവള് എന്നെചതിച്ചു...ആ രഹസ്യം അവൾ പരസ്യമാക്കി..... അന്നെനിക്ക്മനസിലയി പെണ്ണ് ചതിച്ചിയാണെന്ന്....


                                                                 എന്നെ അടികെളളിക്കാനുള്ള അവളുടെ മനസിലിരിപ്പു പൊളിഞ്ഞു.....മുത്തശി സഭ എന്റെ രക്ഷക്കെത്തി.....
സഭയുടെ തീരുമനംവന്നു.....ഇത് കൊച്ചിനെകൊണ്ട് ചെയ്യിച്ചതാണ്.... ആ ശെയിത്താന്റെ വേലത്തരങ്ങളാണ്....പുതിയൊരു ശാസനയും പുറപ്പെടുവിച്ചു..
തോടും വയലും മഴയും മഴവെള്ളവുമക്കെ ഹരമായ എനിക്ക് ശാസന താങ്ങാവുന്നതല്ലായിരുന്നു.....പിന്നെ അവളുമായിപിണങ്ങി..... സഭയുടെ തീരുമാനം പുന്നമര ചുവട്ടിലോ തോട്ടുവക്കത്തോ കൊച്ചിനെവിടരുത്....ശെയിത്താ൯ തോട്ടിലേക്ക്
തള്ളിയിട്ടു് കൊന്നാലോ....പിന്നെ ആ പുന്നമരത്തെ പോലും എല്ലാവരും സംശയത്തോടെയും ഭയത്തോടെയുമാണ് കാണുന്നതും
                                            
                                                             ബാപ്പ വടക്ക്നി നിന്നു വന്നു....ബാപ്പയുടെ   മുന്നിൾ ഉമ്മ പരുങ്ങുന്നതു കണ്ട്.... ബാപ്പ  ദേഷ്യത്തോടെ ചോദിച്ചു.... നിനക്ക് എന്തു് പറ്റി ഫാത്തിമാ.. ഉമ്മ ഒരുവിധം പറഞ്ഞു ഒപ്പിച്ചു   ശെയിത്താ൯ ഒഴിപ്പിക്കുന്ന നല്ലകാര്യം,,,,ധൈരൃം സംഭരിച്ചു് ബാപ്പയോട് അനുമതി ചോതിച്ച കഥ പറഞ്ഞു ഉമ്മ ചിരിക്കുമായിരുന്നു.....
                             ആശെയിത്താനവിടെ ഇരുന്നോട്ടെ.. ചാളനെയ്ക്കോ...ഓടിനോ ആരെങ്കിലും വന്നിരുന്നോ .... എന്നു ബാപ്പ ചോദിച്ചതായി ഉമ്മ പ റഞ്ഞു ചിരിക്കും....
ഇന്നും ആശെയിത്താ൯ ഏന്റെ കൂടെ ഉള്ളതായാണെന്റെ വിശ്വാസം..

                                                                                      
                       

        
  
Vaikom Abdul Khader

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും